കെ-സ്വിഫ്റ്റ് സര്‍വീസ് ജീവനക്കാര്‍ മുങ്ങിയതിനെ തുടര്‍ന്ന് നാല് മണിക്കൂര്‍ വൈകിയ സംഭവം... കരാര്‍ ജീവനക്കാരായ ഇവര്‍ ഉറങ്ങിപ്പോയെന്ന് വിശദീകരണം....

കെ-സ്വിഫ്റ്റ് സര്‍വീസ് ജീവനക്കാര്‍ മുങ്ങിയതിനെ തുടര്‍ന്ന് നാല് മണിക്കൂര്‍ വൈകിയ സംഭവം... കരാര്‍ ജീവനക്കാരായ ഇവര്‍ ഉറങ്ങിപ്പോയെന്ന് വിശദീകരണം....
ഞായറാഴ്ച വൈകുന്നേരം അഞ്ചിന് പുറപ്പെടേണ്ടിയിരുന്ന പത്തനംതിട്ട - മംഗലാപുരം കെ-സ്വിഫ്റ്റ് സര്‍വീസ് ജീവനക്കാര്‍ മുങ്ങിയതിനെ തുടര്‍ന്ന് നാല് മണിക്കൂര്‍ വൈകിയ സംഭവത്തില്‍ സി.എം.ഡി. ബിജുപ്രഭാകറിന് ഡി.ടി.ഒ. തോമസ് മാത്യു റിപ്പോര്‍ട്ട് നല്‍കി.
ജോലിക്ക് എത്താതിരുന്ന പത്തനാപുരം സ്വദേശികളായ അനിലാല്‍, മാത്യു രാജന്‍ എന്നീ ഡ്രൈവര്‍ കം കണ്ടക്ടര്‍മാര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ടാണ് റിപ്പോര്‍ട്ട് നല്‍കിയത്.
കരാര്‍ ജീവനക്കാരാണ് ഇവര്‍. ഉറങ്ങിപ്പോയെന്നാണ് ഇരുവരും നല്‍കിയ വിശദീകരണം. ഡി.ടി.ഒ. യോട് ഇവര്‍ ധിക്കാരത്തോടെ സംസാരിച്ചതായും അറിയുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന കണ്‍ട്രോളിങ് ഇന്‍സ്പെക്ടര്‍ ഇരുവരെയും ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.45-ന് ഫോണില്‍ വിളിച്ചപ്പോള്‍ ഡ്യൂട്ടിക്ക് എത്താമെന്ന് ഉറപ്പുനല്‍കിയിരുന്നു. ഇത് റെക്കോഡ് ചെയ്തിട്ടുമുണ്ട്.
വൈകീട്ട് നാലിനാണ് ജീവനക്കാര്‍ ഡ്യൂട്ടിക്ക് എത്തേണ്ടിയിരുന്നത്. ഈ സമയത്ത് കാണാതിരുന്നപ്പോള്‍ വീണ്ടും വിളിച്ചു. ഫോണ്‍ ഓഫായിരുന്നു.
അഞ്ചുമണിക്ക് പുറപ്പെടേണ്ടിയിരുന്ന ബസ് ആറ് മണിക്കും എടുക്കാതിരുന്നതിനെ തുടര്‍ന്ന് ഓണ്‍ലൈനില്‍ സീറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ ബഹളം വയ്ക്കാന്‍ തുടങ്ങി. മറ്റ് ബസുകളും തടഞ്ഞിട്ടു. തുടര്‍ന്ന് ഡി.ടി.ഒ. ഇക്കാര്യം സി.എം.ഡി.യെ അറിയിച്ചു. ഇതേത്തുടര്‍ന്ന് കൊട്ടാരക്കരയില്‍നിന്ന് പകരം ജീവനക്കാരെ എത്തിച്ച് സര്‍വീസ് ആരംഭിച്ചപ്പോള്‍ രാത്രി ഒന്‍പത് മണിയോളമായി.
https://www.facebook.com/Malayalivartha