Widgets Magazine
26
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇത് ‘ഇത് ജനാധിപത്യത്തിന്റെ വിജയം’ എന്ന് വിശേഷിപ്പിച്ച് ആക്റ്റിവിസ്റ്റ് സോനം വാങ്ചുക്..തുടക്കം മുതൽ സി ജെ പി യ്ക്ക് പിന്തുണ നൽകി കൊണ്ട് ഇരുന്ന വ്യക്തിയാണ് അദ്ദേഹം..


ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു..ഇനി ഭക്തർക്ക് വരി നിന്ന് മടുക്കില്ല..ഓഗസ്റ്റ് നാലുമുതൽ ആഴ്ചയിൽ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് വിർച്വൽ ക്യൂ ബുക്കിംഗ്..


പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി..ഇത് യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ദിവസമാണെന്നും പ്രിയങ്ക ഗാന്ധി..


കര്‍ത്തയുടെ മൊഴി സംബന്ധിച്ച വാര്‍ത്ത മാധ്യമസൃഷ്ടി..കമല ഇന്റര്‍നാഷണല്‍ തുടങ്ങി.. നല്ല ശ്രമം നടത്തിനോക്കൂ, എന്തെങ്കിലും കിട്ടുമോയെന്ന് നോക്കൂമറുപടിയുമായി പിണറായി വിജയന്‍..


അറസ്റ്റിന് ഇനി മണിക്കൂറുകള്‍ മാത്രം.. പിണറായി വിജയന്‍ വഴി വിട്ട സഹായം കരിമണല്‍ കര്‍ത്തയ്ക്ക് ചെയ്തുകൊടുത്തുവെന്നു വ്യക്തമായി.. സംരക്ഷിക്കാന്‍ പാര്‍ട്ടിക്കും കഴിയില്ല..

എല്ലാം മാറിമറിയുന്നു... രാജ്യദ്രോഹക്കുറ്റം മരവിക്കപ്പെടുമ്പോള്‍ ഏറെ സന്തോഷിക്കുന്നത് ആയിഷ സുല്‍ത്താന; തന്റെ സിനിമയിലെ ക്ലൈമാക്‌സ് യാഥാര്‍ത്ഥ്യമാകുന്നതിന്റെ ത്രില്ലില്‍; കേരളത്തിലെ കേസുകളും തുലാസിലാകും; കേരളത്തില്‍ 41 രാജ്യദ്രോഹ കേസ്; ഭൂരിഭാഗം കേസുകളിലും യു.എ.പി.എ.യും

12 MAY 2022 10:35 AM IST
മലയാളി വാര്‍ത്ത

രാജ്യദ്രോഹക്കുറ്റ കേസുകള്‍ സുപ്രീംകോടതി മരവിപ്പിച്ചതോടെ അല്‍പനാള്‍ മുമ്പ് ചര്‍ച്ചയിലായ ആയിഷ സുല്‍ത്താന വീണ്ടും രംഗത്തെത്തുകയാണ്. ഇതേകുറ്റത്തിന്റെ പേരില്‍ നിസഹായതയിലാണ്ട ലക്ഷദ്വീപ് സംവിധായിക ആയിഷ സുല്‍ത്താനയ്ക്ക് ഇപ്പോള്‍ ഏറെ സന്തോഷമുണ്ട്. തന്റെ ജീവിതകഥയായ '124 എ' എന്ന സിനിമയ്ക്ക് അപ്രതീക്ഷിത ക്ലൈമാസ് ലഭിച്ചതിന്റെ സന്തോഷാരവമാണ് അവരുടെ വാക്കുകള്‍.

പ്രഫുല്‍ ഖോഡ പട്ടേലിനെ ഉദ്ദേശിച്ച് പറഞ്ഞ ബയോവെപ്പണ്‍ എന്ന വാക്ക് വളച്ചൊടിച്ചാണ് എന്നില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയതെന്നാണ് ആയിഷ പറയുന്നത്. വൈരാഗ്യത്തിന്റെ പേരില്‍ രാജ്യദ്രോഹിയായി മുദ്രകുത്തി. രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട യുവതി എന്ന നിലയില്‍ ഞാന്‍ കടന്നുപോയ വഴി നിസാരമായിരുന്നില്ല. ഉമ്മയും അനിയനും കുടുംബവും എന്നെ പ്രതീക്ഷിച്ചാണ് കഴിയുന്നത്. അതിനുള്ള അംഗീകാരമാണ് സുപ്രീം കോടതിയുടെ വിധിയെന്നും ആയിഷ പറഞ്ഞു.

