തെരച്ചില്‍ അവസാനിപ്പിക്കുന്നു.... സൈലന്റ് വാലിയില്‍ കാണാതായ വനംവകുപ്പ് വാച്ചര്‍ രാജനായി വനത്തിനുള്ളില്‍ നടത്തുന്ന തെരച്ചില്‍ ഇന്ന് അവസാനിപ്പിക്കും... പോലീസ് അന്വേഷണം തമിഴ്നാട്ടിലേക്ക്...

തെരച്ചില്‍ അവസാനിപ്പിക്കുന്നു.... സൈലന്റ് വാലിയില്‍ കാണാതായ വനംവകുപ്പ് വാച്ചര്‍ രാജനായി വനത്തിനുള്ളില്‍ നടത്തുന്ന തെരച്ചില്‍ ഇന്ന് അവസാനിപ്പിക്കും....
രണ്ടാഴ്ചയായി തുടരുന്ന തെരച്ചിലാണ് അവസാനിപ്പിക്കുന്നത്. നൂറ്റിഅമ്പതോളം വനംവകുപ്പ് ജീവനക്കാരായിരുന്നു ദിവസേന തെരച്ചില്‍ നടത്തിയിരുന്നത്.
എഴുപതോളം ക്യാമറകള്‍ പരിശോധിച്ചിട്ടും രാജനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. രാജന് വേണ്ടി സൈലന്റ് വാലി കാട്ടിനുള്ളില്‍ ഇനി തെരയുന്നതില്‍ കാര്യമില്ലെന്നാണ് വനംവകുപ്പ് വിശദീകരിക്കുന്നത്.
രാജന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഒരു വിവരവും കി്ട്ടിയില്ല. വാച്ചറെ വന്യമൃഗങ്ങള്‍ ആക്രമിച്ചിരിക്കാന്‍ സാധ്യതയില്ലെന്ന് തന്നെയാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്. അഗളി ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് കേസിന്റെ അന്വേഷണം. പോലീസ് അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘം തമിഴ്നാട് പോലീസിന്റെയും തമിഴ്നാട് വനംവകുപ്പിന്റെയും സഹായം തേടിയിട്ടുണ്ട്. രാജനെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോകാനുള്ള സാധ്യതയും പരിശോധിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
അച്ഛന്‍ കാടുവിട്ട് വേറെങ്ങും പോകില്ലെന്നാണ് മകളും സഹോദരിയും പറയുന്നത്. മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ച മേഖലയാണ് സൈരന്ധ്രി കാടുകള്‍. 20 വര്‍ഷമായി ഇവിടെ ജോലി നോക്കുന്ന രാജന് കാട്ടുവഴിയെല്ലാം മനപ്പാഠമാണെന്ന് കുടുംബം.
മാവോയിസ്റ്റുകള്‍ രാജനെ വഴികാട്ടാനും മറ്റുമായി കൂട്ടിക്കൊണ്ടുപോയതാണോ എന്നും അന്വേഷിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.അച്ഛന്‍ കാടുവിട്ട് മറ്റൊരിടത്തേക്കും പോകില്ല എന്നാണ് മകള്‍ പറയുന്നത്. അടുത്ത മാസം പതിനൊന്നിന് രാജന്റെ മകളുടെ വിവാഹമാണ്. അതിന് മുന്‍പേ രാജനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കുടുംബം.
" f
https://www.facebook.com/Malayalivartha