മുന്‍മന്ത്രി ഷിബു ബേബിജോണിന്റെ വീട്ടില്‍ മോഷണം, അന്‍പത് പവനോളം സ്വര്‍ണാഭരണങ്ങളുമായി കടന്ന് മോഷ്ടാക്കൾ, കേസെടുത്ത് അന്വേഷണം ആരംഭിച്ച് പൊലീസ്...!

മുന്‍മന്ത്രിയും ആര്‍ എസ് പി നേതാവുമായ ഷിബു ബേബിജോണിന്റെ വീട്ടില്‍ മോഷണം.കൊല്ലത്തെ കുടുംബവീട്ടിൽ നിന്ന് ഏകദേശം അന്‍പതു പവനോളം സ്വര്‍ണാഭരണങ്ങള്‍ അടക്കം നഷ്ടമായെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മോഷ്ടാവ് വീടിന്റെ മുന്‍വാതില്‍ തകര്‍ത്തശേഷം ചില്ലുവാതിലും തകര്‍ത്താണ് അകത്തുകടന്നത്. തുടര്‍ന്ന് മുകള്‍ നിലയിലെത്തി സ്വര്‍ണാഭരണങ്ങള്‍ കവരുകയായിരുന്നു. ബേബിജോണിന്റെ ഭാര്യയുടെ താലിമാല, വിവാഹത്തിന് സമ്മാനമായി ലഭിച്ച സ്വര്‍ണാഭരണങ്ങള്‍ എന്നിവയാണ് നഷ്ടമായത്.
കൊല്ലം എ സി പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. വീടിന്റെ വാതില്‍ തുറന്ന് കവര്‍ച നടത്തുന്ന മോഷ്ടാക്കളെ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം. ഞായറാഴ്ച രാവിലെയാണ് മോഷണവിവരം പുറത്തറിയുന്നത്.
രാത്രികാലങ്ങളില്‍ ഈ വീട്ടില്‍ ആള്‍താമസമില്ല. ഷിബു ബേബിജോണിന്റെ അമ്മയാണ് ഇവിടെ താമസിക്കുന്നത്. പകല്‍ സമയങ്ങളില്‍ മാത്രമേ ഇവര്‍ ഇവിടെ തങ്ങാറുള്ളൂ. രാത്രി കാലങ്ങളില്‍ ഷിബു ബേബിജോണിന്റെ വീട്ടിലാണ് ഇവര്‍ കഴിയുന്നത്. ഞായറാഴ്ച രാവിലെ ഇവര്‍ വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്.
https://www.facebook.com/Malayalivartha