Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം അഞ്ച് ആയി തുടരും.... 2022- 23 അക്കാദമിക വര്‍ഷത്തെ കരട് സ്‌കൂള്‍ മാനുവലും അക്കാദമിക് മാസ്റ്റര്‍ പ്ലാനും പുറത്തിറക്കി; വിശദമായ ചര്‍ച്ചക്കും പുതുക്കലിനും ശേഷമാണ് അന്തിമമായി മാനുവലും മാസ്റ്റര്‍ പ്ലാനും പുറത്തിറക്കുകയെന്ന് മന്ത്രി വി ശിവന്‍കുട്ടി

12 MAY 2022 10:20 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം അഞ്ച് ആയി തുടരും.... 2022- 23 അക്കാദമിക വര്‍ഷത്തെ കരട് സ്‌കൂള്‍ മാനുവലും അക്കാദമിക് മാസ്റ്റര്‍ പ്ലാനും പുറത്തിറക്കി; വിശദമായ ചര്‍ച്ചക്കും പുതുക്കലിനും ശേഷമാണ് അന്തിമമായി മാനുവലും മാസ്റ്റര്‍ പ്ലാനും പുറത്തിറക്കുകയെന്ന് മന്ത്രി വി ശിവന്‍കുട്ടി



സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം അഞ്ച് ആയി തുടരും. 1 മുതല്‍ 8 ക്ലാസ് വിദ്യാര്‍ത്ഥികളില്‍നിന്ന് ഒരുതരത്തിലുള്ള ഫീസും ഈടാക്കരുതെന്നും വ്യക്തമാക്കി സ്‌കൂള്‍ മാന്വലിന്റെ കരട് പുറത്തിറക്കി.

 




സ്‌കൂള്‍ പ്രവര്‍ത്തനം സംബന്ധിച്ചുള്ള ആധികാരികരേഖയായ സ്‌കൂള്‍ മാന്വലിന്റെയും ഏകോപനത്തോടെയുള്ള പഠനപ്രവര്‍ത്തനങ്ങള്‍ വിശദമാക്കുന്ന അക്കാദമിക് മാസ്റ്റര്‍പ്ലാനിന്റെയും കരടാണു മന്ത്രി വി.ശിവന്‍കുട്ടി പുറത്തിറക്കിയത്.


കേന്ദ്ര വിദ്യാഭ്യാസനയം അനുസരിച്ച് ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം ആറ് ആണെങ്കിലും കേരളത്തില്‍ വിദ്യാഭ്യാസച്ചട്ടം അനുസരിച്ച് അഞ്ച് ആയി തന്നെ തുടരും. 9-ാം ക്ലാസ് വരെ പ്രവേശനത്തിനു മൂന്ന് മാസത്തെയും 10-ാം ക്ലാസിലേക്ക് ആറ് മാസത്തെയും വയസ്സിളവ് ജില്ലാഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്ക് അനുവദിക്കാം.



പഠനപ്രവര്‍ത്തന മേല്‍നോട്ടത്തിനു നിരീക്ഷണ സമിതി രൂപീകരിക്കണമെന്ന് അക്കാദമിക് മാസ്റ്റര്‍പ്ലാനിന്റെ കരടില്‍ നിര്‍ദേശിച്ചിട്ടുണ്ട്. അദ്ധ്യാപക പിടിഎ പ്രതിനിധികള്‍ക്കൊപ്പം തദ്ദേശ ജനപ്രതിനിധി, അക്കാദമിക് വിദഗ്ധ / വിദഗ്ധന്‍, പൂര്‍വ വിദ്യാര്‍ത്ഥിവിദ്യാര്‍ത്ഥി പ്രതിനിധി തുടങ്ങിയവരും ഉള്‍പ്പെട്ടതാകണം സമിതി.

പിടിഎ, ക്ലാസ് പിടിഎ, സ്‌കൂള്‍ മാനേജ്മെന്റ് കമ്മിറ്റി, മാതൃസമിതി, പൂര്‍വ വിദ്യാര്‍ത്ഥി സംഘടന തുടങ്ങിയ വിവിധ സമിതികളുടെ ഘടന, ചുമതലകള്‍, ഫണ്ട് വിനിയോഗം എന്നിവ മാന്വലില്‍ വിശദമാക്കുന്നു. പിടിഎ കമ്മിറ്റികളില്‍ രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും പ്രതിനിധികളില്‍ പകുതിയെങ്കിലും വനിതകളായിരിക്കണം. അദ്ധ്യാപകര്‍ സ്വകാര്യ ട്യൂഷനും മറ്റു സ്വകാര്യ പഠനപ്രവര്‍ത്തനങ്ങളും നടത്തുന്നില്ലെന്നു സ്‌കൂള്‍ മാനേജ്മെന്റ് കമ്മിറ്റി ഉറപ്പാക്കണം.

