പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ പ്രകോപനപരമായി കുട്ടി മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍.... കസ്റ്റഡിയിലായത് ഈരാറ്റുപേട്ട സ്വദേശി, പോലീസ് നടപടിക്കെതിരെ ഈരാറ്റുപേട്ടയില്‍ പിഎഫ്‌ഐ പ്രതിഷേധം

പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ പ്രകോപനപരമായി കുട്ടി മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍.... കസ്റ്റഡിയിലായത് ഈരാറ്റുപേട്ട സ്വദേശി, പോലീസ് നടപടിക്കെതിരെ ഈരാറ്റുപേട്ടയില്‍ പിഎഫ്‌ഐ പ്രതിഷേധം.
കോട്ടയം ഈരാറ്റുപേട്ട സ്വദേശിയാണ് കസ്റ്റഡിയിലായത്. റാലിക്കിടയില്‍ ഇയാളാണ് കുട്ടിയെ തോളിലേറ്റിയതെന്നാണ് സൂചനകള്‍ . പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴ ജില്ലാസെക്രട്ടറിയും പ്രസിഡന്റും കേസില്‍ പ്രതികളായേക്കും. കുട്ടിയുടെ മാതാപിതാക്കളേയും കേസില്‍ പ്രതികളാക്കാനുള്ള സാധ്യതയേറെ.
നേരത്ത, സംഭവത്തില്‍ ആലപ്പുഴ സൗത്ത് പോലീസ് കേസ് എടുത്തിരുന്നു. 153 എ പ്രകാരം പ്രകോപനപരമായി മുദ്രാവാക്യം വിളിച്ച് മതസ്പര്‍ധ വളര്‍ത്തിയതിനാണ് കേസ്.
കുട്ടിയെ റാലിയില്‍ എത്തിച്ചവര്‍ക്കെതിരേയും സംഘാടകര്‍ക്കെതിരേയുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവത്തില്‍ പോലീസ് രഹസ്യാന്വേഷണവിഭാഗം അന്വേഷണം ആരംഭിച്ചിരുന്നു.
കഴിഞ്ഞ ശനിയാഴ്ച ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് നടത്തിയ റാലിക്കിടെയാണു പത്തുവയസ്സുപോലും തോന്നിക്കാത്ത കുട്ടി പ്രകോപനപരമായി മുദ്രാവാക്യം വിളിച്ചത്. മറ്റൊരാളുടെ ചുമലിലിരുന്നു കുട്ടി വിളിച്ച മുദ്രാവാക്യം മറ്റുള്ളവര്‍ ഏറ്റുവിളിച്ചതു സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. മനഃപൂര്‍വം പ്രകോപനം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണോയിതെന്നു രഹസ്യാന്വേഷണവിഭാഗം പരിശോധിച്ചേക്കും.
" f
https://www.facebook.com/Malayalivartha