പുരനഗരിയില്‍ പാപ്പാനോട് പിണങ്ങി മച്ചാട് ധര്‍മ്മന്‍ വിരണ്ടോടി ഭക്തര്‍; കളത്തിലിറങ്ങി എലിഫന്റ് ടാസ്‌ക് ഫോഴ്‌സ് പൂര നഗരിയെ വിറപ്പിച്ച ആ സംഭവം ഇങ്ങനെ

പൂരാഘോഷങ്ങള്‍ക്കിടയില്‍ ഇന്നലെ ഏറെ ആശങ്കയുണ്ടാക്കുന്നൊരു സംഭവം അരങ്ങേറി. എന്നാല്‍ മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ കാര്യങ്ങള്‍ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞതുകൊണ്ട് ഒരു വലിയ ദുരന്തം ഒഴിവായി. പൂരനഗരിയില്‍ എഴുന്നള്ളിപ്പിനായി കൊണ്ടുവന്ന ആന ഇടഞ്ഞതാണ് ആശങ്കയ്ക്ക് കാരണം. സംഭവം പാപ്പാന്റെ അസാനിധ്യമാണ് തിരക്കുകള്‍ക്കിടയില്‍ പെട്ട ആനയെ അസ്വസ്ഥനാക്കിയത്. എപ്പോഴും കൂടെ തന്റെ നിഴലായി ഉണ്ടായിരുന്ന പാപ്പാന്‍ ശുചിമുറിയില്‍ പോയതോടെ പാപ്പാനെ കാണാതായ പരിഭ്രാന്തിയില്‍ ആന വിരണ്ടോടുകയായിരുന്നു. പാപ്പാനെ കാണാത്ത ആ മിനിട്ടുകള്‍ അതീവ ഭീതിയാണ് പൂര നഗരിയില്‍ ഉണ്ടാക്കിയത്. എന്നാല്‍ പാപ്പാന്‍ മടങ്ങി വന്നതോടെ ആന ശാന്തനായി മാറി. മണികണ്ഠനാലില്‍നിന്നു വിരണ്ട കൊമ്പന്‍ മച്ചാട് ധര്‍മന്‍ ശ്രീമൂലസ്ഥാനത്തേയ്ക്കാണ് ഓടിക്കയറിയത്. രാവിലെ ഏഴേകാല് ഉണ്ടായ ആ സംഭവം അവിടെ കൂടിയിരുന്ന എല്ലാവരെയും ഒരുപോലെ ഭീതിയിലാഴ്തിയിരുന്നു.
ആന വിരണ്ടോടിയെങ്കിലും അധികം വേഗത്തിലോടാന്‍ കഴിഞ്ഞിരുന്നില്ല. ആനയുടെ കാല്‍ ചങ്ങലയില്‍ പൂട്ടിയിരുന്നതിനാല്‍ വേഗം വളരെ കുറവായിരുന്നത് അപകടമൊന്നും ഉണ്ടാക്കാതെ കാത്തു. ആളുകള്‍ക്ക് വളരെ വേഗത്തില്‍ അനയുടെ അടുത്ത് നിന്നും ഓടി മാറാന്‍ കഴിഞ്ഞിരുന്നു. ആനയുടെ പരിഭ്രാന്തിയോടെയുള്ള ആ വരവ് കണ്ട് ശ്രീമൂലസ്ഥാനത്ത് നിന്നിരുന്ന ആളുകള്‍ എല്ലാം ചിതറിയോടുകയായിരുന്നു. എന്നാല്‍ വളരെ പെട്ടെന്ന് തന്നെ സംഭവമറിഞ്ഞ പാപ്പാന്‍ പാഞ്ഞെത്തി ആനയെ മെരുക്കുകയായിരുന്നു. ആരേയും ആന ഉപദ്രവിച്ചില്ലെന്നുള്ളത് വളരെ ആശ്വാസം നല്‍കുന്നൊരു കാര്യമാണ്. വലിയ നാശനഷ്ടമൊന്നും ആന വരുത്തി വച്ചതുമില്ല.
