തോമസിനെതിരായ നടപടിക്ക് ഇനി കാത്തിരിക്കാനാകില്ല..... മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കെ.വി.തോമസിനെ കോണ്‍ഗ്രസില്‍നിന്നു പുറത്താക്കിയെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍..... അച്ചടക്ക നടപടി എഐസിസിയുടെ അനുമതിയോടെ....

തോമസിനെതിരായ നടപടിക്ക് ഇനി കാത്തിരിക്കാനാകില്ല..... മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കെ.വി.തോമസിനെ കോണ്‍ഗ്രസില്‍നിന്നു പുറത്താക്കിയെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍.....പാര്‍ട്ടിയെ വെല്ലുവിളിച്ച അദ്ദേഹം എല്ലാ അതിര്‍വരമ്പുകളും ലംഘിച്ചിരിക്കുകയാണ്. കെപിസിസിയുടെ നടപടി തോമസിനെ അറിയിച്ചതായും സുധാകരന്‍ പറഞ്ഞു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ കെവി തോമസ് പങ്കെടുത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് കെപിസിസി തീരുമാനം. അച്ചടക്ക നടപടി കെപിസിസിക്ക് തീരുമാനിക്കാമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ബുധനാഴ്ച തന്നെ വ്യക്തമാക്കിയിരുന്നു.
പാര്‍ട്ടി വിലക്ക് ലംഘിച്ച് സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സെമിനാറില്‍ പങ്കെടുത്ത കെവി തോമസിനെ കോണ്‍ഗ്രസ് പാര്‍ട്ടി ചുമതലകളില്‍ നിന്ന് ഒഴിവാക്കിയിരുന്നു. എ കെ ആന്റണി അധ്യക്ഷനായ അച്ചടക്ക സമിതിയുടെ ശുപാര്‍ശ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അംഗീകരിച്ചിരുന്നു.
മാത്രവുമല്ല കോണ്‍ഗ്രസിനെതിരെയുള്ള വിമര്‍ശനം തോമസ് തുടര്‍ന്നിരുന്നു. എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് വേദിയില്‍ എത്തിയതോടെ തോമസിനെ പുറത്താക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്.
അതേസമയം തൃക്കാക്കരയില്‍ ഇടതുമുന്നണി നിയോജകമണ്ഡലം കണ്‍വന്‍ഷന്‍ വേദിയില്‍ കെ. വി. തോമസ് ജോ ജോസഫിനുവേണ്ടി വോട്ട് അഭ്യര്‍ഥിക്കാനെത്തിയതിന് പിന്നാലെയാണ് കെപിസിസിയുടെ നടപടിയുണ്ടായിരിക്കുന്നത്. മുഖ്യമന്ത്രി കണ്‍വന്‍ഷനില്‍ പ്രസംഗിക്കുന്നതിനിടെയാണ് തോമസ് വേദിയിലേക്ക് എത്തിയത്.
മുഖ്യമന്ത്രി തോമസിനെ സ്വാഗതം ചെയ്യുകയും ഇടത് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ ഷാള്‍ അണിയിച്ച് അദ്ദേഹത്തെ സ്വീകരിക്കുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനെ വാനോളം പുകഴ്ത്തിയാണ് തോമസ് സംസാരിച്ചതും. പിണറായി ഇന്ത്യ ഭരിക്കാന്‍ കഴിവുള്ള നേതാവെന്നാണ് തോമസ് പറഞ്ഞത്.
കണ്ണൂരിലെ സിപിഎം. സെമിനാറില്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ മുഖ്യമന്ത്രിയെ ജനലക്ഷങ്ങളുടെ മുന്നില്‍ വെച്ചുകൊണ്ട് ഇന്ത്യയെ നയിക്കാന്‍ കഴിവുള്ള മുഖ്യമന്ത്രി എന്ന് പറഞ്ഞാല്‍ തനിക്കത് നിഷേധിക്കാന്‍ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു.
ഇങ്ങോട്ട് കടന്നുവന്നത് ശ്വാസം മുട്ടിയാണ്. വീട്ടില്‍ നിന്നും വൈറ്റില- കുണ്ടന്നൂര്‍ വഴിയാണ് വന്നത്. വലിയ ട്രാഫിക്കായിരുന്നു. കേരളത്തിന്റെ വികസനത്തിനും ഗതാഗത പ്രശ്‌നപരിഹാരത്തിന് എല്ലാ തരത്തിലുള്ള അതിവേഗ യാത്രാ സംവിധാനവും കേരളത്തിന് ആവശ്യമാണെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞു.