 



രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട സ്ത്രീയുടെ മാനസിക സംഘര്‍ഷങ്ങളാണ് സിനിമ പറയുന്നത്. കഥ ഇന്നലെ പൂര്‍ത്തിയാക്കേണ്ടതായിരുന്നു. അതിനിടയിലാണ് സുപ്രീംകോടതി രാജ്യദ്രോഹക്കുറ്റം മരവിപ്പിച്ചത്. അങ്ങനെ ആ ഉത്തരവ് '124 എ'യുടെ ക്ലൈമാക്‌സുമായി. താന്‍ അനുഭവിച്ച വിഷമങ്ങള്‍ സിനിമയിലൂടെ ലോകത്തോട് പറയുകയാണ് ആയിഷ.

മലയാളത്തിലെ പ്രമുഖ നടിയാണ് പ്രധാനവേഷത്തിലെത്തുന്നത്. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലും കളക്ടര്‍ അസ്‌കര്‍ അലിയുമെല്ലാം കഥാപാത്രങ്ങളാകും. ലക്ഷദ്വീപിലും കൊച്ചിയിലുമാണ് ചിത്രീകരണം.



അതേസമയം രാജ്യദ്രോഹക്കുറ്റക്കേസുകള്‍ സുപ്രീംകോടതി മരവിപ്പിച്ചതോടെ കേരളത്തില്‍ നിലവിലുള്ള 41 കേസുകളിലും ഇതിന്റെ പ്രതിഫലനമുണ്ടാകും. ഭൂരിഭാഗവും മറ്റു കേസുകള്‍ക്കൊപ്പമാണ് രാജ്യദ്രോഹക്കുറ്റവും ചുമത്തപ്പെട്ടിട്ടുള്ളത്. എന്നാല്‍, ഒരു കോളേജ് വിദ്യാര്‍ഥിയുടെപേരില്‍ രാജ്യദ്രോഹക്കുറ്റം മാത്രം ചുമത്തിയ കേസും നിലനില്‍ക്കുന്നുണ്ട്.


മാവോവാദി സാന്നിധ്യം കൂടുതലുള്ള ജില്ലകളിലാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയ മിക്ക കേസുകളും. വയനാട് ജില്ലയില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയ 23 കേസുകളുണ്ട്. കണ്ണൂരില്‍ ആറും കോഴിക്കോട്ട് അഞ്ചും മലപ്പുറത്ത് നാലും പാലക്കാട്, തൃശ്ശൂര്‍, എറണാകുളം ജില്ലകളില്‍ ഓരോ കേസുകളിലുമാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.

പല കേസുകളും വിചാരണാഘട്ടത്തിലുമാണ്. യു.എ.പി.എ. ഉള്‍പ്പടെയുള്ള കേസുകള്‍ക്കൊപ്പമാണ് 40 കേസുകളിലും രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. അതിനാല്‍ ഈ വകുപ്പ് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ പുനഃപരിശോധന നടത്തിയാലും കേസുകളെ കാര്യമായി ബാധിക്കില്ലെന്നാണ് കരുതുന്നത്. രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെതിരേ മാത്രം ജാമ്യത്തിന് കോടതിയെ സമീപിക്കാനാകും.

 



കണ്ണൂര്‍ കേളകത്ത് നടന്ന മാവോവാദി പ്രവര്‍ത്തനങ്ങളുടെ പേരില്‍ എടുത്ത കേസുകളില്‍ രാജ്യദ്രോഹക്കുറ്റം ഉള്‍പ്പടെയുള്ള ഒട്ടേറെ വകുപ്പുകളാണ് ചുമത്തിയത്. 2015ല്‍ കോഴിക്കോട്ട് തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനംചെയ്ത് ലഘുലേഖ വിതരണം ചെയ്തവരുടെപേരില്‍ രാജ്യദ്രോഹക്കുറ്റം ഉള്‍പ്പെടെ ചുമത്തിയാണ് കേസെടുത്തത്. 2016ല്‍ എറണാകുളത്ത് മുതിര്‍ന്ന രാഷ്ട്രീയനേതാക്കള്‍ ഉള്‍പ്പടെയുള്ളവരെ കൊലപ്പെടുത്തുമെന്ന് വാട്‌സാപ്പിലൂടെ ഭീഷണിപ്പെടുത്തിയ ആളുടെപേരിലും രാജ്യദ്രോഹക്കുറ്റവും ഉള്‍പ്പെടുത്തി കേസെടുത്തിരുന്നു.