അതേസമയം 2022 - 23 അക്കാദമിക വര്‍ഷത്തെ കരട് സ്‌കൂള്‍ മാനുവലും അക്കാദമിക് മാസ്റ്റര്‍ പ്ലാനും പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവന്‍കുട്ടി പുറത്തിറക്കി. സ്‌കൂള്‍ മാനുവല്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിലും അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ എസ് സി ഇ ആര്‍ ടി യുടെ നേതൃത്വത്തിലുമാണ് തയ്യാറാക്കിയത്.

സ്‌കൂള്‍ എന്ന് പറഞ്ഞാല്‍ എന്താണ്? ഒരു സ്‌കൂളില്‍ എന്തെല്ലാം ഘടകങ്ങള്‍ ഉണ്ടാകും? ഓരോ ഘടകവും വിഭാവനം ചെയ്തിരിക്കുന്നത് എങ്ങനെയാണ് ? ഓരോ ഘടകത്തിന്റേയും പ്രവര്‍ത്തനം എങ്ങനെയാണ് ? തുടങ്ങിയവയൊക്കെ സ്‌കൂള്‍ മാനുവലില്‍ സവിസ്തരം പ്രതിപാദിക്കുന്നു . സ്‌കൂളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും സൂക്ഷ്മതലത്തില്‍ വിശകലനം ചെയ്ത് അവതരിപ്പിക്കുന്നതാണ് സ്‌കൂള്‍ മാനുവല്‍.



സ്‌കൂള്‍ പ്രവര്‍ത്തന സമയം, ടൈംടേബിള്‍, ഓരോ ദിവസത്തെയും പ്രവര്‍ത്തനങ്ങള്‍ കൃത്യമായി അടയാളപ്പെടുത്തുന്ന വാര്‍ഷിക കലണ്ടര്‍, പ്രതിമാസ പ്രവര്‍ത്തന കലണ്ടര്‍ എന്നിവ കൃത്യതയോടെ രൂപീകരിക്കേണ്ട വിധം വ്യക്തമാക്കും വിധം സ്‌കൂള്‍ മാനുവല്‍ ക്രമീകരിക്കുന്നുണ്ട്.

അധ്യാപകരുടെ ചുമതലാ വിഭജനം.. കുട്ടികളുടെ ക്ഷേമം, അവകാശങ്ങള്‍ തുടങ്ങിയവ മുന്‍നിര്‍ത്തിയുള്ള കാര്യങ്ങള്‍, , എക്‌സ്ട്രാ കരിക്കുലര്‍ പ്രവര്‍ത്തനങ്ങള്‍,നിരന്തര മൂല്യ നിര്‍ണയം സംബന്ധിച്ച കൃത്യമായ മാനദണ്ഡം, കുട്ടികളുടെ ആരോഗ്യം, പഠനമികവ്, കലാ കായിക സാഹിത്യ, വൈജ്ഞാനിക നേട്ടങ്ങള്‍, ഇവയിലെല്ലാം ഉള്ള പുരോഗതി സംബന്ധിച്ച് കൃത്യമായ പ്രൊഫൈല്‍ ഉണ്ടാവും.

സ്‌കൂളില്‍ കുട്ടികള്‍ ചെയ്യേണ്ട കാര്യങ്ങള്‍,രക്ഷിതാക്കള്‍ ചെയ്യേണ്ടതും അറിഞ്ഞിരിക്കേണ്ടതും ആയ കാര്യങ്ങള്‍

