Widgets Magazine
05
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഒൻപതാം ദിവസവും ഒളിവിൽ തുടരുന്നു.... രാഹുലിനെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ ഊർജ്ജിതം, രണ്ട് പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തു, മുൻകൂർ ജാമ്യത്തിനായി രാഹുൽ ഹൈക്കോടതിയെ സമീപിച്ചേക്കും


മോദിയെ പോലൊരു നേതാവുള്ളത് ഇന്ത്യയുടെ ഭാഗ്യം... സമ്മർദങ്ങൾക്ക് വഴങ്ങുന്ന നേതാവല്ല മോദി.... പ്രധാനമന്ത്രിയെ വാനോളം പുകഴ്ത്തി റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിൻ...


അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 2.5 കോടി ദിർഹം സ്വന്തമാക്കിയത് മലയാളി...


ഉന്നത രാഷ്ട്രീയക്കാരുടെയും ,ബിസിനസുകാരുടെയും, സെലിബ്രിറ്റികളുടെയും ലൈംഗിക ആവശ്യങ്ങൾക്കായി പ്രായപൂർത്തിയാകാത്ത കുട്ടികളെ കടത്തി: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ സ്വകാര്യദ്വീപിന്റെ ചിത്രങ്ങള്‍ പുറത്ത്...


കുവൈറ്റിൽ വളർത്തുമൃഗങ്ങളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ പുതിയ നിയന്ത്രണം ഏർപ്പെടുത്തി അധികൃതർ...

ചികിത്സ കഴിഞ്ഞെത്തിയ പിണറായി പ്രതിസന്ധിയിലേക്ക്! ആൻറണി രാജു രാജിക്കൊരുങ്ങി ?

11 MAY 2022 09:32 PM IST
മലയാളി വാര്‍ത്ത

അമേരിക്കയിൽ നിന്ന് ചികിത്സ കഴിഞ്ഞെത്തിയ മുഖ്യമന്ത്രിക്ക് മുന്നിൽ രാജി ഭീഷണിയുമായി മന്ത്രി ആൻ്റണി രാജു എത്തിയതായി അറിയുന്നു.ഒന്നുകിൽ ഗതാഗത മന്ത്രി സ്ഥാനത്ത് നിന്നും തന്നെ നീക്കണം. ഇല്ലെങ്കിൽ വകുപ്പ് മാറ്റി തരണം. മുഖ്യമന്ത്രി മറുപടി പറഞ്ഞില്ലെന്നാണ് ലഭിക്കുന്ന സൂചനകൾ.

കെ എസ് ആർ റ്റി സി തനിക്ക് മതിയായെന്നാണ് ആൻറണി രാജു പറഞ്ഞത്. തൻ്റെ തലയിൽ പിണറായി കുരിശു വച്ചു എന്ന തോന്നലാണ് ആൻറണി രാജുവിനുള്ളത്. ഗതാഗത മന്ത്രിയെന്ന നിലയിൽ താൻ സമ്പൂർണ പരാജയമാണെന്നാണ് നാട്ടുകാർ പറയുന്നതെന്ന് മന്ത്രി രാജു എല്ലാവരോടും പറയുന്നുണ്ട്. രാജുവിൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൊക്കെ കെ എസ് ആർറ്റിസി ജീവനക്കാർ കള്ള പേരിൽ നുഴഞ്ഞു കയറി തെറി പറയുന്നു. കെ എസ് ആർറ്റിസിയുടെ പുതിയ സ്വിഫ്റ്റ് കമ്പനി സി പി എമ്മിൻ്റെ കറവപശുവാണെന്നും ഇതിനകം ആരോപണം ഉയർന്നിട്ടുണ്ട്. ധനമന്ത്രി കെ എസ് ആർ റ്റി സിയോട് കാണിക്കുന്ന ചിറ്റമ്മനയത്തിനെതിരെ വൻ പ്രതിഷേധമാണ് മന്ത്രി രാജുവിനുള്ളത്.

