മുട്ടില്‍ മരം മുറി കേസില്‍ മുന്‍ വില്ലേജ് ഓഫീസര്‍ അറസ്റ്റില്‍... പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്, അനധികൃത മരം മുറിക്ക് കൂട്ടു നിന്നതിനാണ് കെ.കെ അജിയെ കേസില്‍ പ്രതി ചേര്‍ത്തത്

മുട്ടില്‍ മരം മുറി കേസില്‍ മുന്‍ വില്ലേജ് ഓഫീസര്‍ അറസ്റ്റില്‍. മുന്‍ മുട്ടില്‍ സൗത്ത് വില്ലേജ് ഓഫിസര്‍ കെ.കെ അജിയാണ് അറസ്റ്റിലായത്. പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്.
്അതേസമയം സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഈട്ടി മരങ്ങള്‍ മുറിച്ചു മാറ്റാന്‍ പ്രതികളായ അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്ക് സഹായം നല്‍കിയതിനാണ് കേസില്‍ പ്രതി ചേര്‍ത്തത്. വില്ലേജ് ഓഫീസറുടെ അനധികൃത ഇടപെടലില്‍ എട്ട് കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.
കേസിലെ മറ്റൊരു പ്രതിയായ മുട്ടില്‍ വില്ലേജ് മുന്‍ സ്‌പെഷല്‍ ഓഫീസര്‍ കെ ഒ സിന്ധുവിനെ ഇതുവരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിട്ടില്ല.
അനധികൃത മരം മുറിക്ക് കൂട്ടു നിന്നതിനാണ് കെ.കെ അജിയെ കേസില്‍ പ്രതി ചേര്‍ത്തത്. ഇതിന് പിന്നാലെ ഇയാള്‍ ജാമ്യം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇത് കോടതി തള്ളിയതോടെയാണ് അജിയെ പോലീസ് അറസ്റ്റ് ചെയ്തത്.
" f
https://www.facebook.com/Malayalivartha