മുട്ടിലിഴഞ്ഞ് കെ.എസ്.ആര്‍.ടി.സി; കോവിഡിനുമുമ്പ് കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍ വിതരണത്തിലുണ്ടായിരുന്ന പ്രതിസന്ധി ഇപ്പോള്‍ ശമ്പളവിതരണത്തിലും! ഡീസല്‍ ചെലവും വായ്പത്തിരിച്ചടവും കഴിഞ്ഞാല്‍ ശമ്പളത്തിനുള്ള വക കണ്ടെത്താന്‍ കഴിയാതെ അധികാരികൾ, മാസം 30 കോടിരൂപയ്ക്കുമേല്‍ ശമ്പളവകയില്‍ സഹായധനം നല്‍കാന്‍ കഴിയില്ലെന്ന നിലപാടിൽ സര്‍ക്കാര്‍

കൊറോണ വ്യാപനത്തിന് മുമ്പ് തന്നെ കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍ വിതരണത്തിലുണ്ടായിരുന്ന പ്രതിസന്ധി ഇപ്പോള്‍ ശമ്പളവിതരണത്തിലും പ്രതിഭലിക്കുന്നതായി റിപ്പോർട്ട്. ലോക്ഡൗണിനുമുന്പ് തന്നെ ശമ്പളത്തിനുള്ള 80 കോടി രൂപയില്‍ 60 കോടി മാനേജ്മെന്റ് കണ്ടെത്തുകയും ചെയ്തിരുന്നു. പെന്‍ഷനുള്ള 65 കോടിക്കുവേണ്ടിയാണ് സര്‍ക്കാരിനെ ഇപ്പോൾ ആശ്രയിച്ചിരുന്നത്.
അതോടൊപ്പം തന്നെ ഡീസല്‍ ചെലവും വായ്പത്തിരിച്ചടവും കഴിഞ്ഞാല്‍ ശമ്പളത്തിനുള്ള വക കണ്ടെത്താന്‍ കഴിയുന്നില്ല എന്നതാണ്. മാസം 30 കോടിരൂപയ്ക്കുമേല്‍ ശമ്പളവകയില്‍ സഹായധനം നല്‍കാന്‍ കഴിയില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍ ഇപ്പോഴുള്ളത്. കടംവാങ്ങി ഈ മാസത്തെ ശമ്പളം നല്‍കിയാലും അടുത്തമാസത്തെ ശമ്പളത്തിന് എന്തുചെയ്യുമെന്ന് മാനേജ്മെന്റിന് തിട്ടമില്ല എന്നതാണ് കാണുവാൻ കഴിയുന്നത്.
പെന്‍ഷന്‍ ബാധ്യത (2020 ഏപ്രില്‍ മുതല്‍ -2021 ജൂലായ് വരെ)
പെന്‍ഷന് സര്‍ക്കാര്‍ സഹായം 1131.74 കോടി രൂപ
ഏത് പ്രതിസന്ധിയിലും കൈത്താങ്ങായി ഐസിഎൽ ഫിൻകോർപ്
വിരമിച്ചവര്‍ 41,000
മാസം പെന്‍ഷന്‍ 65 കോടി
കടമായി പെന്‍ഷന്‍ നല്‍കുന്നതിന് പലിശച്ചെലവ് 4.50 കോടി രൂപ
ശമ്പളം പെന്‍ഷന്‍ (സര്‍ക്കാര്‍ സഹായം)
ഒന്നാം പിണറായി സര്‍ക്കാര്‍ 4630.20 കോടി
രണ്ടാം പിണറായി സര്‍ക്കാര്‍ 2021-മാര്‍ച്ചുമുതല്‍ ഇതുവരെ 2037 കോടി
മാസവരുമാനം ഇങ്ങനെ
മാര്‍ച്ചിലെ വരുമാനം 152 കോടി
ചെലവ് 293.50 കോടി
ശമ്പളം 96 കോടി
ഡീസല്‍ 90 കോടി
പെന്‍ഷന്‍ 65 കോടി
വായ്പത്തിരിച്ചടവ് 30 കോടി
സ്‌പെയര്‍പാര്‍ട്സ് 6 കോടി
വാഹനാപകട നഷ്ടപരിഹാരം 4 കോടി
ടോള്‍ തുക 2.5 കോടി
വരവും ചെലവും തമ്മിലെ അന്തരം 141.50 കോടി
അതേസമയം മേയ് പത്തിന് ശമ്പളം നല്‍കാമെന്ന കെ.എസ്.ആര്‍.ടി.സി. മാനേജ്മെന്റിന്റെ വാഗ്ദാനവും ഇതുവരെ നടപ്പായില്ല. സര്‍ക്കാര്‍ നല്‍കിയ 30 കോടി രൂപയല്ലാതെ മാനേജ്മെന്റിന്റെ കൈവശം മറ്റൊന്നുമില്ല എന്നതാണ് കാണുവാൻ സാധിക്കുന്നത്. ചൊവ്വാഴ്ചയാണ് സര്‍ക്കാര്‍ സഹായധനം അക്കൗണ്ടിലെത്തിയത് തന്നെ.
എന്നാൽ താത്കാലിക വായ്പ തരപ്പെടുത്തി ശമ്പളം നല്‍കാനുള്ള ശ്രമവും ഇതുവരെ വിജയിച്ചിട്ടില്ല. സൂചനാ പണിമുടക്ക് ഒഴിവാക്കാന്‍ സര്‍ക്കാര്‍ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് പത്തിന് ശമ്പളം നല്‍കാമെന്ന് കെ.എസ്.ആര്‍.ടി.സി. മാനേജ്മെന്റ് വാഗ്ദാനം ചെയ്തിരുന്നത്.
അതോടൊപ്പം തന്നെ ഇതില്‍ തൃപ്തരാകാതെ ബി.എം.എസ്., ഐ.എന്‍.ടി.യു.സി. യൂണിയനുകള്‍ മേയ് ആറിന് 24 മണിക്കൂര്‍ പണിമുടക്കിയിരുന്നു. ശമ്പളപരിഷ്‌കരണ കരാര്‍ പ്രകാരം മേയ് അഞ്ചിനാണ് ശമ്പളം നല്‍കേണ്ടിയിരുന്നത് തന്നെ. 50 കോടിയുടെ താത്കാലിക വായ്പയ്ക്കുവേണ്ടി സഹകരണ സ്ഥാപനങ്ങളെയടക്കം തിങ്കളാഴ്ച സമീപിച്ചെങ്കിലും ആശാവഹമായിരുന്നില്ല. 3000 കോടി രൂപയുടെ എസ്.ബി.ഐ. കണ്‍സോര്‍ഷ്യം വായ്പ നിലനില്‍ക്കുന്നതിനാല്‍ മറ്റു വായ്പകള്‍ സ്വീകരിക്കാന്‍ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. പുതിയ വായ്പയ്ക്ക് കണ്‍സോര്‍ഷ്യത്തിന്റെ അനുമതി വേണ്ടിവരുന്നതാണ്. മുന്‍ സാമ്പത്തിക പങ്കാളിയായ കെ.ടി.ഡി.എഫ്.സി.യെയും സമീപിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha