തല ഇടിച്ച് ആഴത്തില്‍ മുറിഞ്ഞു, വാരിയെല്ല് ശ്വാസകോശത്തില്‍ തറച്ചുകയറി.. പോലീസ് പിടിച്ച ജിഷ്ണുവിന്റെ മരണകാരണം കേട്ട് ഞെട്ടിത്തരിച്ച് കേരളം! പോലീസിനെ കുറിച്ച് ക്രൈംബ്രാഞ്ച് പറയുന്നത് ഇങ്ങനെ..

പോലീസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ മറ്റൊരു കേസായിരുന്നു കോഴിക്കോട് സ്വദേശിയായ ജിഷ്ണുവിന്റെ മരണം. നല്ലളം പൊലീസ് വീട്ടില്‍ നിന്ന് ഇറക്കിക്കൊണ്ടുപോയ ജിഷ്ണുവിനെ പിറ്റേദിവസം അവശ നിലയില്‍ വഴിയരികില്‍ കിടക്കുന്നതായാണ് നാട്ടുകാര്‍ കണ്ടത്. അധികം വൈകാതെ ജിഷ്ണു മരണപ്പെടുകയും ചെയ്തിരുന്നു.
എന്നാല്‍ ഇപ്പോള്‍ ജിഷ്ണുവിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. റിപ്പോര്‍ട്ടിലെ നിര്‍ണ്ണായക വിവരങ്ങള്‍ കേരളാ പോലീസിന് ആശ്വാസം പകരുന്നതാണ്.
റിപ്പോര്‍ട്ടില്‍ പറയുന്നത് ഇങ്ങനെയാണ്. ഉയരത്തില്‍ നിന്നും വീണതിനെ തുടര്‍ന്നുണ്ടായ പരിക്കാണ് മരണ കാരണം. മാത്രമല്ല വീഴ്ചയില്‍ തല കല്ലില്‍ ഇടിച്ച് ആഴത്തിലുള്ള മുറിവേറ്റിരുന്നു. വാരിയെല്ലുകള്‍ ഒടിഞ്ഞ് ശ്വാസകോശത്തില്‍ തറച്ചതും മരണകാരണമായതായും മെഡിക്കല്‍ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. എന്തായാലും പോലീസ് മര്‍ദ്ദനമല്ല എന്നതാണ് പ്രാഥമിക നിഗമനം.
അതേസമയം ഉയരത്തില്‍ നിന്നുള്ള വീഴ്ച ഉണ്ടായിട്ടുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുമ്പോള്‍ അതെങ്ങനെ സംഭവിച്ചു എന്നൊരു ചോദ്യം കൂടി ഉയരുന്നുണ്ട്. ഒരുപക്ഷേ പൊലീസിനെ കണ്ടപ്പോള്‍ വീടിന് സമീപമുളള മതിലില്‍ നിന്ന് ചാടിയതാകം എന്നും അന്വേഷണ സംഘം പറയുന്നുണ്ട്.
നിര്‍ണായക വിവരങ്ങള്‍ ഉള്‍പ്പെടുന്ന ഈ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അന്വേഷണ സംഘം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുകയാണ്. മാത്രമല്ല നേരത്തെ ജിഷ്ണുവിന്റെ മരണത്തില്‍ ദുരൂഹത ഉണ്ടെന്നുള്ള വാര്‍ത്തകള്‍ ഉയര്‍ന്നുവന്നിരുന്നു എങ്കിലും സംശയാസ്പദമായ കാര്യങ്ങളൊന്നും ഇവിടെ നടന്നിട്ടില്ല എന്നാണ് ഇപ്പോള്‍ ജില്ലാ ക്രൈം ബ്രാഞ്ച് പറയുന്നത്.
കല്‍പറ്റയിലെ പോക്‌സോ കേസുമായി ബന്ധപ്പെട്ടാണ് കോഴിക്കോട് ചെറുവണ്ണൂര്‍ സ്വദേശിയായ ജിഷ്ണുവിനെ തേടി പൊലീസെത്തിയത്. നല്ലളം പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാരെത്തിയാണ് ജിഷ്ണുവിനെ വീട്ടില്‍ നിന്നും കൂട്ടിക്കൊണ്ടുപോയതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. പോലീസ് വരുമ്പോള്‍ ജിഷ്ണു വീട്ടിലില്ലായിരുന്നു. പിന്നീട് ഫോണില്‍ വിളിച്ചുവരുത്തിയാണ് ജിഷ്ണു വന്നതും പോലീസുകാര്‍ കൂട്ടിക്കൊണ്ട് പോയതും. അതിന് ശേഷം രാത്രി 9.30 ഓടെ വീടിന് സമീപത്തെ വഴിയരികില്‍ നാട്ടുകാരാണ് അത്യാസന്ന നിലയില്‍ ജിഷ്ണുവിനെ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
എന്നാല്‍ വീട്ടില്‍ നിന്നും പോലീസ് കൂട്ടിക്കൊണ്ട് പോയ ജിഷ്ണുവിനെ പിന്നീട് വീട്ടുകാര്‍ കാണുന്നത് ജീവനറ്റ ശരീരമായിട്ടാണ്. ഇതോടെ പോലീസിന്റെ ഭാഗത്ത് വലിയ വീഴ്ച സംഭവിച്ചു എന്ന് ചൂണ്ടിക്കാണിച്ച് ജിഷ്ണുവിന്റെ കുടുബാംഗങ്ങള്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പോലീസിന്റെ ഭാഗത്ത് തെറ്റില്ലെന്ന തരത്തിലാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha