ഉമയുടെ സഹതാപം ഏറ്റില്ല... മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ തൃക്കാക്കരയില്‍ തമ്പടിച്ച് പ്രവര്‍ത്തിക്കും; മുഖ്യമന്ത്രി രണ്ടു ഘട്ടമായി 6 ദിവസത്തോളം മണ്ഡലത്തില്‍ ചെലവഴിച്ച് പ്രചാരണത്തിനു നേതൃത്വം നല്‍കും; മന്ത്രിമാര്‍ നേരിട്ട് വീടുകളിലെത്തി വോട്ട് നിലനിര്‍ത്തും

തൃക്കാക്കര വിട്ടൊരു കളി വേണ്ടെന്ന് യുഡിഎഫ് തീരുമാനിച്ചു കഴിഞ്ഞു. തൃക്കാക്കരയില്‍ തമ്പടിച്ച് കൃത്യമായ പ്രവര്‍ത്തനങ്ങളിലൂടെ വിജയം കൊവരിക്കാനാണ് നീക്കം. യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസിന്റെ സഹതാപ തരംഗമൊന്നും കാര്യമായി തെരഞ്ഞെടുപ്പില്‍ കണ്ടില്ല. മാത്രമല്ല കെവി തോമസ് പോയത് ക്ഷീണവുമായി. ഇന്നലെയാണ് ഉമയുടെ കണ്ണ് കലങ്ങിയ മുഖം ചാനലുകളില്‍ കണ്ടത്.
തൃക്കാക്കരയില്‍ നടന്ന എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന സങ്കടമുണ്ടാക്കിയെന്ന് ഉമ തോമസ് പറഞ്ഞു. തൃക്കാക്കരയിലെ അബദ്ധം തിരുത്താനുളള ജനങ്ങളുടെ അവസരമാണിതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. വോട്ടര്‍മാര്‍ മുഖ്യമന്ത്രിക്ക് മറുപടി നല്‍കുമെന്ന് ഉമ തോമസ് പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സൗഭാഗ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞത് നിന്ദ്യവും ക്രൂരവുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. മുഖ്യമന്ത്രിയുടെ സ്ഥാനത്തിരുന്നു പറയാന്‍ പാടില്ലാത്തതാണ് പറഞ്ഞത്. നിയമസഭയിലെ യുഡിഎഫ് കുന്തമായിരുന്നു പി.ടി.തോമസ് എന്നും സതീശന്‍ പറഞ്ഞു.
പക്ഷെ ആ വിവാദവും ഏറ്റില്ല. തൃക്കാക്കരയില്‍ ശ്രദ്ധിച്ച് പ്രവര്‍ത്തിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. സിപിഎം സംസ്ഥാന നേതൃത്വം ആകെ ഇനി തൃക്കാക്കരയിലേക്കാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ രണ്ടു ഘട്ടമായി 6 ദിവസത്തോളം മണ്ഡലത്തില്‍ ചെലവഴിച്ച് ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനു നേതൃത്വം നല്‍കും. അദ്ദേഹത്തെ റാലികളില്‍ പങ്കെടുപ്പിച്ചു മണ്ഡലത്തിലാകെ ഓളമുണ്ടാക്കാനാണു പാര്‍ട്ടി തീരുമാനം.
പൊതു യോഗങ്ങളില്‍ പ്രസംഗിക്കാനുള്ള സാധ്യത കുറവാണ്. കമ്മിറ്റി യോഗങ്ങളില്‍ പങ്കെടുത്തു പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയാവും പ്രധാന ചുമതലയെന്നു സിപിഎം കേന്ദ്രങ്ങള്‍ സൂചിപ്പിച്ചു. മുഖ്യമന്ത്രിക്കു പുറമേ, മന്ത്രിസഭ ഒന്നാകെ തൃക്കാക്കരയിലുണ്ട്. വരുന്ന ആഴ്ചകളില്‍ മന്ത്രിമാര്‍ വോട്ട് ചോദിച്ചു വീടുകളിലെത്താനും സാധ്യതയുണ്ട്.
മൂന്നോ നാലോ ദിവസത്തേക്കാണു ഓരോ മന്ത്രിമാര്‍ക്കും പരിപാടികള്‍ നിശ്ചയിച്ചിട്ടുള്ളത്. ലോക്കല്‍ യോഗങ്ങള്‍, പൊതുയോഗങ്ങള്‍ എന്നിവയില്‍ മന്ത്രിമാര്‍ പങ്കെടുക്കും. ഇതിനു പുറമേ അന്‍പതിലേറെ എംഎല്‍എമാരും തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളില്‍ സജീവമായുണ്ട്. കുടുംബ യോഗങ്ങളിലെ പ്രാതിനിധ്യമാണ് ഇവരുടെ ചുമതല.
മന്ത്രിമാര്‍ക്ക് പുറമേ പാര്‍ട്ടി നേതൃത്വവും തൃക്കാക്കരയിലുണ്ട്. സിപിഎമ്മിന്റെ 17 സെക്രട്ടേറിയറ്റ് അംഗങ്ങളില്‍ തിരുവനന്തപുരം ജില്ലാ സെക്രട്ടറി കൂടിയായ ആനാവൂര്‍ നാഗപ്പന്‍, പാര്‍ട്ടി സെന്റര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന പുത്തലത്ത് ദിനേശന്‍ എന്നിവരൊഴികെ എല്ലാവരും തൃക്കാക്കരയില്‍ പ്രത്യേക ചുമതലകള്‍ ഏറ്റെടുത്തു പ്രവര്‍ത്തിക്കാന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ധാരണയായി. ഭരണപരമായി തലസ്ഥാനത്തെ സാന്നിധ്യം അനിവാര്യമാകുന്ന ദിവസങ്ങളില്‍ ഒഴികെ ബാക്കിയെല്ലാ ദിവസവും സിപിഎം മന്ത്രിമാര്‍ തൃക്കാക്കരയിലായിരിക്കും.
ഈ മാസം അവസാനം ഔദ്യോഗിക ആവശ്യത്തിനായി വിദേശത്തേക്കു പോകാനിരുന്ന മന്ത്രി വി.ശിവന്‍കുട്ടി യാത്ര റദ്ദാക്കി. സിപിഎമ്മിന്റെ മുഴുവന്‍ എംഎല്‍എമാരോടും തൃക്കാക്കരയില്‍ എത്തിച്ചേരാന്‍ ആവശ്യപ്പെട്ടു. ഇതോടെ പാര്‍ട്ടിയും നിയമസഭാകക്ഷിയും ഒന്നാകെ ഒരു ഉപതിരഞ്ഞെടുപ്പില്‍ കേന്ദ്രീകരിക്കുന്ന സ്ഥിതിയായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളില്‍ പലരും ഇതിനകം ചുമതലകള്‍ ഏറ്റെടുത്ത് പ്രവര്‍ത്തനം തുടങ്ങി. മന്ത്രിമാരെല്ലാം ഒരു റൗണ്ട് പ്രചാരണം നടത്തി. അവര്‍ കൂടുതലും കുടുംബ യോഗങ്ങളിലാണ് ഇപ്പോള്‍ പങ്കെടുക്കുന്നത്. സ്ത്രീകളുടെ മികച്ച പ്രതികരണം കുടുംബയോഗങ്ങളില്‍ ലഭിക്കുന്നുണ്ടെന്നാണു നേതൃത്വം വിലയിരുത്തുന്നത്.
https://www.facebook.com/Malayalivartha