പി ടി എ /എസ്. എം. സി പ്രവര്‍ത്തനങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും
സ്‌കൂള്‍ ക്ലബ്ബുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച വിശദാംശങ്ങള്‍, കലോത്സവം, കായികമേള, ശാസ്ത്രമേള, ഭിന്ന ശേഷി കലോത്സവം, വിദ്യാരംഗം, ശാസ്ത്ര രംഗം തുടങ്ങിയ പരിപാടികളുടെ കൃത്യമായ നടപ്പാക്കല്‍,
ഭിന്നശേഷി കുട്ടികളുടെ അനുകൂല്യങ്ങള്‍, അധ്യയനം, ആരോഗ്യ പരിപാലനം, രക്ഷിതാക്കളുടെ പിന്തുണ, മെഡിക്കല്‍ ക്യാമ്പുകള്‍ തുടങ്ങിയവ
സ്‌കൂളിലെ ഭൗതിക സാഹചര്യ വികസനം, നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍, അതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍, ഹരിത വിദ്യാലയം, ബയോഡൈവേഴ്‌സിറ്റി പാര്‍ക്ക്, സ്‌കൂളിലെ പച്ചക്കറി കൃഷി
അങ്ങനെ സ്‌കൂളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും സൂക്ഷ്മതലത്തില്‍ വിശകലനം ചെയ്തു അവതരിപ്പിക്കുകയാണ് സ്‌കൂള്‍ മാനുവലില്‍.



ഗുണനിലവാരമുള്ള വിദ്യാഭ്യാസം എന്ന സൂചകത്തിന് 10 ലക്ഷ്യങ്ങളും നിര്‍വചിച്ചിട്ടുണ്ട്. എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും തുല്യതയുള്ളതുമായ ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുകയും എല്ലാവര്‍ക്കും ആജീവനാന്തപഠനാവസരങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ ദൗത്യം.
കേരളം മറ്റു പല രംഗങ്ങളിലുമെന്നപോലെ വിദ്യാഭ്യാസരംഗത്തും ഏറെ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. വിവിധ സര്‍ക്കാരുകളുടെ വികസനാത്മകമായ ഇടപെടലുകളും പ്രബുദ്ധരായ സമൂഹത്തിന്റെ സഹകരണവും സഹായങ്ങളും വിദ്യാഭ്യാസവകുപ്പിന്റെ നേതൃത്വപരമായ പങ്കും നടപ്പാക്കിയ വിവിധ പ്രോജക്ടുകളും ഈ പുരോഗതിക്ക് കാരണമായിട്ടുണ്ട്.

അതിലെല്ലാമുപരി അധ്യാപകസമൂഹത്തിന്റെ അക്ഷീണപ്രയത്‌നം ഇതിനു ഉത്തേജകമായിട്ടുണ്ട്.
സംസ്ഥാനത്ത് നടപ്പിലാക്കിയ 'പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം' വിദ്യാഭ്യാസരംഗത്ത് അഭൂതപൂര്‍വമായ ഉണര്‍വ് സൃഷ്ടിച്ചു. ഇതിന്റെ ഭാഗമായി വിദ്യാലയങ്ങള്‍ ഭൗതികരംഗത്തും അക്കാദമികരംഗത്തും ഏറെ നേട്ടങ്ങള്‍ കൈവരിച്ചു. പൊതുവിദ്യാലയങ്ങളിലേക്ക് മുന്‍കാലങ്ങളിലില്ലാത്തവിധം ലക്ഷക്കണക്കിന് കുട്ടികള്‍ പുതിയതായി വന്നുചേര്‍ന്നു. സമൂഹത്തിന് പൊതുവിദ്യാലയങ്ങളിലുള്ള വിശ്വാസം വര്‍ധിച്ചതിന്റെ വ്യക്തമായ സൂചനയാണിത്.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി അക്കാദമികരംഗം കൂടുതല്‍ ശക്തമാക്കുന്നതിനായി എല്ലാ വിദ്യാലയങ്ങളിലും അക്കാദമിക മാസ്റ്റര്‍പ്ലാനുകള്‍ തയാറാക്കി. പല വിദ്യാലയങ്ങളും മാസ്റ്റര്‍പ്ലാനുകള്‍ക്കനുസരിച്ച് മികച്ച പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തി നല്ല മാതൃകകള്‍ സൃഷ്ടിച്ചിട്ടുണ്ട്. നവകേരള സൃഷ്ടിക്ക് തയാറെടുക്കുന്ന നമ്മുടെ സംസ്ഥാനത്തിന് ഇത്തരം നേട്ടങ്ങള്‍ നാഴികക്കല്ലുകളാണ്.

