Widgets Magazine
27
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

11 പവന്റെ മാലയും പൊട്ടിച്ച് ചീറി പായുന്നതിനിടെ ബൈക്കപകടം... മോഷ്ടാക്കളിൽ ഒരാൾ മരിച്ചു... തിരുവനന്തപുരത്താണ് സംഭവം

08 MAY 2022 08:34 PM IST
മലയാളി വാര്‍ത്ത

വഴിയാത്രക്കാരിയുടെ മാല പൊട്ടിച്ച് ബൈക്കിൽ രക്ഷപ്പെട്ട രണ്ടംഗ സംഘത്തിലെ ഒരാൾ അപകടത്തിൽ മരണപ്പെട്ടു. തിരുവനന്തപുരം നരുവാമൂട്ടിലാണ് മാലമോഷ്ടാക്കളായ സജാദ്, അമൽ എന്നിവർ അപകടത്തിൽ പെട്ടത്. സജാദാണ് മരണപ്പെട്ടത്. പരിക്കേറ്റ യുവാവിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ആറരയോടെയാണ് അപകടമുണ്ടായത്. തമിഴ്നാട്ടിലെ തക്കലയിൽ നിന്നുമാണ് ഇവർ കവർച്ച നടത്തിയത്.

കഠിനംകുളം സ്വദേശി സജാദ് എന്നയാളാണ് മരിച്ചതെന്നാണ് വിവരം. തക്കലയിൽ നിന്ന് ഒരു സ്ത്രീയുടെ 11 പവൻ വരുന്ന മാല മോഷ്ടിച്ച് വരുമ്പോഴാണ് അപകടമെന്ന് പൊലീസ് അറിയിച്ചു. ഒപ്പമുണ്ടായിരുന്ന അമൽ എന്നയാളെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ ആറരയോടെയാണ് അപകടം.

നരുവാമൂട് പൊലീസ് സ്റ്റേഷൻ പരിധിയിൽ പള്ളിച്ചൽ പാരൂർക്കുഴി ദേശീയ പാതയിലാണ് ബൈക്ക് ഡിവൈഡറിൽ തട്ടി മറിഞ്ഞ് അപകടമുണ്ടായത്. ബൈക്കിന് നമ്പർ പ്ലേറ്റ് ഉണ്ടായിരുന്നില്ല. കൊളുത്തില്ലാത്ത സ്വർണമാല കണ്ടെടുത്തതാണ് മോഷണത്തിന്റെ ചുരുളഴിച്ചത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ തക്കലയിൽ നിന്നും വഴിയാത്രക്കാരിയുടെ പതിനൊന്ന് പവന്റെ മാല പൊട്ടിച്ചെടുത്തത് അപകടത്തിൽ പെട്ടവരാണെന്ന് തെളിഞ്ഞു.

ആശുപത്രിയിൽ കഴിയുന്ന അമലിന്റെ മൊഴി ഉടൻ രേഖപ്പെടുത്തും. ഇയാൾ കോട്ടയം സ്വദേശിയാണ്. അമലിന്റെ കൈവശമായിരുന്നു പൊട്ടിച്ചെടുത്ത മാലയുണ്ടായിരുന്നത്. ബൈക്കിൽ നിന്ന് തെറിച്ചു വീണ രണ്ടു പേരെയും ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും സജാദിന്റെ ജീവൻ രക്ഷിക്കാനായില്ല. ഗുരുതര പരുക്കുകളോടെ ആശുപത്രിയിലുള്ള അമൽ കോട്ടയം പാലാ സ്വദേശിയാണെന്നാണ് സൂചന.

സജാദും അമലും ചേർന്ന് ഇന്നു പുലർച്ചെ അഞ്ചു മണിയോടെയാണ് തക്കലയിൽനിന്ന് ഒരു സ്ത്രീയുടെ കഴുത്തിൽ കിടന്ന 11 പവൻ തൂക്കം വരുന്ന മാല പൊട്ടിച്ച് രക്ഷപ്പെട്ടത്. ഇതുമായി തിരുവനന്തപുരം ഭാഗത്തേക്ക് വരുമ്പോഴായിരുന്നു അപകടം. പൊട്ടിച്ചെടുത്ത മാല അപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന അമലിന്റെ കയ്യിൽ നിന്ന് പോലീസ് കണ്ടെടുത്തു. സജ്ജാദിന്റെ പേരിൽ മുമ്പും മാലമോഷണ കേസ് ഉണ്ടെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ പേരിൽ മംഗലപുരം പൊലീസ് സ്റ്റേഷനിൽ മാല മോഷണത്തിന് കേസുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്  (6 minutes ago)

എഴുത്തുകാരനും മാതൃഭൂമി ഹൊസ്ദുർഗ് മുൻ ലേഖകനുമായിരുന്ന പറക്കളായി അയ്യങ്കാവിലെ കാവുങ്കൽ നാരായണൻ മാസ്റ്റർ അന്തരിച്ചു....  (11 minutes ago)

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (23 minutes ago)

സംസ്ഥാനത്ത് ഈ വർഷത്തെ ഓണച്ചന്ത ഓഗസ്റ്റ്‌ 8 മുതൽ ആരംഭിക്കുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി  (37 minutes ago)

ബിഎസ്ഇ സെന്‍സെക്‌സ് 600 പോയിന്റ് മുന്നേറി, നിഫ്റ്റി 24,000ലേക്ക്  (1 hour ago)

മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ  (2 hours ago)

സങ്കടക്കാഴ്ചയായി... ആലപ്പുഴയിൽ ട്രെയിനിൽ നിന്ന് വീണ് കോഴിക്കോട് സ്വദേശിനിയായ യുവതിക്ക് ദാരുണാന്ത്യം  (2 hours ago)

കോമൺവെൽത്ത് ഗെയിംസ്... പുരുഷന്മാരുടെ 65 കിലോഗ്രാം വെയിറ്റ്ലിഫ്‌റ്റിംഗിൽ വെള്ളി മെഡൽ സ്വന്തമാക്കി രാജ മുത്തുപാണ്ടി  (2 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് വീണ്ടും മരണം...  (2 hours ago)

വയനാട് കൈതക്കലിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം....  (3 hours ago)

തിരുവനന്തപുരത്ത് വാഹനാപകടത്തിൽ യുവ മാദ്ധ്യമപ്രവർത്തകന് ദാരുണാന്ത്യം  (3 hours ago)

ജിസ് ജോയ് -ആസിഫ് അലി കോമ്പിനേഷൻ; കോട്ടയം ബെൽറ്റ് ചിത്രീകരണം ആരംഭിച്ചു!!!!  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 64 കേസുകളിലായി 75 പേര്‍ കൂടി അറസ്റ്റിൽ  (3 hours ago)

വിശാഖിനെ വെട്ടി വീഴ്ത്തിയതറിഞ്ഞ് ഓടിയെത്തി അമ്മ; വെള്ളം താ അമ്മേയെന്ന് വിശാഖിന്റെ കരച്ചിൽ; അമ്മ അലറിക്കരഞ്ഞിട്ടും ആരും സഹായിച്ചില്ല; അതിർത്തിത്തർക്കം അവസാനിച്ചത് കൊടും ക്രൂര കൊലപാതകത്തിൽ  (3 hours ago)

സിംബാബ്‌വെക്കെതിരായ ടി20 പരമ്പരയിൽ 35 റണ്‍സിന് ഇന്ത്യയുടെ ജയം  (3 hours ago)

Malayali Vartha Recommends