കെ എസ് ആർറ്റിസിയെ രക്ഷിക്കാൻ ഗണേശ് കുമാറിനെ വിളിക്കൂ എന്ന ഹാഷ് ടാഗ് കാമ്പയിൻ വ്യാപകമാകുന്നതിനിടയിലാണ് മന്ത്രി രാജുവിൻ്റെ രാജി ഭീഷണി.രാജുവിനെ പിണക്കാൻ തത്കാലം സി പി എം തയ്യാറല്ല.കെ എ സ് ആർറ്റിസി സ്വിഫ്റ്റിൽ കോടികളുടെ പർച്ചേസാണ് നടന്നുകൊണ്ടിരിക്കുന്നത്.ഇതിന് പാർട്ടിക്ക് കോടികൾ മറിയുന്നുണ്ട്.ഗണേശ് കുമാർ വന്നാൽ ഇത്രയും സ്വാതന്ത്ര്യത്തോടെ കച്ചവടം പറ്റില്ല. അതിനാൽ ആൻറണി രാജുവിനെ സി പി എമ്മിന് പ്രീണിപ്പിച്ചേ മതിയാകൂ.

ആൻറണി രാജു തുടർന്നാലും ഇല്ലെങ്കിലും ആന വണ്ടിയെ സർക്കാർ തൊഴുത്തിൽ കെട്ടും. സർക്കാരിനെതിരെ ജീവനക്കാർ സമരം ചെയ്ത സാഹചര്യത്തിൽ കെ.എസ്.ആർ.റ്റി.സിയെ സ്വകാര്യവത്കരിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. കെ എസ് ആർ റ്റി സി യുടെ നടത്തിപ്പ് ചുമതലയിൽ നിന്ന് പിൻവാങ്ങുക എന്ന തീരുമാനമാണ് സർക്കാർ എടുക്കാൻ പോകുന്നത്.നരേന്ദ്ര മോദിയുടെ മാതൃകയാണ് ഇക്കാര്യത്തിൽ പിണറായി വിജയൻ സ്വീകരിക്കുന്നത്.. നഷ്ടത്തിലോടുന്ന കെ.എസ്.ആർറ്റിസിയെ ബി.എസ്.എൻ എൽ മാതൃകയിൽ ഉടച്ചുവാർക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. നഷ്ടത്തിലോടുന്ന എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളുടെയും സ്ഥിതി ഇതുതന്നെയാണ്.

കെ എസ് ആർ റ്റിസി സർക്കാരിൻ്റെ നൂറു പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒന്നു മാത്രമാണെന്നും അവിടെ ശമ്പളം നൽകാനുള്ള ബാധ്യത സർക്കാരിനില്ലെന്നും മന്ത്രി ആൻറണി രാജു പറഞ്ഞു. പത്താം തിയതി ശമ്പളം നൽകുമെന്ന വാഗ്ദാനത്തിൽ നിന്നും മന്ത്രി പിന്നോട്ടു പോയി. സമരത്തിന് മുമ്പാണ് താൻ ഇങ്ങനെയൊരു വാഗ്ദാനം നൽകിയതെന്ന് മന്ത്രി പറഞ്ഞു. ശമ്പളം നൽകേണ്ടത് മാനേജ്മെൻറാണെന്നാണ് മന്ത്രിയുടെ നിലപാട്. സർക്കാർ 30 കോടി നൽകി.എന്നാൽ ശമ്പളം നൽകാൻ 55 കോടി കൂടി വേണം. ഇതിനായി വായ്പ ലഭ്യമാക്കാൻ ശ്രമിക്കുകയാണ് മാനേജ്മെൻറ്. ഇതിനിടയിൽ ഒന്നേകാൽ കോടി മുടക്കി ബസ് കഴുകൽ യന്ത്രം വാങ്ങാൻ മാനേജ്മെൻറ് തീരുമാനിച്ചു.ഇത് കമ്മീഷൻ അടിക്കാനാണെന്നാണ് ജീവനക്കാർ പറയുന്നത്. ഏപ്രിൽ മാസത്തെ ശമ്പളം ജീവനകാർക്ക് ഇതുവരെയും നൽകിയിട്ടില്ല.

സ്വിഫ്റ്റ് എന്ന കമ്പനി സർക്കാർ തുടങ്ങിയത് കെ എസ് ആർ റ്റി സിയുടെ ബാധ്യതയിൽ നിന്നും ഒഴിവാകാൻ വേണ്ടിയാണ്. കമ്പനിക്കുള്ള ബാധ്യത സർക്കരിൻെറതായി മാറുമെന്ന വിദഗ്ധോപദേശം സർക്കാരിന് ലഭിച്ചിട്ടുണ്ട്. കെ എസ് ആർ റ്റി സിയില്ലെങ്കിലും മുന്നോട്ടു പോകാമെന്ന അവസ്ഥയിലാണ് സർക്കാർ. സർവീസ് മേഖലയിൽ നിന്ന് സർക്കാരുകൾ പിൻമാറി കൊണ്ടിരിക്കുകയാണ്. ഇതിൻ്റെ ഭാഗമായാണ് കമ്പനിയിൽ ശുദ്ധികലശത്തിന് സർക്കാർ ഒരുങ്ങുന്നത്. ഇതിന് കെഎസ് ആർറ്റിസി മാനേജ്മെൻറിൻ്റെ പൂർണ പിന്തുണയുണ്ട്.

ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് ജീവനക്കാരുടെ സംഘടനകള്‍ അനിശ്ചിതകാല പണിമുടക്ക് ആലോചിക്കുന്ന സാഹചര്യത്തിലാണ് കെഎസ്ആര്ടിസി മാനേജ്മെന്‍റ് കടുത്ത നടപടികളെക്കുറിച്ച് ആലോചിക്കുന്നത്. സര്‍വ്വീസുകള്‍ മുടങ്ങുന്നത് യാത്രക്ളേശമുണ്ടാക്കുന്നു.

ജിവനക്കാര്‍ ഒരു വര്‍ഷം കുറഞ്ഞത് 190 ഡ്യൂട്ടി ചെയ്തിരിക്കണമെന്നാണ് സർക്കാർ പറയുന്നത്. ഇന്‍ക്രിമെന്‍റിനും പ്രമോഷനും ഇത് ബാധകമായിരിക്കും. പ്രമോഷനും ഇന്‍ക്രിമെന്‍റും അനുവദിക്കുന്ന തിയതിക്ക് പ്രസ്തുത വര്‍ഷത്തെ ഡ്യൂട്ടിക്ക് ആനുപാതികമായി ഡ്യൂട്ടി ചെയ്തിരിക്കണം.ശമ്പള പരിഷ്കരണത്തിന്‍റെ ഭാഗമായി സര്ക്കാരും, മാനേജ്മെന്‍റും, ജീവനക്കാരുടെ സംഘടനകളും തമ്മിലുണ്ടാക്കിയ കരാറില്‍ ഇത് സംബന്ധിച്ച് വ്യവസ്ഥയുണ്ടെന്നും ചെയര്മാന്‍ പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.ഗുരുതര ആരോഗ്യ പ്രശ്നങ്ങളുടെ ഭാഗമായി അവധിയെടുത്തവര്‍ക്ക് ഇത് ബാധകമല്ല.ജനുവരി 13 മുതല്‍ ഉത്തരവിന് പ്രാബല്യമുണ്ട്.എന്നാല്‍ 2022 ലെ ഇന്‍ക്രിമെന്‍റ് , പ്രമോഷന്‍ എന്നിവക്ക് 190 ഡ്യൂട്ടി ബാധകമല്ല. കോവിഡ് ലോക്ഡൗണ്‍ കാലത്തെ സര്‍വ്വീസ് മുടക്കം കണക്കിലെടുത്താണിത് .ഇത്തരം നടപടികൾ ജീവനക്കാർ അംഗീകരിക്കില്ലെന്ന് മാനേജ്മെൻറിന് വ്യക്തമായി അറിയാം. അംഗീകരിക്കാമെന്ന് തീരുമാനിച്ചാൽ തന്നെ ഇത് പ്രായോഗികമാവില്ല.

മാർച്ച് മാസത്തെ ശമ്പളം കിട്ടിയത് ഏപ്രിൽ 19 നാണ്. ഏപ്രിൽ മാസത്തെ ശമ്പളം എന്ന് കിട്ടുമെന്ന് ആർക്കും ഉറപ്പില്ല.ശമ്പള വിതരണം നീളുന്നതില്‍ പ്രതിഷേധിച്ച് മെയ് 6ന് സിഐടിയു ഒഴികെയുള്ള യൂണിയനുകള്‍ പണിമുടക്കിയിരുന്നു.മെയ് 10 ന് ശേഷവും ശമ്പളം കിട്ടിയില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്കിന് യൂണിയനുകൾ ഒരുങ്ങുകയാണ്.കാൽ ലക്ഷത്തിലേറെ വരുന്ന കെ എസ് ആർട്ടിസി ജീവനക്കാരുടെ ജീവിതം പ്രതിസന്ധിയിലാണ്. എന്നാൽ സി ഐ ടി യു തത്കാലം സമരത്തിനില്ല.