ദേശീയ-അന്തര്‍ദേശീയതലങ്ങളില്‍ നടന്ന വിവിധ പഠനങ്ങളില്‍ കേരളം വിദ്യാഭ്യാസത്തില്‍ ഏറെ മുന്നിലാണെന്ന് സൂചിപ്പിച്ചിട്ടുണ്ട്. സുസ്ഥിരവികസന സൂചികകളില്‍ മേല്‍ക്കൈ നേടുവാന്‍ നമ്മെ സഹായിച്ചത് പൊതുവിദ്യാഭ്യാസരംഗത്തെ മുന്നേറ്റം കൂടിയാണ്.

 


പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം ലോകത്തിന് മാതൃകയാണ്. എന്നിരുന്നാലും വിദ്യാഭ്യാസരംഗത്ത് നാം കൈവരിച്ച നേട്ടങ്ങള്‍ ഓരോ വിദ്യാര്‍ഥിക്കും ദേശ, ഭാഷ, വര്‍ഗ, വര്‍ണ, ലിംഗ ഭേദമന്യെ ലഭ്യമാക്കുക എന്ന ലക്ഷ്യം കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ എന്ന് നാം ചിന്തിക്കേണ്ടതുണ്ട്. വിദ്യാഭ്യാസ അവകാശനിയമത്തില്‍ പരാമര്‍ശിക്കുന്ന വിദ്യാര്‍ഥിയുടെ അവകാശമായ ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാവര്‍ക്കും എന്ന ലക്ഷ്യത്തിന് തൊട്ടടുത്താണ് നാം.

മേല്‍പ്പറഞ്ഞ ലക്ഷ്യം നിറവേറ്റുന്നതിന് നമ്മുടെ വിദ്യാലയങ്ങളെ സമൂലമായി മാറ്റിയെടുക്കേണ്ടതുണ്ട്. അതിനായി വിദ്യാലയസമൂഹവും അധ്യാപകരും വിദ്യാഭ്യാസസംവിധാനങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കൂട്ടായി യത്‌നിക്കണം. നമ്മുടെ വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമാണ് അക്കാദമിക മാസ്റ്റര്‍പ്ലാന്‍. പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മുന്‍വര്‍ഷങ്ങളില്‍ വിദ്യാലയങ്ങള്‍ തയാറാക്കിയ അക്കാദമിക മാസ്റ്റര്‍പ്ലാനുകള്‍ വേണ്ടത്ര ഫലപ്രദമായി നടപ്പാക്കാന്‍ പ്രളയം, മഹാമാരി തുടങ്ങിയ കാരണങ്ങളാല്‍ കഴിയാതെ വന്നു.

അനുസ്യൂതം മാറിക്കൊണ്ടിരിക്കുന്ന ലോകക്രമത്തില്‍ കാലാനുസൃതമായ മാറ്റങ്ങളോടെ അക്കാദമിക മാസ്റ്റര്‍പ്ലാന്‍ പുനര്‍നിര്‍മിക്കേണ്ടതുണ്ട്. കോവിഡ് മഹാമാരി വിദ്യാഭ്യാസരംഗത്ത് സൃഷ്ടിച്ച പ്രതിസന്ധി പരിഹരിക്കുന്നതിനും പുതിയ പദ്ധതിയില്‍ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്.
2022 ല്‍ ആരംഭിക്കുന്ന 14- ാം പഞ്ചവത്സരപദ്ധതികാലത്ത് നമ്മുടെ വിദ്യാലയങ്ങള്‍ ഏത് തരത്തില്‍ ആയിത്തീരണം എന്നു വിഭാവനം ചെയ്യണം. അത്തരത്തിലാകുന്നതിന് തടസം നില്‍ക്കുന്ന പ്രശ്‌നങ്ങളെ സ്‌കൂള്‍തലത്തില്‍ ചര്‍ച്ചചെയ്തു കണ്ടെത്തണം. ഈ പ്രശ്‌നങ്ങളുടെ പരിഹാരത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ കൂട്ടായി കണ്ടെത്തുകയും അവയ്ക്ക് മുന്‍ഗണന നിശ്ചയിക്കുകയും വേണം. അവയില്‍ ഓരോ വര്‍ഷവും നടപ്പാക്കേണ്ട പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തി, അവയെ സമയബന്ധിതമായി നടപ്പാക്കാന്‍ കലണ്ടറും തയാറാക്കണം.