ഡല്‍ഹിയില്‍ എത്തുന്ന കേരള മുഖ്യമന്ത്രിമാരോട് എന്തായി ഗെയ്ല്‍ എന്ന് പ്രധാനമന്ത്രി ചോദിച്ചുകൊണ്ടിരുന്നു. എല്ലാവരും കൈമലര്‍ത്തിക്കൊണ്ടിരുന്നു. ആ ഘട്ടത്തിലാണ് പിണറായി വിജയന്‍ മുഖ്യമന്ത്രിയായി എത്തുന്നത്. ഗെയ്ല്‍ നടപ്പിലാക്കുമെന്ന് നരേന്ദ്ര മോദിക്ക്അദ്ദേഹം ഉറപ്പ് നല്‍കി. അദ്ദേഹം അത് നടപ്പിലാക്കി. പിടി തോമസ് എന്റെ അടുത്ത സുഹൃത്താണ്. ഇന്ന് പി.ടി. ഇല്ല പിടിയെ സ്‌നേഹിക്കുന്ന ആളുകള്‍, പിടിയുടെ സ്മരണകാക്കുന്ന ആളുകള്‍ പി.ടി പറഞ്ഞത് മറന്നുപോയോ.?
അച്ഛന്‍ മരിച്ചാല്‍ മകന്‍, ഭര്‍ത്താവ് മരിച്ചാല്‍ ഭാര്യ പിടി പറഞ്ഞ കാര്യങ്ങള്‍ നാം ഓര്‍മ്മിക്കേണ്ടേ. പിണറായിയുടെ കാലത്ത് എന്ത് വികസനമാണ് ഉണ്ടായതെന്ന് ഉമ്മന്‍ ചാണ്ടി ചോദിച്ചത്. ഉമ്മന്‍ ചാണ്ടിക്ക് മറവിയുടെ അസുഖമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. പാലാരിവട്ടം പാലം ജനങ്ങള്‍ യാത്രചെയ്യാന്‍ പാകത്തില്‍ നിര്‍മ്മിച്ചുകൊടുത്തത് പിണറായി വിജയനാണ്. കെ റെയില്‍ പാര്‍ട്ടിക്ക് അകത്ത് ചര്‍ച്ച ചെയ്യണം എന്ന് ഞാന്‍ ആവശ്യപ്പെട്ടു. പിണറായി ആണോ കൊണ്ടുവരുന്നത് അത് എതിര്‍ക്കും എന്നായിരുന്നു നിലപാട്.
ആ സമീപനം കേരളത്തില്‍ ശരിയല്ല. ഇത് ഇപ്പോള്‍ തുടങ്ങിയതല്ല. കരുണാകരന്റെ കാലത്ത് തുടങ്ങിയതാണ്. പ്രതികൂല സാഹചര്യത്തില്‍, ബുദ്ധിമുട്ടുള്ള സാഹചര്യത്തില്‍ രാഷ്ട്രീയം വേണ്ടെ എന്ന് ആന്റണി പ്രളയകാലത്ത് പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും ഹെലികോപ്റ്ററില്‍ ഒരുമിച്ച് യാത്ര ചെയ്യുന്നതിനെക്കുറിച്ച് തന്നോട് പറഞ്ഞു. ആ എകെ ആന്റണിയോട് ഞാന്‍ പറയുന്നു, കേരളത്തിന്റെ വികസനത്തിന് വേണ്ടി ഉപദേശം നിങ്ങള്‍ സഹപ്രവര്‍ത്തകര്‍ക്ക് കൊടുക്കണം. ഞാന്‍ ഇവിടെ വരുന്നത് കോണ്‍ഗ്രസുകാരനായിട്ടാണ്.
കോണ്‍ഗ്രസ് എന്നുപറയുന്നത് അഞ്ച് രൂപ മെമ്പര്‍ഷിപ്പ് മാത്രമല്ല. അതൊരു വികാരമാണ്. കോണ്‍ഗ്രസിന്റെ വികാരം ഉള്‍ക്കൊണ്ടാണ് താന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വോട്ട് ചോദിക്കുന്നത്. എന്ത് പറ്റി കോണ്‍ഗ്രസിനും യുഡിഎഫിനും എന്നാണ് എന്റെ ചോദ്യം. വികസനത്തെക്കുറിച്ച് പറയുമ്പോള്‍, കോണ്‍ഗ്രസിന്റെ വികാരം ഉള്‍ക്കൊള്ളുമ്പോള്‍ വികസനത്തിനൊപ്പം പിണറായി വിജയന് ഒപ്പമാണ് എന്ന് പറയുന്നതില്‍ തനിക്ക് യാതൊരു മടിയുമില്ലെന്നും തോമസ് പറഞ്ഞു.
"
https://www.facebook.com/Malayalivartha