ഒരു മാസത്തെ ശമ്പള വിതരണത്തിന് കെ എസ് ആർടിസിക്ക് വേണ്ടത് ഏകദേശം 82 കോടിയോളം രൂപയാണ്. ഏപ്രിൽ മാസം കെ എസ് ആർ ടി സിയുടെ വരുമാനം ഏതാണ്ട് 167 കോടിയാണ്. എന്നിട്ടും ശമ്പളം നൽകാനാകുന്നില്ല. ഇന്ധന വില വർദ്ധന കണക്ക് കൂട്ടലുകൾ തെറ്റിക്കുന്നുവെന്നാണ് ഔദ്യോഗിക വിശദീകരണം. ഗതാഗത മന്ത്രിയും അത് ആവർത്തിക്കുന്നു. പ്രതിദിന വരുമാനത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും ഇന്ധന ചെലവിനായി നീക്കി വക്കുന്നു. ദീർഘകാല വായ്പപയുടെ തിരിച്ചടവിനായി ഒരു കോടിയോളം പ്രതിദിനം മാറ്റി വക്കണം. ഇതെല്ലാം കിഴിച്ചാൽ മാസാവസാനം ശമ്പളം കൊടുക്കാൻ പണമില്ലെന്നാണ് കെ എസ് ആർ ടി സി വ്യക്തമാക്കുന്നത്.

കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളത്തിനുള്ള പണം നൽകാൻ എല്ലാക്കാലത്തും സര്‍ക്കാരിന് കഴിയില്ലെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു പലവട്ടം വ്യക്തമാക്കിയിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങൾ ശമ്പളം കൊടുക്കാനടക്കമുള്ള വരുമാനം സ്വയം കണ്ടെത്തണമെന്നും ഗതാഗതമന്ത്രി ആവർത്തിക്കുന്നു.

ജീവനക്കാരുടെ ശമ്പളത്തിനുള്ള സഹായം നിർത്തലാക്കാനാണ് സർക്കാർ ആദ്യം ആലോചിക്കുന്നത്. ധനമന്ത്രി ഇക്കാര്യം ഗതാഗത മന്ത്രിയെ അർത്ഥശങ്കയ്ക്ക്
ഇടയില്ലാത്ത വിധം അറിയിച്ചിട്ടുണ്ട്. ധനമന്ത്രിക്ക് താത്പര്യമില്ലെങ്കിൽ തനിക്ക് പണ്ടേ താത്പര്യമില്ലെന്നാണ് ആൻറണി രാജുവിൻ്റെ നിലപാട്.

എന്നാൽ മുൻ ധനമന്ത്രിമാർ ഇങ്ങനെയായിരുന്നില്ല. കെ എം മാണിയും
തോമസ് ഐസക്കും അനുഭാവപൂർവമായാണ് പെരുമാറിയത്. ഗതാഗത മന്ത്രിമാരും കെ എസ് ആർ റ്റിസിയോട് അനുഭാവമുള്ള നിലപാടാണ് സ്വീകരിച്ചിരുന്നത്.എന്നാൽ സ്ഥിതി മാറി.

കേന്ദ്രസർക്കാർ 1960 കളിലും എഴുപതുകളിലും ഗണ്യമായ നിക്ഷേപം പൊതുമേഖലയിൽ ആർ.ടി.സികൾക്കായി നീക്കിവച്ചിരുന്നു. പിന്നീട് ആർ.ടി.സികൾക്ക് നൽകിയ സഹായം കേന്ദ്രം കുറച്ചു. ഇത് ട്രാൻസ്‌പോർട്ട് വ്യവസായത്തെ തകർത്തു.

തമിഴ്‌നാട്, കർണാടകം, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ അൻപതു ശതമാനത്തിൽ അധികം ബസുകൾ ഓപ്പറേറ്റ് ചെയ്യുന്നത് പൊതുമേഖലയിലാണ്. കേരളത്തിൽ 70 ശതമാനത്തിൽ അധികം ട്രാൻസ്‌പോർട്ട് ഗതാഗതം സ്വകാര്യമേഖലയിലാണുള്ളത്.