 


പദ്ധതികള്‍ ആസൂത്രണം ചെയ്യുമ്പോള്‍ ലോകത്താകമാനം വന്ന മാറ്റങ്ങള്‍, കോവിഡനന്തരം പഠനബോധനരീതികളില്‍ വന്ന മാറ്റങ്ങള്‍, സുസ്ഥിരവികസന സൂചികകള്‍, സര്‍ക്കാര്‍ നടപ്പാക്കുന്ന വിദ്യാകിരണം പദ്ധതി, കേന്ദ്രസര്‍ക്കാരിന്റെ ദേശീയവിദ്യാഭ്യാസനയത്തിന്റെ സാധ്യതകള്‍ എന്നിവയെല്ലാം പരിഗണിക്കേണ്ടതുണ്ട്. വിദ്യാഭ്യാസവകുപ്പ്, എസ്.എസ്.കെ., എം.പി., എം.എല്‍.എ., പി.ടി.എ., മറ്റ് സന്നദ്ധ സംഘടനകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ വിദ്യാഭ്യാസ പദ്ധതികളെ പരമാവധി പ്രയോജനപ്പെടുത്തുകയും അവയോട് ചേര്‍ന്നുള്ള പദ്ധതികള്‍ രൂപപ്പെടുത്തുകയും വേണം.

കേരളത്തിലെ ഓരോ വിദ്യാര്‍ഥിക്കും തുല്യതയോടെ അതത് തലങ്ങളിലുള്ള പഠനനേട്ടങ്ങള്‍ ആധുനിക സങ്കേതങ്ങളെ പരമാവധി പ്രയോജനപ്പെടുത്തി, ആസ്വാദ്യകരമായി ലഭ്യമാക്കാന്‍ ഉതകുന്ന രീതിയില്‍ ഓരോ വിദ്യാലയത്തിലും നല്ല പഠനാന്തരീക്ഷവും മികച്ച പഠനരീതികളും സംജാതമാവുന്നുവെന്ന് ഉറപ്പുവരുത്തണം എന്നതാണ് അക്കാദമിക് മാസ്റ്റര്‍പ്ലാനിന്റെ ദര്‍ശനം.

അക്കാദമിക് മാസ്റ്റര്‍പ്ലാനിന്റെ ലക്ഷ്യങ്ങള്‍ ഇവയാണ് :-

$ ഓരോ വിദ്യാര്‍ഥിക്കും വിദ്യാലയാന്തരീക്ഷവും പഠനപ്രവര്‍ത്തനവും അങ്ങേയറ്റം ആസ്വാദ്യകരമാക്കുന്നു.
$ വിദ്യാലയങ്ങളില്‍ കുട്ടികളുടെ പൂര്‍ണപങ്കാളിത്തം ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നു.
$ വിദ്യാര്‍ഥികള്‍ക്ക് ക്ലാസ്മുറിയിലെ പഠനപ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ കലാ, കായിക, പ്രവൃത്തിപരിചയ പഠനപ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നു.
$ വിദ്യാലയത്തിലെ പഠന പിന്തുണാസംവിധാനങ്ങളായ ലബോറട്ടറി, ലൈബ്രറി, കമ്പ്യൂട്ടര്‍ എന്നിവയെല്ലാം എല്ലാ വിദ്യാര്‍ഥികള്‍ക്കും ഒരുപോലെ പ്രാപ്തമാക്കുകയും അവ പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു.
$ സുസ്ഥിരവികസന കാഴ്ചപ്പാടിലൂന്നി വിദ്യാലയത്തിലെ വിഭവങ്ങള്‍ (കളിയുപകരണങ്ങള്‍, ഉദ്യാനം, മൈതാനം.......) എന്നിവ വിദ്യാര്‍ഥി സൗഹൃദമായി രൂപകല്‍പ്പന ചെയ്യുകയും വിദ്യാര്‍ഥികളോടൊപ്പം സമൂഹത്തിനാകെ ഉപയോഗപ്രദമാകുകയും ചെയ്യുന്നു.
$ അധ്യാപകര്‍ ആധുനിക സാങ്കേതികവിദ്യയുടെ കൂടി സഹായത്താല്‍ നിരന്തരം അറിവുകള്‍ പുനര്‍നിര്‍മിക്കുകയും പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുകയും ചെയ്യുന്നു.
$ വിദ്യാര്‍ഥികളും വിദ്യാര്‍ഥികളും തമ്മിലും വിദ്യാര്‍ഥികളും അധ്യാപകരും തമ്മിലും അധ്യാപകരും അധ്യാപകരും തമ്മിലും അധ്യാപകരും സമൂഹവും തമ്മിലും ഊഷ്മളമായ ബന്ധങ്ങള്‍ ഉണ്ടാക്കാനുതകുന്ന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നു.
$ ഓരോ വിദ്യാര്‍ഥിയേയും ഒരു യൂണിറ്റായി കണ്ടുകൊണ്ട് അവരുടെ പരമാവധി വികാസം സാധ്യമാകുന്നതരത്തില്‍ വിദ്യാലയങ്ങളെ സജ്ജമാക്കുന്നു.
$ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടതും പ്രത്യേക പരിഗണന അര്‍ഹിക്കുന്നതുമായ കുട്ടികളുടെ അക്കാദമിക ഗുണനിലവാരം ഉറപ്പാക്കുന്നതിനുള്ള പ്രത്യേക പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നു.

