വിജയ്ക്ക് വീണ്ടും സി.ബി.ഐ നോട്ടീസ്; ചോദ്യംചെയ്യലിന് ചൊവ്വാഴ്ച ഹാജരാവാന്‍ നിര്‍ദേശം

തമിഴ് നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്ക്ക് വീണ്ടും സി.ബി.ഐ നോട്ടീസ്. ചൊവ്വാഴ്ച ചോദ്യംചെയ്യലിന് ഹാജരാവാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ടാണ് സമന്‍സ്. നേരത്തെ, രണ്ടുതവണ വിജയ്‌യെ സി.ബി.ഐ ചോദ്യം ചെയ്തിരുന്നു. ആദ്യ രണ്ടു ഘട്ടം ചോദ്യംചെയ്യലിന് പിന്നാലെ ശേഖരിച്ച തെളിവുകളില്‍ വിജയ്‌യുടെ മൊഴിയെടുക്കാനാണ് വിളിപ്പിച്ചതെന്ന് സി.ബി.ഐ വൃത്തങ്ങള്‍ സൂചിപ്പിച്ചു.
കഴിഞ്ഞ സെപ്റ്റംബറില്‍ വിജയ്‌യുടെ റാലിക്കിടെ തിക്കും തിരക്കുമുണ്ടായി 41 പേര്‍ മരിച്ചിരുന്നു. 60 പേര്‍ക്ക് പരിക്കേറ്റു. സുപ്രീം കോടതി നിര്‍ദേശപ്രകാരമാണ് പ്രത്യേക അന്വേഷണ സംഘത്തില്‍നിന്ന് കേസ് സിബിഐക്ക് കൈമാറിയത്. മുന്‍ സുപ്രീം കോടതി ജഡ്ജി അജസ് റസ്‌തോഗിയുടെ നേതൃത്വത്തില്‍ പ്രത്യേക മേല്‍നോട്ട സമിതിയെ സുപ്രീം കോടതി നിയോഗിച്ചിരുന്നു. ജനുവരി 12നും 19നുമാണ് മുമ്പ് സിബിഐ വിജയ്‌യെ ചോദ്യംചെയ്തത്.
https://www.facebook.com/Malayalivartha





















