വിവാദനായകൻ പുതുജീവിതത്തിലേക്ക്, ആകാശ് തില്ലങ്കേരി വിവാഹിതനായി, വധു ഹോമിയോ ഡോക്ടറുമായ അനുപമ ജയതിലക്, ആകാശും അനുപമയും പ്രണയത്തിലായത് സോഷ്യൽ മീഡിയയിലൂടെ..!

സോഷ്യൽ മീഡിയയിൽ വിവാദനായകനായ ആകാശ് തില്ലങ്കേരി വിവാഹിതനായി. ഏച്ചൂർ സി.ആർ. ഓഡിറ്റോറിയത്തിൽ പത്തരയ്ക്കുള്ള ശുഭമുഹൂർത്തത്തിൽ കണ്ണുർ വാരം സ്വദേശിനിയും ഹോമിയോ ഡോക്ടറുമായ അനുപമ ജയതിലകനെയാണ് ആകാശ് ജീവിത സഖിയാക്കിയത്. സോഷ്യൽ മീഡിയയിലൂടെയുള്ള പരിചയമാണ് ആകാശും അനുപമയും തമ്മിലുള്ള പ്രണയത്തിൽ കലാശിച്ചത്.
നേരത്തെ പ്രതിശ്രുത വധുവുമൊന്നിച്ചുള്ള സേവ് ദ ഡേറ്റ് വീഡിയോകളും ചിത്രങ്ങളും ആകാശ് പുറത്തുവിട്ടത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സിപിഎം സൈബർ പോരാളിയും യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബ് വധ കേസിലെ പ്രതിയുമാണ് ആകാശ് തില്ലങ്കേരി.
ആകാശിൻ്റെ ആരാധ്യ പുരുഷനായ പി.ജയരാജൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കളും വിവാഹത്തിൽ പങ്കെടുത്തില്ല.ആകാശ് സൈബറിടത്തിൽ വലതുപക്ഷ ആശയവാദികളോട് പടപൊരുതുകയും വധക്കേസിൽ പ്രതിയാക്കപ്പെടുകയും ചെയ്ത സ്വന്തം പാർട്ടി നേതാക്കൾ വിവാഹ ചടങ്ങിൽ പങ്കെടുത്തില്ല. എന്നാൽ ആ കാശിൻ്റെ അടുത്ത സുഹൃത്തുക്കളും സോഷ്യൽ മീഡിയ ഫോളോവേഴ്സും സി.പി.എം അനുഭാവികളും വിവാഹത്തിൽ പങ്കെടുത്തു.
കരിപ്പൂർ സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് അറസ്റ്റ് ചെയ്ത അർജുൻ ആയങ്കിയുടെ അടുത്ത സുഹൃത്താണ് ആകാശ് തില്ലങ്കേരി. ഈ കേസിൽ ആകാശിനെയും കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. പിന്നീട് വിട്ടയക്കുകയായിരുന്നു. സ്വർണ്ണക്കടത്ത് - കൊട്ടേഷൻ വിവാദ സമയത്ത് സിപിഎം കണ്ണൂർ ജില്ല സെക്രട്ടറി എംവി ജയരാജൻ വാർത്ത സമ്മേളനത്തിൽ ആകാശിനെ പേരെടുത്ത് തള്ളിപ്പറഞ്ഞിരുന്നു.
ആകാശ് അടങ്ങുന്ന കൊട്ടേഷൻ സംഘത്തെ പാർട്ടി ഒരു ചുമതലയും ഏൽപ്പിച്ചിട്ടില്ല എന്നാണ് അന്ന് ജയരാജൻ വ്യക്തമാക്കിയത്. കണ്ണിപ്പൊയിൽ ബാബു വധക്കേസ് പ്രതികളായ ആർ എസ് എസ് പ്രവർത്തകർക്കൊപ്പം സംഘമായി ചേർന്ന് കൊട്ടേഷൻ പണി നടത്തിയവരാണ് ആകാശ് തില്ലങ്കേരിയും അർജുൻ ആയങ്കിയും അടക്കമുള്ളവർ എന്നായിരുന്നു ജയരാജൻ്റെ വാക്കുകൾ.
https://www.facebook.com/Malayalivartha