സ്‌കൂള്‍ മാനുവലും അക്കാദമിക് മാസ്റ്റര്‍ പ്ലാനും വിശദമായ ചര്‍ച്ചകള്‍ക്ക് വിധേയമാക്കുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. ചര്‍ച്ചകളില്‍ നിന്ന് ഉരുത്തിരിഞ്ഞുവരുന്ന ആശയങ്ങളില്‍ നിന്നുള്ള കാര്യങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടാവും അന്തിമമായ മാനുവലും മാസ്റ്റര്‍ പ്ലാനും തയ്യാറാക്കുകയെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

പൊതു വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്,പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബു കെ, അധ്യാപക സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

" fr
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍  (53 minutes ago)

സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്ത്  (1 hour ago)

ആരാധനാ മഠത്തില്‍ കന്യാസ്ത്രീ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

ഹോട്ടലുടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ച കേസില്‍ കടവന്ത്ര എസ്എച്ച്ഒ പിഎം രതീഷിന് സസ്‌പെന്‍ഷന്‍  (1 hour ago)

നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി  (2 hours ago)

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം  (2 hours ago)

ഇനി ഞങ്ങള്‍ക്ക് ആര് എന്ന ചിന്തയുമായി മൂന്ന് കുഞ്ഞോമനകള്‍  (3 hours ago)

ഏവിയേഷൻ ഇൻഡസ്ട്രി കോർപറേഷൻ ഓഫ് ചൈന സന്ദർശിച്ച് പാക്കിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി; യുദ്ധവിമാനങ്ങൾ ഉൾപ്പെടെ അണിനിരത്തി ചൈന സൂക്ഷിക്കുന്നിടം  (3 hours ago)

ഏഴാം വാര്‍ഷികത്തില്‍ മികച്ച ടീമംഗത്തിന് കാര്‍ സമ്മാനിച്ച് ഗവ. സൈബർപാർക്കിലെ കോഡ്എയ്സ്: മൂന്നു വര്‍ഷത്തിനുള്ളില്‍ നൂറു കോടി രൂപ ബിസിനസ് ലക്ഷ്യം  (3 hours ago)

ആദ്യം മുകേഷിനെ പുറത്താക്ക്, പിന്നെ രാഹുലിന് അയിത്തമുണ്ടാക്കാം...! രാഹുൽ ഗാന്ധിക്കുമുണ്ട് സ്ത്രീ ബന്ധങ്ങൾ; പൊട്ടിത്തെറിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (3 hours ago)

യു എസ് ടി ജെൻസിസ് 2025 സി ടി എഫ് മത്സരങ്ങൾ സമാപിച്ചു; എസ്ആർഎം സർവകലാശാല ടീം വിജയികളായി...  (4 hours ago)

സമാധാനമായി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാം  (4 hours ago)

വി ഡി സതീശനെ ആരോ ബ്ലാക്ക് മെയിൽ ചെയ്യുന്നു; രാഹുലിനെ എതിർക്കുന്നതിന് പിന്നിൽ 'ആ ലക്ഷ്യം' ; തുറന്നടിച്ച് ഓൾ അഖില കേരള മെൻസ് അസോസിയേഷൻ അധ്യക്ഷൻ വട്ടിയൂർക്കാവ് അജിത് കുമാർ  (4 hours ago)

പാല്‍ വില വര്‍ദ്ധന നടപ്പാക്കാത്തതില്‍ മേഖലാ യൂണിയന് ശക്തമായ പ്രതിഷേധം  (4 hours ago)

ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...  (4 hours ago)

Malayali Vartha Recommends