വിസ്മയ കരഞ്ഞുകൊണ്ടു പറയുന്ന ഫോണ്‍ സംഭാഷണം കോടതിയില്‍ മുഴങ്ങിയപ്പോള്‍ കേട്ടവരുടെയെല്ലാം നെഞ്ചു വിങ്ങി... സ്ത്രീധനം ചോദിച്ചില്ലെന്നും അതിന്റെപേരില്‍ പീഡിപ്പിച്ചില്ലെന്നുമുള്ള കിരണിന്റെ വാദങ്ങളെ പൊളിച്ചത് മരിച്ചുപോയ വിസ്മയയുടെ ശബ്ദം... വിസ്മയ നേരിട്ടത് കടുത്ത ശാരീരിക മാനസിക പീഡനങ്ങള്‍

സ്ത്രീധനം ചോദിച്ചില്ലെന്നും അതിന്റെപേരില്‍ പീഡിപ്പിച്ചില്ലെന്നുമുള്ള കിരണിന്റെ വാദങ്ങളെ പൊളിച്ചത് മരിച്ചുപോയ വിസ്മയയുടെ ശബ്ദം തന്നെയായിരുന്നു. 'എനിക്ക് പേടിയാണച്ഛാ. എന്നെ അടിക്കും. ഇവിടെ നിര്‍ത്തിയാല്‍ എന്നെ കാണത്തില്ല'-വിസ്മയ കരഞ്ഞുകൊണ്ടു പറയുന്ന ഫോണ്‍ സംഭാഷണം കോടതിയില്‍ മുഴങ്ങിയപ്പോള്‍ കേട്ടവരുടെയെല്ലാം നെഞ്ചു വിങ്ങി. വിചാരണവേളയിലാണ് കിരണിന്റെ ഫോണില്‍ റെക്കോഡായ അച്ഛനുമായുള്ള ഫോണ്‍ സംഭാഷണം കേള്‍പ്പിച്ചത്.
'വീട്ടില്‍നിന്ന് ഇറങ്ങിപ്പോകാന്‍ പറഞ്ഞു. ഇവിടെ നിര്‍ത്തിയിട്ടു പോകുകയാണെങ്കില്‍ എന്നെ കാണത്തില്ല, ഞാന്‍ എന്തെങ്കിലും ചെയ്യും' എന്നും പറയുന്നുണ്ട്. സൈബര്‍ പരിശോധനയിലാണ് ഈ സംഭാഷണം ഫോണില്‍നിന്ന് വീണ്ടെടുക്കാനായത്.
സഹോദരനും സഹോദരഭാര്യക്കും അയച്ച വാട്‌സാപ്പ് സന്ദേശങ്ങളും തെളിവായി. 'വണ്ടി കൊള്ളില്ല എന്നുപറഞ്ഞ് എന്നെ തെറിവിളിച്ചു. സൈഡ് ഗ്ലാസ് പൊട്ടിച്ചു. അയാള്‍ക്ക് ആ വണ്ടി ഇഷ്ടമല്ല. ഞാന്‍ ഇത്രവലിയ നിലയിലായിട്ടും എനിക്ക് കിട്ടിയത് ഈ വണ്ടി എന്നൊക്കെ പറഞ്ഞു. അച്ഛനെ പച്ചത്തെറിവിളിച്ചു. എനിക്കു വേറെ നല്ലവണ്ടി കിട്ടിയേനേ. എനിക്ക് ലോകത്തില്‍ പറ്റിയ ഏറ്റവും വലിയ അബദ്ധമാ എന്നും പറഞ്ഞു. ഞാന്‍ ഡോര്‍ തുറന്നിറങ്ങിയപ്പോള്‍ എന്നെ മുടിയില്‍പ്പിടിച്ചു വലിച്ചു. ദേഷ്യംവന്നാല്‍ എന്നെ അടിക്കും. മിനിഞ്ഞാന്ന് എന്റെ മുഖത്ത് ചവിട്ടി-വിസ്മയ സഹോദരനയച്ച മെസേജായിരുന്നു ഇത്.
ടോമിനെയും ജെറിയെയും' പോലെയായിരുന്നു താനും അനുജത്തിയുമെന്നാണ് വിസ്മയയുടെ സഹോദരന്‍ വിജിത്ത് പറയാറുള്ളത്. ടിക് ടോക്കിലൂടെയും വീഡിയോകളിലൂടെയും സാമൂഹികമാധ്യമങ്ങളിലൂടെയും അവര്‍ ഏവര്‍ക്കും പ്രിയപ്പെട്ടവരായി മാറിയിരുന്നു. എന്നാല്‍ വിവാഹത്തിനു മുമ്പുതന്നെ വിസ്മയയുടെ സാമൂഹികമാധ്യമ ഇടപെടലുകള്‍ കിരണ്‍ തടഞ്ഞിരുന്നു.