തൃശ്ശൂരില്‍ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും പരമാധികാരവും തകര്‍ക്കത്തക്ക തരത്തിലുള്ള പോസ്റ്റര്‍ പതിച്ചുവെന്ന് ആരോപിച്ച് ഒരു വ്യക്തിയുടെപേരില്‍ യു.എ.പി.എ., രാജ്യദ്രോഹക്കുറ്റം എന്നിവ ചുമത്തി. മലപ്പുറം ജില്ലയിലെ ഒരു കോളേജിന്റെ വരാന്തയില്‍ രാജ്യവിരുദ്ധമായ പോസ്റ്റര്‍ പതിച്ചുവെന്ന പ്രിന്‍സിപ്പലിന്റെ പരാതിയില്‍ രണ്ടാംവര്‍ഷ ബി.കോം വിദ്യാര്‍ഥിയുടെപേരില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ രാജ്യദ്രോഹക്കുറ്റംമാത്രം ചുമത്തിയിരുന്നു. പിന്നീട് ജാമ്യം കിട്ടി. ഈ കേസുകളുടെ സ്ഥിതിയെന്താകുമെന്ന് കണ്ടറിയാം.

 

" f
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മയക്കുമരുന്ന് നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ പിടികൂടി  (7 hours ago)

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി പ്രഖ്യാപനത്തില്‍ പ്രതികരിച്ച് മുരളി ഗോപി  (8 hours ago)

മകന്‍ സുരക്ഷിതനായി മടങ്ങിവരണമെന്നാണ് ആഗ്രഹമെന്ന് അഭിജീത് ദിപ്‌കെയുടെ മാതാവ്  (8 hours ago)

'പാറ്റ'കളുടെ വിജയത്തില്‍ വികാരാധീനയായി പ്രിയങ്ക ഗാന്ധി  (8 hours ago)

സിജെപി സമരം അവസാനിപ്പിച്ചു; സിജെപിയുടെ ആവശ്യങ്ങളെല്ലാം കേന്ദ്രം പൂര്‍ണമായി അംഗീകരിച്ചു  (11 hours ago)

യുവത്വത്തിന്റെ ഐതിഹാസിക സമര വിജയമെന്ന് പിണറായി വിജയന്‍  (11 hours ago)

സിക്കിം തുരങ്ക ദുരന്തത്തില്‍ മരിച്ച അനീഷ് മോഹന്റെ മൃതദേഹം വീട്ടിലെത്തിച്ചു  (11 hours ago)

സിക്കിമിലെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് രണ്ട് മരണം  (12 hours ago)

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി വിദ്യാര്‍ഥികളുടെ പോരാട്ടത്തിന്റെ വിജയമാണെന്ന് മുഖ്യമന്ത്രി  (12 hours ago)

പ്രതികരിച്ച് സോനം വാങ്ചുക്  (12 hours ago)

ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു  (12 hours ago)

മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത; കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല  (12 hours ago)

ഇടിമിന്നൽ അപകടകാരികൾ; 27 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 -40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത; ജാഗ്രത  (12 hours ago)

പ്രധാനമന്ത്രി മാപ്പ് പറയണം': രാഹുൽ  (13 hours ago)

ഒരു പ്രത്യേക വിഷയത്തോട് അഭിനിവേശം ഉണ്ടാകുന്നത് നല്ലതാണ്; എന്നാൽ ബുദ്ധിമുട്ടുള്ള വിഷയങ്ങളെ ശ്രദ്ധയോടെ പഠിച്ച് ജീവിത വിജയം കൈവരിക്കണം; വിദ്യാർഥികൾക്ക് നിർദേശവുമായി മന്ത്രി സി. പി ജോൺ  (13 hours ago)

Malayali Vartha Recommends