ഏറ്റവും താണ നിലവാരത്തിലുളള ഉത്‌‌പാദനക്ഷമതയുള്ള ജീവനക്കാരാണ് കേരളത്തിലെ ആർറ്റിസിയിലുള്ളത്. ഇവർക്കൊപ്പം നിലകൊണ്ട രാഷ്ട്രീയ നേതാക്കൾ പൊതു ഗതാഗത സംവിധാനത്തെ സ്വകാര്യവത്കരിക്കാൻ കൂട്ടുനിന്നു. റൂട്ടുകൾ സ്വകാര്യവത്കരിക്കാൻ കേളത്തിൽ കോടികളാണ് മറിഞ്ഞത്.ആർ.ബാലക്യഷ്ണപിള്ളയെ പോലുള്ള ഗതാഗത മന്ത്രിമാർക്ക് സ്വന്തം സ്വകാര്യബസുകളുണ്ടെന്ന ആരോപണവും കേരളത്തിൽ ഉയർന്നിരുന്നു. ഗതാഗത മന്ത്രിക്ക് സ്വന്തം ബസ് സർവീസുള്ള ആദ്യ സംസ്ഥാനം കേരളമായിരിക്കാം.

ബസിന്റെ ഉത്‌പാദന ക്ഷമതയിലുളള വൻകുറവാണ് മറ്റൊരു പ്രധാന പ്രശ്നം.
ഡീസൽ ഉപഭോഗത്തിലുളള തകർച്ച കെ എസ്.ആർറ്റിസിയുടെ പ്രതിസന്ധി വർധിപ്പിച്ചു.
ഉത്‌പാദന ക്ഷമതാ തകർച്ച ഇന്ത്യൻ സ്റ്റേറ്റുകളിൽ കേരളത്തിലാണ് ഏറ്റവും കൂടുതൽ. ഇത് കൈകാര്യം ചെയ്യണമെങ്കിൽ ഉയർന്ന തലത്തിലുളള രാഷ്ട്രീയ ഇടപെടലുകളും പ്രതിജ്ഞാബദ്ധമായ ട്രേഡ് യൂണിയനുകളും അനിവാര്യമാണ്.

ഇ.ശ്രീധരന്റെ നേതൃത്വത്തിൽ ഒരു വർക്കിംഗ് ഗ്രൂപ്പിനെ ആസൂത്രണ കമ്മിഷൻ നിയോഗിച്ചിരുന്നു. പ്രധാന ആർ.ടി.സികളുടെ ഭൗതികമായ നേട്ടങ്ങൾ ഈ സമിതി വിലയിരുത്തി. ഏറ്റവും താഴ്ന്ന നിലവാരത്തിലുളള ഫ്‌ളീറ്റ് യൂട്ടിലൈസേഷൻ,
ഏറ്റവും ഉയർന്ന ബസ് - സ്റ്റാഫ് അനുപാതം, ഏറ്റവും മോശമായ ഡീസൽ ഉപഭോഗം തുടങ്ങിയവയാണ് ഇ ശ്രീധരൻ കമ്മിറ്റി മുന്നോട്ടുവച്ച ന്യൂനതകൾ. ഇത്തരം
കാര്യങ്ങളാണ് ആർ.ടി.സി.യെ നഷ്ടത്തിന്റെ കൊടുമുടിയിൽ എത്തിക്കുന്നത്.

ധനകാര്യ മാനേജ്‌മെന്റിന്റെ കാര്യത്തിൽ കെ.എസ്.ആർ.ടി.സി ഒരു വൻപരാജയമാണ്. ആസ്തി ഇപ്പോഴും കൃത്യമായി രേഖപ്പെടുത്തുന്നില്ല. 420 ഏക്കർ സ്ഥലം കെ. എസ്.ആർ റ്റി സിയുടെ ഉടമസ്ഥതതയിലുണ്ടെന്നാണ് കണക്ക്. ഇതിന്റെ ആസ്തി വെറും 960 കോടി രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏക്കർ കണക്കിന് വസ്തുവിൻ്റെ പിൻബലത്തിൽ
ലോകബാങ്കും ഫ്രഞ്ച് ഏജൻസിയും 2 ശതമാനം പലിശക്ക് കെ എസ് ആർ റ്റി സിക്ക് വായ്പ അനുവദിക്കാമെന്ന് പറഞ്ഞെങ്കിലും കമ്പനി അത്തരം ഓഫറുകൾ സ്വീകരിച്ചില്ല. 

എന്നാൽ ഇതെല്ലാം അവഗണിച്ച് കേരള ട്രാൻസ്‌പോർട്ട് വികസന ധനകാര്യ കോർപ്പറേഷനിൽ നിന്ന് 16 ശതമാനം പലിശയ്ക്കും പാലക്കാട് , എറണാകുളം ജില്ലാ സഹകരണ ബാങ്കുകളിൽ നിന്നും അമിത പലിശയ്ക്കു പണം വായ്പയായി സ്വീകരിക്കുകയാണ് കെ എസ് ആർ റ്റി സി ചെയ്തത്.

