തീര്‍ത്ഥാടകര്‍ റോപ്പ് വേയില്‍ കുടുങ്ങിയത് 40 മിനിറ്റോളം.... ക്ഷേത്ര ദര്‍ശനത്തിനെത്തിയ തീര്‍ത്ഥാടകര്‍ കനത്ത കാറ്റിലും മഴയിലും ട്രോളികള്‍ മുന്‍പോട്ട് നീക്കാന്‍ കഴിഞ്ഞില്ല, ശക്തമായ കാറ്റില്‍ ട്രോളികള്‍ ആടിയുലഞ്ഞതോടെ പരിഭ്രാന്തരായി തീര്‍ത്ഥാടകര്‍

ക്ഷേത്ര ദര്‍ശനത്തിനെത്തിയ തീര്‍ത്ഥാടകര്‍ കനത്ത കാറ്റിലും മഴയിലും റോപ്പ് വേയില്‍ കുടുങ്ങിയത് 40 മിനിറ്റോളം. മധ്യപ്രദേശിലെ മെയ്ഹാര്‍ കുന്നിലുളള ശാരദാ ദേവി ക്ഷേത്രത്തിലെത്തിയ തീര്‍ത്ഥാടകരാണ് കുടുങ്ങിയത്. ഇവര്‍ പകുതി വഴിയിലെത്തിയതോടെ ശക്തമായ കാറ്റില്‍ റോപ് വേ ട്രോളികള്‍ മുന്‍പോട്ട് നീക്കാന്‍ കഴിയാതെ വരികയായിരുന്നു.
തുടര്‍ന്ന് അധികൃതര്‍ ട്രോളികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. ഏഴ് ട്രോളികളിലായി 28 പേരായിരുന്നു ഉണ്ടായിരുന്നത്. ശക്തമായ കാറ്റില്‍ ട്രോളികള്‍ ആടിയുലഞ്ഞതോടെ തീര്‍ത്ഥാടകരൊക്കെ പരിഭ്രാന്തിയിലായി. ഒടുവില്‍ 40 മിനിറ്റുകള്‍ക്ക് ശേഷം കാലാവസ്ഥ മെച്ചപ്പെട്ടതോടെയാണ് ട്രോളികള്‍ വീണ്ടും പ്രവര്‍ത്തിപ്പിച്ച് ഇവരെ സുരക്ഷിതരായി നിലത്തിറക്കാന്‍ കഴിഞ്ഞത്.
കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് അവഗണിച്ചാണ് ട്രോളികള്‍ പ്രവര്‍ത്തിപ്പിച്ചിരുന്നതെന്ന് റിപ്പോര്‍ട്ടുണ്ട്. ഇതിനോട് റോപ്പ് വേ മാനേജ്മെന്റ് പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ മാസം ഝാര്‍ഖണ്ഡിലെ ദിയോഗറില്‍ കേബിള്‍ കാര്‍ അപകടത്തില്‍പെട്ട് മൂന്ന് പേര്‍ മരിക്കുകയും ആളുകള്‍ രണ്ട് ദിവസത്തോളം കുടുങ്ങിക്കിടക്കുകയും ചെയ്തിട്ടുണ്ടായിരുന്നു
"
https://www.facebook.com/Malayalivartha