മദ്യലഹരിയില്‍ സഹോദരനെ കൊലപ്പെടുത്തി ഇരട്ട സഹോദരന്‍... കൊലപാതകത്തിന് ശേഷം ഇരട്ട സഹോദരന്‍ കേളകം പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി

ഇരുട്ടി കേളകത്ത് മദ്യലഹരിയില്‍ സഹോദരനെ കൊലപ്പെടുത്തി ഇരട്ട സഹോദരന്‍. മദ്യപിച്ചുണ്ടായ വഴക്കിനിടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ഇരട്ട സഹോദരന്റെ അറസ്റ്റ് രേഖപ്പെടുത്തി. കേളകം കമ്പിപ്പാലത്തിന് സമീപം ബാവലിപ്പുഴക്കരയില്‍ വെച്ചാണ് ഇരട്ട സഹോദരനെ കൊലപ്പെടുത്തിയത് .
വെണ്ടേക്കുംചാലിലെ പള്ളിപ്പാട്ട് അഖിലേഷ്(31) ആണ് സഹോദരന്‍ അഭിനേഷിനെ(31) കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.30 ഓടെയാണ് സംഭവം. കൊലപാതകത്തിന് ശേഷം അഖിലേഷ് കേളകം പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി.
കേളകം പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കണ്ണൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കേളകം ടൗണില്‍ നിന്ന് യുവതിയുടെ ഫോട്ടോയെടുത്തതിനെ തുടര്‍ന്ന് ഇരുവരെയും കേളകം പൊലീസ് തിങ്കളാഴ്ച രാവിലെ സ്‌റ്റേഷനിലെത്തിച്ചിരുന്നു.
യുവതിക്ക് പരാതിയില്ലാത്തതിനാല്‍ വിട്ടയച്ചിരുന്നു. കുടുംബ വഴക്കാണ് കൊലപാതകത്തിന് പിന്നിലെന്നു സംശയിക്കുന്നു. മദ്യപിച്ച് വീട്ടില്‍ പ്രശ്‌നമുണ്ടാക്കുന്നെന്ന നിരവധി പരാതികള്‍ അഭിനേഷിനെതിരെ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കൊലപാതക സമയത്ത് അഖിലേഷ് മദ്യലഹരിയിലായിരുന്നെന്ന് സംശയമുണ്ട് .
അതേസമയം, ഏറ്റുമാനൂരില്‍ കുടുംബ വഴക്കിനിടെ മകന്‍ തള്ളിയിട്ട അച്ഛന്‍ മരിച്ചു. മാടപ്പാട് സ്വദേശി മാധവന്‍ ആണ് മരിച്ചത്. 79 വയസായിരുന്നു. വൈകീട്ട് വഴക്കുണ്ടായപ്പോള്‍ മാധവനെ 47കാരനായ മകന്‍ ഗിരീഷ് മര്‍ദ്ദിക്കുകയും തള്ളി നിലത്തിട്ടുവെന്നും പരാതിയുണ്ട്.ഇത് കഴിഞ്ഞ ശേഷമാണ് മാധവന്‍ വീട്ടിനകത്ത് കുഴഞ്ഞ് വീണത്.
സംഭവവുമായി ബന്ധപ്പെട്ട് ഗിരീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാല്‍ ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ല. മാധവന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടി കഴിഞ്ഞ ശേഷമാകും പ്രതിക്കെതിരെ കുറ്റം ചുമത്തുകയെന്ന് ഡിവൈഎസ്പി അറിയിച്ചു. കുഴഞ്ഞുവീണ മാധവനെ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
https://www.facebook.com/Malayalivartha