72 ദേശസാൽകൃത റൂട്ടുകളിൽ ഇപ്പോഴും ഓപ്പറേറ്റ് ചെയ്യുന്നത് സ്വകാര്യബസുകളാണ്. കെ.എസ്.ആർ.ടി.സിയെക്കുറിച്ച് പ്രൊഫഷണൽ പഠനം നടക്കുന്നില്ല എന്നതാണ് സത്യം . . കാലഹരണപ്പെട്ട ബസുകൾ ഇപ്പോഴും കെ എസ് ആർ റ്റി സി കൊണ്ടു നടക്കുന്നു. യാതൊരു മുന്നറിയിപ്പും കൂടാതെ ഷെഡ്യൂൾ റദ്ദാക്കുന്നു. കോടിക്കണക്കിന് രൂപ ശമ്പളത്തിനും പെൻഷനും വേണ്ടി ചെലവഴിക്കുന്നു. പ്രൊഫഷണലായ മാനേജ്മെൻ്റ് ഇന്നും കമ്പനിക്ക് അജ്ഞാതമാണ്. ഇതെല്ലാമാണ് ആൻറണി രാജുവിനെ ബുദ്ധിമുട്ടിലാക്കുന്നത്. തൻ്റെ കാലത്ത് കെ എസ് ആർ റ്റി സി പൂട്ടി യതിൻെറ പഴി കേൾക്കാൻ രാജു തയ്യാറല്ല. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് സ്വദേശി മസ്കത്തിൽ നിര്യാതനായി  (8 minutes ago)

രൂപ തിരിച്ചു കയറി....  (27 minutes ago)

വിനോദയാത്രകളിൽ വിദ്യാർത്ഥികളെയെല്ലാം പങ്കെടുപ്പിക്കാൻ സ്‌കൂൾ  (39 minutes ago)

സമ്മതമില്ലാതെ സ്ത്രീകളുടെ ഫോട്ടോയെടുക്കുന്നത് എപ്പോഴും ലൈംഗികാതിക്രമമായി  (41 minutes ago)

ശബരിമല തിരക്ക്‌ കണക്കിലെടുത്ത്‌ പ്രഖ്യാപിച്ചത്‌  (51 minutes ago)

സ്കൂൾ ബസ് ഓടയിലേക്ക് മറിഞ്ഞു  (1 hour ago)

റിപ്പോ റേറ്റ് 5.25% ആയി.  (1 hour ago)

തദ്ദേശ തെരെഞ്ഞെടുപ്പിന് ശേഷം മാത്രമെന്ന് നടപ്പാക്കുവെന്ന് ..  (1 hour ago)

സ്വർണവിലയിൽ വർധന...  (1 hour ago)

ഡോക്ടർ സതീഷ് നമ്പ്യാർ അന്തരിച്ചു.  (2 hours ago)

ഇ​ന്ത്യ​ക്ക് ഇന്ന് ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ മ​ത്സ​രം...  (2 hours ago)

പുട്ടിൻ പാലം വിമാനത്താവളത്തിൽ എത്തിയതും ഞെട്ടിച്ച് ആ സംഭവം..! കെട്ടിപ്പിടിച്ച് വട്ടം കറങ്ങി മോദി..! 27 മണിക്കൂർ പുട്ടിൻ ഇന്ത്യയിൽ...!  (2 hours ago)

ഇന്ന് ജാമ്യം കിട്ടിയിരിക്കും.. കട്ടായം പറഞ്ഞ് ദീപ രാഹുൽ..! സെല്ലിൽ അവറ്റകളെ പറപ്പിച്ച് രാഹുൽ സന്ദീപിന്റെ വീട് വളഞ്ഞ് പോലീസ്  (2 hours ago)

'നിന്റെ വീട്ടില്‍ കേറി ഇരിപ്പുണ്ട്' എന്തൊക്കെ വന്നാലും രാഹുലിന്റെ കൂടെ...! കട്ടായം പറഞ്ഞ് സീമാ..! ചൊറിയന്മാരെ കയറി മാന്തിവിടുന്നു..!  (2 hours ago)

അടച്ചിട്ട കോടതി മുറിയിൽ ഇന്നലെ നടന്നത് രാഹുൽ വധം.. THE PROSECUTOR...രാഹുലിന്റെ കാലൻ ദേ ഗീനാകുമാരി...!  (2 hours ago)

Malayali Vartha Recommends