Widgets Magazine
26
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇത് ‘ഇത് ജനാധിപത്യത്തിന്റെ വിജയം’ എന്ന് വിശേഷിപ്പിച്ച് ആക്റ്റിവിസ്റ്റ് സോനം വാങ്ചുക്..തുടക്കം മുതൽ സി ജെ പി യ്ക്ക് പിന്തുണ നൽകി കൊണ്ട് ഇരുന്ന വ്യക്തിയാണ് അദ്ദേഹം..


ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു..ഇനി ഭക്തർക്ക് വരി നിന്ന് മടുക്കില്ല..ഓഗസ്റ്റ് നാലുമുതൽ ആഴ്ചയിൽ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് വിർച്വൽ ക്യൂ ബുക്കിംഗ്..


പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി..ഇത് യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ദിവസമാണെന്നും പ്രിയങ്ക ഗാന്ധി..


കര്‍ത്തയുടെ മൊഴി സംബന്ധിച്ച വാര്‍ത്ത മാധ്യമസൃഷ്ടി..കമല ഇന്റര്‍നാഷണല്‍ തുടങ്ങി.. നല്ല ശ്രമം നടത്തിനോക്കൂ, എന്തെങ്കിലും കിട്ടുമോയെന്ന് നോക്കൂമറുപടിയുമായി പിണറായി വിജയന്‍..


അറസ്റ്റിന് ഇനി മണിക്കൂറുകള്‍ മാത്രം.. പിണറായി വിജയന്‍ വഴി വിട്ട സഹായം കരിമണല്‍ കര്‍ത്തയ്ക്ക് ചെയ്തുകൊടുത്തുവെന്നു വ്യക്തമായി.. സംരക്ഷിക്കാന്‍ പാര്‍ട്ടിക്കും കഴിയില്ല..

20 കോടിയുടെ ഹാഷിഷ് കടത്ത് കേസ്: രാജാക്കാട് സണ്ണിയെയും 2 കൂട്ടാളികളെയും കോടതി നേരിട്ടു ചോദ്യം ചെയ്തു, പ്രതിഭാഗം തെളിവില്ലെന്ന് പ്രതികള്‍, മെയ് 26 ന് അന്തിമവാദം കേള്‍ക്കും, 26 ന് ജയില്‍ സൂപ്രണ്ട് പ്രതികളെ ഹാജരാക്കണം

12 MAY 2022 10:52 AM IST
മലയാളി വാര്‍ത്ത

തലസ്ഥാനത്ത് വെച്ച് 20 കോടി രൂപ വിലവരുന്ന 10 കിലോഗ്രാം ഹാഷിഷ് ഓയില്‍ പിടികൂടിയ കേസില്‍ അന്തര്‍ സംസ്ഥാന ലഹരിമരുന്ന് കടത്തുകാരനായ രാജാക്കാട് സണ്ണിയെയും 2 കൂട്ടാളികളെയും തിരുവനന്തപുരം നാലാം അഡീ. ജില്ലാ സെഷന്‍സ് കോടതി നേരിട്ടു ചോദ്യം ചെയ്തു.


വായ് മൊഴിയാലോ രേഖാമൂലമായോ ഹാജരാക്കാന്‍ പ്രതിഭാഗത്തേക്ക് തെളിവില്ലെന്ന് പ്രതികള്‍ ബോധിപ്പിച്ചതിനാല്‍ മെയ് 26 ന് അന്തിമവാദം ബോധിപ്പിക്കാന്‍ കോടതി പ്രോസിക്യൂഷനോടും പ്രതിഭാഗത്തോടും ഉത്തരവിട്ടു. കേസ് റെക്കോര്‍ഡിന്റെയും തെളിവുകളുടെയും പരിശോധനയില്‍ പ്രതികളെ വെറുതെ വിടാന്‍ തെളിവില്ലാത്ത കേസല്ലിതെന്ന് ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 232 പ്രകാരം നിരീക്ഷിച്ച കോടതി അന്തിമവാദം ബോധിപ്പിക്കാന്‍ ഉത്തരവിടുകയായിരുന്നു.



മെയ് 26 ന് പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് പ്രതികളെ വീണ്ടും ഹാജരാക്കാന്‍ വിചാരണ കോടതി ജഡ്ജി കെ. ലില്ലി ഉത്തരവിട്ടു. പ്രോസിക്യൂഷന്‍ തെളിവെടുപ്പ് പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് കോടതി പ്രതികളെ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയത്. വിചാരണയില്‍ പ്രതികള്‍ക്കെതിരെ കോടതി മുമ്പാകെ വന്ന പ്രതികളെ കുറ്റപ്പെടുത്തുന്ന 19 സാക്ഷിമൊഴികളും തെളിവില്‍ സ്വീകരിച്ചു 41 രേഖകളും വച്ച് കോടതി സ്വമേധയാ തയ്യാറാക്കിയ ചോദ്യാവലി വച്ചാണ് പ്രതികളെ ചോദ്യം ചെയ്തത്.


അന്തര്‍ സംസ്ഥാന ലഹരി കടത്തുസംഘത്തിലെ പ്രധാനികളായ ഇടുക്കി രാജാക്കാട് സ്വദേശികളായ രാജാക്കാട് സണ്ണിയെന്നും സണ്ണി മാത്യുവെന്നും അറിയപ്പെടുന്ന സണ്ണി ജോസഫ് (39) , സൈബു തങ്കച്ചന്‍ (27) , അജി ശ്രീധരന്‍ (40) എന്നിവരാണ് കേസില്‍ വിചാരണ നേരിട്ട ഒന്നു മുതല്‍ മൂന്നു വരെയുള്ള പ്രതികള്‍.


വിചാരണ തീരാതെ പ്രതികള്‍ പുറം ലോകം കാണണ്ടെന്ന് നിരീക്ഷിച്ച് കോടതി മൂവരുടെയും ജാമ്യഹര്‍ജികള്‍ 2020 ജൂണ്‍ 4 ന് തള്ളുകയും പ്രതികള്‍ തടവറക്കുള്ളില്‍ കഴിഞ്ഞ് വിചാരണ നേരിടാന്‍ ഉത്തരവിടുകയുമായിരുന്നു. നര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്റ് സൈക്കോട്രോപ്പിക് സബ്സ്റ്റന്‍സ് നിയമത്തിലെ വകുപ്പുകളായ 29 ബി (ശശ) (സി), 29 എന്നിവ ചുമത്തിയുള്ള കുറ്റപത്രമാണ് വിചാരണക്ക് മുന്നോടിയായി കോടതി പ്രതികള്‍ക്ക് നല്‍കിയത്.

വന്‍ ലഹരിമരുന്ന് കേസില്‍ ഉള്‍പ്പെട്ട പ്രതികളെ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട സാഹചര്യത്തില്‍ ജാമ്യം നല്‍കി സ്വതന്ത്രരാക്കിയാല്‍ ഒളിവില്‍ പോകാനും സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്തി മൊഴി തിരുത്തിക്കാനും സാധ്യതയുണ്ട്. അപ്രകാരം സംഭവിച്ചാല്‍ വിചാരണ അട്ടിമറിക്കപ്പെടും. കൂടാതെ വിചാരണക്ക് പ്രതികളെ പ്രതിക്കൂട്ടില്‍ ലഭ്യമാകാത്ത അവസ്ഥ സംജാതമാകും. ഈ സാഹചര്യത്തില്‍ പ്രതികള്‍ കല്‍തുറുങ്കിനുള്ളില്‍ കഴിഞ്ഞ് വിചാരണ നേരിടാനും വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാനും ജാമ്യം നിരസിച്ച ഉത്തരവില്‍ കോടതി വ്യക്തമാക്കിയിരുന്നു.


2018 നവംബര്‍ 7 നാണ് കേസിനാസ്പദമായ വന്‍ ലഹരിമരുന്ന് കടത്ത് നടന്നത്. വിമാനത്താവളം വഴി കടത്താനായി കൊണ്ടുവന്ന മയക്കുമരുന്നാണ് പിടികൂടിയത്. രാജ്യാന്തര വിമാനത്താവളത്തിലൂടെ ശ്രീലങ്ക , മാലിദ്വീപ് എന്നിവിടങ്ങളിലേക്ക് കടത്താനായാണ് ഹാഷിഷ്ല്‍ ഓയില്‍ കടത്തിക്കൊണ്ടു വന്നത്.കടത്താന്‍ ഉപയോഗിച്ച സൈബു തങ്കച്ചന്റെ കാറും സിറ്റി പോലീസ് പിടികൂടിയിരുന്നു. സണ്ണി ശാന്തന്‍പാറ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന കൊലക്കേസ് പ്രതിയാണ്.


സണ്ണി രാജാക്കാട് വനമേഖലയില്‍ മാസങ്ങള്‍ താമസിച്ച് കഞ്ചാവ് നട്ടു വളര്‍ത്തി കച്ചവടം നടത്തി വരുന്ന ആളാണ്. ഇരുപത് കിലോയോളം കഞ്ചാവ് സംസ്‌ക്കരിച്ചാണ് ഒരു കിലോ ഹാഷിഷ് ഓയില്‍ യന്ത്ര സംവിധാനത്താല്‍ ഫാക്ടറിയില്‍ ഉണ്ടാക്കുന്നത്. വിദേശത്ത് കയറ്റി അയക്കുന്ന പ്രധാന സാധനങ്ങളുടെ കുപ്പികളിലാണ് മയക്കുമരുന്ന് കടത്തുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മയക്കുമരുന്ന് നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ പിടികൂടി  (7 hours ago)

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി പ്രഖ്യാപനത്തില്‍ പ്രതികരിച്ച് മുരളി ഗോപി  (8 hours ago)

മകന്‍ സുരക്ഷിതനായി മടങ്ങിവരണമെന്നാണ് ആഗ്രഹമെന്ന് അഭിജീത് ദിപ്‌കെയുടെ മാതാവ്  (8 hours ago)

'പാറ്റ'കളുടെ വിജയത്തില്‍ വികാരാധീനയായി പ്രിയങ്ക ഗാന്ധി  (8 hours ago)

സിജെപി സമരം അവസാനിപ്പിച്ചു; സിജെപിയുടെ ആവശ്യങ്ങളെല്ലാം കേന്ദ്രം പൂര്‍ണമായി അംഗീകരിച്ചു  (11 hours ago)

യുവത്വത്തിന്റെ ഐതിഹാസിക സമര വിജയമെന്ന് പിണറായി വിജയന്‍  (11 hours ago)

സിക്കിം തുരങ്ക ദുരന്തത്തില്‍ മരിച്ച അനീഷ് മോഹന്റെ മൃതദേഹം വീട്ടിലെത്തിച്ചു  (11 hours ago)

സിക്കിമിലെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് രണ്ട് മരണം  (12 hours ago)

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി വിദ്യാര്‍ഥികളുടെ പോരാട്ടത്തിന്റെ വിജയമാണെന്ന് മുഖ്യമന്ത്രി  (12 hours ago)

പ്രതികരിച്ച് സോനം വാങ്ചുക്  (12 hours ago)

ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു  (12 hours ago)

മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത; കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല  (12 hours ago)

ഇടിമിന്നൽ അപകടകാരികൾ; 27 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 -40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത; ജാഗ്രത  (12 hours ago)

പ്രധാനമന്ത്രി മാപ്പ് പറയണം': രാഹുൽ  (13 hours ago)

ഒരു പ്രത്യേക വിഷയത്തോട് അഭിനിവേശം ഉണ്ടാകുന്നത് നല്ലതാണ്; എന്നാൽ ബുദ്ധിമുട്ടുള്ള വിഷയങ്ങളെ ശ്രദ്ധയോടെ പഠിച്ച് ജീവിത വിജയം കൈവരിക്കണം; വിദ്യാർഥികൾക്ക് നിർദേശവുമായി മന്ത്രി സി. പി ജോൺ  (13 hours ago)

Malayali Vartha Recommends