അറസ്റ്റ് വാറണ്ട് കൈമാറി, വിജയ്ബാബുവിനെ അന്വേഷിക്കുന്നത് ഇനി യുഎഇ പോലീസ്! വളഞ്ഞിട്ട് പിടികൂടും തടവിലാക്കും നിര്‍ണായക നീക്കങ്ങള്‍; വിജയ്ബാബുവിന് രക്ഷയില്ല..

നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ ഉയര്‍ന്ന പീഡന പരാതിയില്‍ നിര്‍ണായക നീക്കം. നടന്റെ അറസ്റ്റ് വാറന്റ് യുഎഇ പൊലീസിന് കൈമാറി. വിജയ് ബാബുവിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുന്നതിന്റെ ഭാഗമായിട്ടാണ് കൊച്ചി സിറ്റി പൊലീസിന്റെ ഈ നടപടി. എന്നാല്‍ നടന്‍ ദുബായില്‍ എവിടെ ഉണ്ടെന്നുള്ള കാര്യത്തില്‍ പോലീസിന് യാതൊരു വിവരവും കിട്ടിയിട്ടില്ല. അതുകൊണ്ട് തന്നെ
നടനെ കണ്ടെത്തി അറിയിക്കാനാണ് യുഎഇ പൊലീസിന് വാറന്റ് കൈമാറിയത്.
ഇപ്പോള്‍ ദുബായ് പോലീസിന്റെ മറുപടിക്ക് വേണ്ടി കാത്തിരിക്കുകയാണ് കേരളാ പോലീസ്. അവരുടെ മറുപടി കിട്ടിയ ശേഷമായിരിക്കും തുടര്‍നടപടി സ്വീകരിക്കുക എന്നാണ് പൊലീസ് അറിയിച്ചത്. വിജയ്ബാബുവിനെ എങ്ങനെയെങ്കിലും പിടികൂടുക എന്നതാണ് പോലീസിന്റെ മുന്നിലുള്ള ലക്ഷ്യം. വിദേശത്ത് ഒളിവില്‍ കഴിയുന്ന വിജയ്ബാബുവിനെ കണ്ടെത്താനുള്ള റെഡ് കോര്‍ണര്‍ നോട്ടിസ് ഇറക്കുന്നതിന്റെ ആദ്യപടിയായാണ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഈ അറസ്റ്റ് വാറന്റാണ് യുഎഇ പൊലീസിന് ഇപ്പോള്‍ കൈമാറിയിരിക്കുന്നത്.
അറസ്റ്റ് വാറണ്ടിന്റെ പശ്ചാത്തലത്തില്‍ വിജയ്ബാബു എവിടെയുണ്ടെന്ന് കണ്ടെത്താന്‍ യുഎഇ പോലീസ് ശ്രമിക്കും. മാത്രമല്ല ആവശ്യമെങ്കില്‍ നടനെ തടഞ്ഞുവെയ്ക്കാനും യുഎഇ പോലീസന് കഴിയും.
അവിടെ നിന്നുളള മറുപടി കിട്ടിയശേഷം ഇന്റര്‍പോള്‍ വഴി നാട്ടിലെത്തിക്കാനാണ് ശ്രമം. റെഡ് കോര്‍ണര്‍ നോട്ടിസ് ഇറക്കിയാല്‍ വിജയ് ബാബുവിനെ പിടിക്കിട്ടാപുള്ളിയായി പ്രഖ്യാപിക്കും.
താന്‍ ബിസിനസ് ആവശ്യാര്‍ത്ഥം വിദേശത്താണെന്നും 19 ന് മാത്രമേ നാട്ടിലേക്ക് എത്താന്‍ കഴിയുകയുള്ളൂവെന്നുമായിരുന്നു വിജയ് ബാബു പൊലീസിനെ അറിയിച്ചിരിക്കുന്നത്. മുന്‍കൂര്‍ ജാമ്യത്തിന് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയ ഇയാള്‍ അപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നതുവരെ നാട്ടില്‍ വരാതെ മാറി നില്‍ക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് പൊലീസിന് വ്യക്തമായിരുന്നു. എന്നാല്‍ നടിയെ ബലാത്സംഗം ചെയ്ത കേസില്‍ ഇത്രയും ദിവസം വിജയ് ബാബുവിന് വേണ്ടി കാത്തിരിക്കാനാകില്ല എന്ന നിലപാടിലാണ് പൊലീസ്. ഇതിന്റെ ഭാഗമായിട്ടാണ് ഇന്റര്‍പോള്‍ വഴി നീക്കങ്ങള്‍ ശക്തമാക്കിയത്.
വേനല്‍ അവധിക്ക് ശേഷം ഈ മാസം പതിനെട്ടിന് ശേഷം മാത്രമേ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കൂ. ഇത് മുന്നില്‍ കണ്ടാണ് വിജയ് ബാബു കീഴടങ്ങാന്‍ പത്തൊമ്പതാം തീയതി വരെ സമയം ചോദിച്ചത്. എന്നാല്‍ ഗൗരവ സ്വഭാവമുള്ള കേസില്‍ വിജയ ബാബുവിന് സമയം അനുവദിക്കാനാവില്ലെന്ന ഉറച്ച നിലപാടിലാണ് പൊലീസ്. വിജയ് ബാബുവിന്റെ ദുബൈയിലെ വിലാസം കണ്ടെത്തിയ പൊലീസ് ക്രൈംബ്രാഞ്ച് മുഖേനയാണ് ഇന്റര്‍പോളിന്റെ സഹായം തേടിയത്.
അതേസമയം സമ്പന്നരായ പ്രവാസികളെ സ്വാധീനിച്ച് സിനിമാ നിര്‍മാണത്തിനു പ്രേരിപ്പിക്കാന്‍ വിജയ് ബാബു സിനിമാ മോഹവുമായെത്തുന്ന യുവതികളെ ദുരുപയോഗിച്ചതിന്റെ തെളിവുകളും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. നടിയെ പീഡിപ്പിച്ച കേസില്‍ പരാതി ഉയര്‍ന്നതോടെ പണം നല്‍കി കേസ് ഒതുക്കാന്‍ ശ്രമം നടത്തിയ മലയാളി സംരംഭകനെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യും മുന്‍പു കൂട്ടാളിയായ സംരംഭകനെ പൊലീസ് ചോദ്യം ചെയ്യും.
പരാതി നല്‍കിയ പുതുമുഖ നടിയെയും പരാതി പറയാന്‍ ഒരുങ്ങിയ മറ്റൊരു യുവതിയെയും ബ്ലാക്‌മെയില്‍ ചെയ്തു പിന്തിരിപ്പിക്കാനും സംരംഭകന്റെ നേതൃത്വത്തില്‍ ശ്രമം നടത്തിയതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്. ഈ സംരംഭകന്റെ ഫോണ്‍ വിളികള്‍ പരിശോധിച്ചാണു വിജയ് ബാബുവിന്റെ ഒളിത്താവളം സംബന്ധിച്ച വിവരം പൊലീസ് കണ്ടെത്തി പ്രതിയെ അറസ്റ്റ് ചെയ്യാന്‍ ഇന്റര്‍പോളിന്റെ സഹായം തേടിയത്.
https://www.facebook.com/Malayalivartha