കൂട്ടുകാര്‍ക്കൊപ്പമുള്ള ചിത്രം വാട്‌സാപ്പ് സ്റ്റാറ്റസാക്കിയതിന് വിസ്മയയെ അയാള്‍ മര്‍ദിക്കുക വരെ ചെയ്തു. കിരണിന്റെ ക്രൂരതകളെപ്പറ്റിയുള്ള സന്ദേശങ്ങളും മര്‍ദിച്ചതിന്റെ പാടുകളും വിസ്മയ വിജിത്തിനും ഭാര്യക്കും അയച്ചുകൊടുത്തിരുന്നു. സാമൂഹികമാധ്യമങ്ങളിലെ ഈ സന്ദേശങ്ങള്‍ അന്വേഷണത്തിനും ഏറെ സഹായകമായിരുന്നു. ഐ.ജി. ഹര്‍ഷിത അത്തല്ലൂരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവയെല്ലാം കൃത്യതയോടെ ശേഖരിച്ചു.ഒരുവര്‍ഷവും ഒരുമാസവുംമാത്രം നീണ്ട വിവാഹജീവിതത്തിനിടെ വിസ്മയ നേരിട്ടത് കടുത്ത ശാരീരിക മാനസിക പീഡനങ്ങള്‍.
ആള്‍ക്കൂട്ടത്തിനിടയില്‍വെച്ചുപോലും കിരണ്‍ മര്‍ദിച്ചിട്ടും അപമാനിച്ചിട്ടും വിസ്മയ അതെല്ലാം സഹിക്കുകയായിരുന്നെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചത്.
സ്ത്രീധനമായി നല്‍കിയ കാറിനെച്ചൊല്ലിയാണ് കിരണ്‍ നിരന്തരം പ്രശ്നങ്ങളുണ്ടാക്കിയിരുന്നത്. വിവാഹത്തലേന്നുതന്നെ തന്റെ അനിഷ്ടം അയാള്‍ പരസ്യമാക്കി. കാര്‍ കണ്ടപ്പോള്‍ത്തന്നെ തന്റെ കിളിപോയി എന്നാണ് കിരണ്‍ അന്നു പറഞ്ഞത്. വിവാഹശേഷമുണ്ടായ തര്‍ക്കങ്ങള്‍ സമുദായനേതൃത്വവും കിരണിന്റെ സഹപ്രവര്‍ത്തകരും ബന്ധുക്കളും ഇടപെട്ട് പറഞ്ഞവസാനിപ്പിച്ചെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ കിരണ്‍ കലഹം തുടര്‍ന്നു.
മുഖത്തു ചവിട്ടിയും മുടിയില്‍ പിടിച്ചുവലിച്ചും മുറിവേല്‍പ്പിച്ചും മുള്ളുനിറഞ്ഞ വാക്കുകള്‍കൊണ്ടും അയാള്‍ ഭാര്യയോടുള്ള പകതീര്‍ത്തു. മര്‍ദനത്തില്‍ നിന്ന് രക്ഷനേടാനായി കാറില്‍ നിന്ന് ഇറങ്ങിയോടി വിസ്മയ കല്ലടയിലെ ഒരു വീട്ടില്‍ അഭയം തേടിയ സംഭവവുമുണ്ടായി. വിസ്മയയുടെ വീട്ടിലെത്തുമ്പോഴും കിരണ്‍ വഴക്കും ബഹളവും തുടര്‍ന്നു. ഒരിക്കല്‍ ഭാര്യാസഹോദരനായ വിജിത്തിനെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തു.
കിരണിന്റെ ക്രൂരതകളെപ്പറ്റി വിസ്മയ വീട്ടുകാരോട് ആദ്യമൊന്നും പറഞ്ഞിരുന്നില്ല. വേദനകള്‍ സഹിക്കവയ്യാതായപ്പോഴാണ് വിവരങ്ങളെല്ലാം കൂട്ടുകാരികളോടും കിരണിന്റെ സഹോദരിയോടും സഹോദരഭാര്യയോടും വെളിപ്പെടുത്തിയത്. വിസ്മയ നേരിട്ട ദുരിതങ്ങളെപ്പറ്റി ഏറെപ്പേരും അറിഞ്ഞത് അവളുടെ മരണശേഷമായിരുന്നു.
" fr
https://www.facebook.com/Malayalivartha