സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആയുര്‍വേദ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി വിസ്മയ ജീവനൊടുക്കിയ കേസില്‍ ഭര്‍ത്താവ് കിരണ്‍കുമാര്‍ കുറ്റക്കാരനാണെന്ന് കൊല്ലം ഒന്നാം അഡിഷണല്‍ സെഷന്‍സ് കോടതി കണ്ടെത്തി, ജാമ്യം റദ്ദാക്കി കിരണ്‍കുമാറിനെ ജയിലിലടച്ചു, ശിക്ഷ ഇന്ന് വിധിക്കും

സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആയുര്‍വേദ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി വിസ്മയ എം. നായര്‍ ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് കിരണ്‍കുമാര്‍ കുറ്റക്കാരനാണെന്ന് കൊല്ലം ഒന്നാം അഡിഷണല്‍ സെഷന്‍സ് കോടതി കണ്ടെത്തി. ശിക്ഷ ഇന്ന് വിധിക്കും.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സ്ത്രീധന മരണം (304 ബി), സ്ത്രീധന പീഡനം (498 എ), ആത്മഹത്യാ പ്രേരണ (306), സ്ത്രീധന നിരോധന നിയമത്തിലെ സ്ത്രീധനം ആവശ്യപ്പെടല്‍, സ്വീകരിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കിരണ്‍കുമാര്‍ കുറ്റക്കാരനാണെന്ന് ജഡ്ജി കെ.എന്‍.സുജിത്ത് കണ്ടെത്തിയത്.
ഉപദ്രവിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകളും പ്രോസിക്യൂഷന്‍ ചുമത്തിയിരുന്നെങ്കിലും കോടതി അംഗീകരിച്ചില്ല. 2021 ജൂണ്‍ 21നാണ് നിലമേല്‍ കൈതോട് കുളത്തിന്‍കര മേലേതില്‍ പുത്തന്‍വീട്ടില്‍ ത്രിവിക്രമന്‍ നായരുടെയും സരിതയുടെയും മകളായ വിസ്മയയെ (24) അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന കിരണ്‍കുമാറിന്റെ വീടായ പോരുവഴി അമ്പലത്തുംഭാഗം ചന്ദ്രവിലാസത്തിലെ കിടപ്പുമുറിയോട് ചേര്‍ന്നുള്ള ടോയ്ലെറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
പിന്നാലെ, പീഡനങ്ങളെക്കുറിച്ച് സഹപാഠിക്കും സഹോദര ഭാര്യയ്ക്കും വിസ്മയ അയച്ച വാട്‌സ്ആപ്പ് സന്ദേശങ്ങളും ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ടായിരുന്നു. വിസ്മയയെ ആശുപത്രിയിലെത്തിച്ച ശേഷം ഒളിവില്‍ പോയ കിരണ്‍കുമാര്‍ അന്ന് രാത്രി എട്ടരയോടെ ശൂരനാട് സ്റ്റേഷനില്‍ കീഴടങ്ങി. പിന്നീട് സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു.
ശാസ്താംകോട്ട ഡിവൈ.എസ്.പി ആര്‍. രാജ്കുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടന്നത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ജി. മോഹന്‍രാജ്, അഭിഭാഷകരായ നീരാവില്‍ എസ്. അനില്‍കുമാര്‍, ബി. അഖില്‍ എന്നിവര്‍ കോടതിയില്‍ ഹാജരായി.
കുറ്റക്കാരാനാണെന്ന് കണ്ടെത്തിയതോടെ കിരണ്‍കുമാറിന് സുപ്രീം കോടതി അനുവദിച്ച ജാമ്യം സ്വാഭാവികമായും റദ്ദായി. വിധി കേള്‍ക്കാന്‍ അച്ഛനൊപ്പം കോടതിയിലെത്തിയ കിരണ്‍കുമാറിനെ ജില്ലാ ജയിലിലേക്ക് മാറ്റി.
ചുമത്തപ്പെട്ട വകുപ്പുകളും കിട്ടാവുന്ന ശിക്ഷയുമിതൊക്കെ.... സ്ത്രീധന മരണം (304 ബി) - ജീവപര്യന്തം തടവും പിഴയും, കുറഞ്ഞത് 7 വര്‍ഷം കഠിനതടവ് സ്ത്രീധന പീഡനം (498 എ) - 3 വര്‍ഷംവരെ കഠിനതടവും പിഴയും ആത്മഹത്യാ പ്രേരണ (306) 10 വര്‍ഷംവരെ കഠിനതടവും പിഴയും സ്ത്രീധനം ആവശ്യപ്പെടല്‍ - 5 വര്‍ഷംവരെ തടവും പിഴയും സ്ത്രീധനം സ്വീകരിക്കല്‍ - 2 വര്‍ഷംവരെ തടവും പിഴയും(ശിക്ഷകള്‍ ഒന്നിച്ചനുഭവിക്കണോ എന്ന് കോടതിക്ക് തീരുമാനിക്കാം)
കിരണ്‍ മര്‍ദ്ദിച്ചെന്ന് വിസ്മയയുടെ ശബ്ദരേഖയുണ്ട്. വിസ്മയയെ മര്‍ദ്ദിച്ചെന്ന് കിരണും കോടതിയില്‍ പറഞ്ഞിട്ടുണ്ട്. പരമാവധി ശിക്ഷ പ്രതീക്ഷിക്കുന്നുവെന്ന് അഡ്വ. ജി. മോഹന്‍രാജ് സ്‌പെഷ്യല്‍ പബ്‌ളിക് പ്രോസിക്യൂട്ടര്‍', പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത് അന്വേഷണ സംഘത്തിനുള്ള അംഗീകാരമാണെന്ന് ആര്‍. രാജ്കുമാര്‍ അന്വേഷണ ഉദ്യോഗസ്ഥന്‍' വിധിയില്‍ തൃപ്തനാണ്.
പരമാവധി ശിക്ഷ കിട്ടുമെന്നാണ് പ്രതീക്ഷ. ആ ശിക്ഷ സമൂഹത്തിനുള്ള സന്ദേശമാകണം. എന്റെ മകള്‍ ഒരുപാട് അനുഭവിച്ചു. മറ്റൊരു കുട്ടിക്കും ഈ അവസ്ഥ വരരുതെന്നും ത്രിവിക്രമന്‍ നായര്‍,വിസ്മയയുടെ പിതാവ് പറഞ്ഞു.
"
https://www.facebook.com/Malayalivartha