പൂരത്തില്‍ ആദ്യം എത്തുന്ന കണിമംഗലം ശാസ്താവിന്റെ കൂട്ടാനയായ മച്ചാട് ധര്‍മ്മന്‍ എന്ന ആനയാണ് വിരണ്ടത്. ജനങ്ങള്‍ എത്തി തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ.. അതുകൊണ്ട് മാത്രം അപകടമൊഴിവാക്കിക്കൊണ്ട് ആനയെ നിഷ്പ്രയാസം തളക്കാനായി. എന്നാല്‍ ആശങ്കയായ മറ്റൊരു കാര്യം പരിഭ്രാന്തനായി ഓടുന്ന ആനയുടെ പുറകേ ഓടുന്ന ആളുകളായിരുന്നു. നിരവധി പേരാണ് ആനയെ ഇത്തരത്തില്‍ പിന്തുടര്‍ന്നത്. ആന വളരെ പെട്ടെന്ന് തിരിഞ്ഞാല്‍ ഓടി രക്ഷപെടാനാകാത്ത അത്ര വരെ ആളുകള്‍ ഒപ്പം ഓടുന്നുണ്ടായിരുന്നു. ഇവരെ നിയന്ത്രിക്കുക വളരെ പ്രയാസമായിരുന്നു. എന്നാല്‍ ഇവിടെയാണ് എലിഫന്റ് ടാസ്‌ക് ഫോഴ്‌സിന്റെ ഇടപെടല്‍ ഏറെ സഹായകരമായത്. ആനയെ തളയ്ക്കുന്നതിന് മുമ്പത്തെ ആ ആശങ്കുടെ നിമിഷങ്ങള്‍ നിയന്ത്രണ വിധേയമാക്കിയത് അവരായിരുന്നു. ആളുകള്‍ കൂടെ ഓടുന്നത് അപകടം ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു എന്ന മനസ്സിലാക്കിയ സംഘം ആനയ്ക്ക് ചുറ്റു സുരക്ഷിത വലയം തീര്‍ത്താണ്. പാപ്പാന്റെ സഹായത്തോടെ ആനയെ തളച്ചത്. പിന്നീട് പ്രദേശത്ത് നിന്നും ആനയെ മാറ്റി തളച്ചിട്ടു. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും പിണങ്ങിയ ആനയെ തളച്ചുവെന്നും അതിനു പിന്നാലെ അധികൃതര്‍ അറിയിച്ചു. ഇടഞ്ഞ ആനയെ പെട്ടന്ന് തന്നെ തളക്കാന്‍ കഴിഞ്ഞെന്നും സ്ഥലത്ത് അനിഷ്ട സംഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നും മന്ത്രി കെ രാജവും വ്യക്തമാക്കി.
പിന്നാലെയാണ് ആന ഇടഞ്ഞതല്ലെന്നും പാപ്പാനെ കാണാതായതോടെ ആന പിണങ്ങി മാറിയതാണെന്നും വിശദീകരണം വരുന്നത്. കാലുകള്‍ ബന്ധിച്ചതിനാലാണ് ആനയ്ക്ക് ഓടാന്‍ സാധിക്കാത്തതും അപകടം ഒഴിവായതും. പൂരം കാണാനെത്തിയവരുടെ ഇടയിലേക്കാണ് ആന പോയെങ്കിലും. എലിഫന്റ് ടാസ്‌ക് ഫോഴ്‌സിന്റെ ഇടപെടല്‍ ആശ്വാസമേകി. ടാസ്‌ക് ഫോഴ്‌സും പാപ്പാന്മാര്‍ ആനയുടെ ചുറ്റുംകൂടിയാണ് ആനയെ തളച്ചത്.
അതേസമയം, പൂരത്തോട് അനുബന്ധിച്ച് തിരുവമ്പാടിയുടെ മഠത്തില്‍ വരവ് രാവിലെ ഏഴിന് തന്നെ തുടങ്ങിയിരുന്നു. 11.30നാണ് കോങ്ങാട് മധുവിന്റെ പ്രാമാണികത്വത്തില്‍ തിരുവമ്പാടിയുടെ മഠത്തില്‍ വരവ് പഞ്ചവാദ്യവും ആരംഭിച്ചു.
ശ്രീമൂലസ്ഥാനത്തെ പാണ്ടിമേളത്തിന് ശേഷം തിരുവമ്പാടി ഭഗവതി വടക്കുംനാഥ ക്ഷേത്രത്തിലെത്തി. 12.15ന് പാറമേക്കാവില്‍ എഴുന്നള്ളിപ്പ്. രണ്ടരയോടെ വടക്കുന്നാഥനിലെ ഇലഞ്ഞിച്ചുവട്ടില്‍ പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തില്‍ പാറമേക്കാവിന്റെ ഇലഞ്ഞിത്തറമേളം കൊട്ടിക്കയറും.
വൈകിട്ട് അഞ്ചരയോടെയാണ് ജനലക്ഷങ്ങള്‍ സാക്ഷിയാകുന്ന ഭഗവതിമാരുടെ കൂടിക്കാഴ്ചയും കുടമാറ്റവും. രാത്രി ഏഴിന് കുടമാറ്റം കഴിഞ്ഞ് ഭഗവതിമാര്‍ മടങ്ങും. നാളെ പുലര്‍ച്ചെ മൂന്ന് മണി മുതല്‍ അഞ്ച് വരെയാണ് വെടിക്കെട്ട്. നാളെ രാവിലെ ഒന്‍പതിനു ശ്രീമൂലസ്ഥാനത്ത് പൂരം വിടചൊല്ലിപ്പിരിയും.
https://www.facebook.com/Malayalivartha