സെല്‍ഫി അപകടങ്ങള്‍ ആവര്‍ത്തിക്കുന്നു... ഫോട്ടോയെടുക്കുന്നതിനിടെ വിനോദസഞ്ചാരത്തിനെത്തിയ യുവാവ് ഹൗസ് ബോട്ടില്‍ നിന്ന് കായലില്‍ വീണുമരിച്ചു

വിനോദസഞ്ചാരത്തിനെത്തിയ യുവാവ് ഹൗസ് ബോട്ടില്‍ നിന്ന് കായലില്‍ വീണുമരിച്ചു. പത്തനംതിട്ടയില്‍ ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥനായ പന്തളം സ്വദേശി അബ്ദുള്‍ മനാഫ് (42 ) ആണ് മരിച്ചത്. ഹൗസ് ബോട്ടില്‍ നിന്ന് ഫോട്ടോയെടുക്കുന്നതിനിടെ പുളിങ്കുന്ന് മതികായല്‍ ഭാഗത്ത് വെള്ളത്തില്‍ വീഴുകയായിരുന്നു.
മൃതദേഹം കണ്ടെത്തിയത് ആലപ്പുഴയില്‍ നിന്നെത്തിയ അഗ്‌നിശമന സേനയുടെ സ്‌കൂബാ ടീമും പൊലീസും ചേര്‍ന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ്.
രണ്ടുവര്‍ഷം മുമ്പ് സെല്‍ഫി എടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ് അഞ്ച് യുവാക്കള്‍ മരിച്ചിരുന്നു. മഹാരാഷ്ട്രയിലെ പല്‍ഘറിലാണ് സംഭവം. വെള്ളച്ചാട്ടത്തിനു മുകളില്‍ നിന്ന് സെല്‍ഫി എടുക്കുന്നതിനിടെ അപകടമുണ്ടാവുകയായിരുന്നു. ജവഹര്‍ ഏരിയയിലെ വെള്ളച്ചാട്ടത്തിലാണ് അപകടമുണ്ടായത്.
13 അംഗസംഘമാണ് ജവഹര്‍ നഗരത്തിലെ കല്‍മാണ്ഡ്വി വെള്ളച്ചാട്ടത്തിലേക്ക് യാത്രപോയത്. കൊവിഡിനെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്നതിനിടെയാണ് ഇവര്‍ ഇവിടെ എത്തിയതെന്ന് പൊലീസ് പറഞ്ഞു. സെല്‍ഫി എടുക്കുന്നതിനിടെ രണ്ടു പേര്‍ അബദ്ധത്തില്‍ വെള്ളത്തില്‍ വീണു. ഇവരെ രക്ഷിക്കുന്നതിനായി മറ്റുള്ളവര്‍ ചാടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha