ഗർജ്ജിച്ച് ഗവർണർ! ഛേ, ഇതാണോ കേരളം? മുസ്ല്യാരെ പിടിച്ച് അകത്തിടണം... കേസെടുത്തു! വിലങ്ങുമായി പോലീസ്... സമസ്തയ്ക്കെതിരേ ചാട്ടുളി വീശി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

കേരളം 5ാം നൂറ്റാണ്ടിലേക്ക് പിറകിലേക്ക് സഞ്ചരിക്കുകയാണോ എന്ന ചോദ്യമാണ് മലപ്പുറം പെരിന്തൽമണ്ണയിൽ സമസ്ത നേതാവ് അബ്ദുള്ള മുസ്ല്യാറിന്റെ ഒരു നിമഷ നേരത്തെ വാക്കുകളിലൂടെ മലയാളികൾ മനസ്സിലാക്കിയത്. അപരിഷ്കൃത ചിന്താഗതിയുമായി ഇപ്പോഴും ജീവിക്കുന്നവർ പുരോഗമന സമൂഹത്തിന് തികച്ചും മോശം പ്രതിച്ഛായയാണ് നൽകുന്നത്.
അവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്ന് കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞിട്ടുണ്ടായിരുന്നു. കേരളത്തിൽ ഭരണ പ്രതിപക്ഷ പാർട്ടികൾക്ക് പോലും ഈ വിഷയത്തെ കൈകാര്യം ചെയ്യാനോ മറുത്ത് ഒരു വാക്ക് പറയാനോ പേടിയാണ് എന്നതാണ് മറ്റൊരു നഗ്ന സത്യം. അത് അദ്ദേഹം തുറന്ന് പറഞ്ഞിട്ടുണ്ടായിരുന്നു.
അതിന്റെ പ്രതിഫലനം ഉടനടി തന്നെ ഉണ്ടായിരിക്കുകയാണ്. മദ്രസയിലെ പുരസ്കാര വേദിയിൽ പെണ്‍കുട്ടിയെ വേദിയിൽ വച്ച് അപമാനിച്ച സംഭവത്തിൽ സമസ്ത നേതാവ് അബ്ദുള്ള മുസ്ല്യാർക്കെതിരെ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍ രംഗത്ത് എത്തിയിരിക്കുകയാണ്. സമസ്ത സെക്രട്ടറിയോടും പൊലീസിനോടും കമ്മീഷന്‍ വിശദീകരണം തേടി. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസറും വിഷയത്തില്‍ റിപ്പോര്‍ട്ട് നല്‍കണം.
വിഷയത്തില്‍ ഇസ്ലാം മതപണ്ഡിതനെതിരെ കേസുക്കാത്തതിനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ശക്തമായി തന്നെയാണ് പ്രതികരിച്ചത്. ഇതേ തുടര്‍ന്നാണ് സംഭവം നടന്ന് മൂന്നു ദിവസം കഴിഞ്ഞിട്ടും നടപടി എടുക്കാതെ നിഷ്‌ക്രിയരായിരുന്ന ബാലാവകാശ കമ്മീഷന്‍ തിടുക്കപ്പെട്ട് കേസ് എടുത്തിരിക്കുന്നത്. കേസെടുക്കാത്തതില്‍ തനിക്ക് അതിശയം തോന്നുന്നുവെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ അടക്കം സ്വീകരിച്ച ഈ മൗനം ദുഖകരമെന്നും ആരിഫ് മുഹമ്മദ് ഖാന്‍ കുറ്റപ്പെടുത്തി.
പെണ്‍കുട്ടിയെ വേദിയില്‍ അപമാനിച്ച സമസ്തയുടെ നടപടിയില്‍ താന്‍ അങ്ങേയറ്റം നിരാശനാണ്. സംഭവത്തില്‍ കോടതി സ്വമേധയാ കേസെടുക്കണമെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ടായിരുന്നു. എന്തുകൊണ്ടാണ് ഇത്തരം പ്രസ്താവന നടത്തിയിട്ടും സമസ്തയ്‌ക്കെതിരെ നടപടിയെടുക്കാത്തതെന്നും മാധ്യമങ്ങളോട് സംസാരിക്കവെ ഗവര്‍ണര്‍ ചോദിച്ചു.
പെരിന്തൽമണ്ണയിൽ സമസ്ത വൈസ് പ്രസിഡന്‍റ് എം.ടി.അബ്ദുള്ള മുസ്ലിയാർ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പുരസ്കാരം നൽകാൻ വേദിയിൽ വിളിച്ചു വരുത്തിയ ശേഷം അപമാനിച്ചത് കുറ്റകരമാണെന്ന് വ്യക്തമാക്കിയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രൂക്ഷവിമർശനം ഉന്നയിച്ചത്. കേരളം പോലുള്ള വിദ്യാഭ്യാസപരമായി മുന്നിൽ നിൽക്കുന്ന സംസ്ഥാനത്ത് പെൺകുട്ടികളെ വീട്ടകങ്ങളിൽ തളയ്ക്കാനാണ് ശ്രമം.
രാഷ്ട്രീയ നേതാക്കൾ ഇക്കാര്യത്തിൽ പുലര്‍ത്തുന്ന കുറ്റകരമായ മൗനം വെടിയണം. ഹിജാബ് വിവാദമടക്കം ഉയർത്തി ഇസ്ലാമോഫോബിയ വളർത്തുന്നവരാണ് പെൺകുട്ടിയെ അപമാനിച്ചതെന്നും ഗവർണർ പറഞ്ഞു. പഠനത്തിൽ മികവ് പുലര്‍ത്തിയതിന് പുരസ്കാരം ഏറ്റുവാങ്ങാൻ എത്തിയ പെണ്‍കുട്ടിയെ ആണ് ഇറക്കിവിട്ടത്.
എന്ത് തരം സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത്. അവര്‍ ആയിരം മദ്രസകൾ നടത്തുന്നുണ്ടാവും പക്ഷേ അതൊന്നും ഒരു കൊച്ചു പെണ്‍കുട്ടിയെ അപമാനിക്കാനുള്ള കാരണമായി കാണാനാവില്ല. ഇതൊരു ജനാധിപത്യ രാജ്യമാണ്. ഭരണഘടനയാണ് ഇവിടുത്തെ ജീവിതത്തിന് അടിസ്ഥാനം. അല്ലാതെ ഖുര്‍ ആൻ അല്ല.
ആ ഭരണഘടനയ്ക്ക് വിധേയമായും അതിൻ്റെ മൂല്യങ്ങൾ ഉയര്‍ത്തി പിടിച്ചുമാണ് എല്ലാവരും ജീവിക്കേണ്ടത്. ഈ വിഷയത്തിൽ കക്ഷി രാഷ്ട്രീയഭേദമന്യേ എല്ലാവരും പ്രതികരിച്ചിരുന്നുവെങ്കിൽ ഇതേക്കുറിച്ച് താൻ സംസാരിക്കേണ്ട കാര്യമുണ്ടാവില്ലായിരുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു. ഹിജാബ് വിഷയം അടക്കം ചേർത്തുവെച്ചായിരുന്നു ഗവർണറുടെ പ്രതികരണം.
സമസ്ത വേദിയില്‍ നടന്ന സംഭവം ഒരു കുറ്റകൃത്യമല്ലാതെ മറ്റൊന്നുമായി കാണുന്നില്ല. അത്യന്തം ഖേദകരമായ സംഭവമാണ് നടന്നത്. വിഷയത്തില്‍ സ്വമേധയാ കേസ് എടുക്കേണ്ടതാണ്. ഇത്തരം ആളുകളാണ് ഇസ്ലാമോഫോബിയ പരത്താന്‍ കാരണമാകുന്നത്. ദേശീയ നേതാക്കളടക്കം ഈ വിഷയത്തില്‍ പ്രതികരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്ത്രീപുരുഷ സമത്വത്തിന് പേരുകേട്ട സംസ്ഥാനത്ത് നിന്നാണ് ഇത്തരം സംഭവമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.രാമപുരം പാതിരമണ്ണ ദാറുൽ ഉലൂം മദ്രസയുടെ കെട്ടിട ഉദ്ഘാടന ചടങ്ങിലാണ് സംഭവം. വിദ്യാഭ്യാസരംഗത്തെ നേട്ടത്തിന് ഉപഹാരം നൽകാനാണ് പത്താം തരം വിദ്യാർത്ഥിനിയെ സ്റ്റേജിലേക്ക് ക്ഷണിച്ചത്. ഇനി മേലിൽ പെൺകുട്ടികളെ സമസ്തയുടെ പൊതുവേദിയിലേക്ക് ക്ഷണിച്ചാൽ കാണിച്ചു തരാം എന്നാണ് സംഘാടകരെ എം ടി അബ്ദുള്ള മുസ്ല്യാർ ശാസിച്ചത്.സമസ്ത വിദ്യാഭ്യാസ ബോർഡിന്റെ തലവനാണ് അബ്ദുള്ള മുസ്ലിയാർ.
https://www.facebook.com/Malayalivartha