കൈയ്യടിപ്പിച്ച് ഒടുവില്‍ കറിവേപ്പില.. അതിജീവിത തൃക്കാക്കരയിലും! പിണറായിക്ക് വെച്ച ആബോംബ് പൊട്ടിക്കാന്‍ സമയമായെന്ന് പ്രതിപക്ഷം; സര്‍ക്കാരിന് ഇരുട്ടടിയായത് നടിയുടെ നീക്കം

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കം സര്‍ക്കാരിന് തിരിച്ചടിയായിരിക്കുകയാണ്. കേസില്‍ അട്ടിമറി നടന്നെന്ന് ചൂണ്ടിക്കാട്ടി ഇന്നലെ അതിജീവിത ഹൈക്കോടതിയെ സമീപിച്ചതാണ് സര്‍ക്കാരിന് ഇരുട്ടടിയായത്.
സ്ത്രീപക്ഷത്തുള്ള പാര്‍ട്ടിയാണ് സിപിഎം സ്ത്രീകളുടെ ഉന്നമനത്തിനായി പോരാടുന്നവരാണ് തങ്ങള്‍ എന്നൊക്കെ നാഴിക്ക് നാല്‍പത് വട്ടം പറയുന്നതാണല്ലോ.. ഈ പ്രഹസനങ്ങളുടെ ബാക്കിപത്രമായിരുന്നല്ലോ ഐഎഫ്എഫ്‌കെ വേദിയിലേക്ക് അതിജീവിതയുടെ അപ്രതീക്ഷിത എന്‍ട്രി. ആ നടിക്ക് നീതി വാാങ്ങിക്കൊടുക്കുമെന്ന് പറഞ്ഞിട്ട് പിണറായി സര്‍ക്കാര്‍ ചെയ്തത് നാണക്കേടുണ്ടാക്കുന്ന കാര്യമാണ്.
മാത്രമല്ല ഇന്നലെ നടി കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഭരണപക്ഷത്തുള്ളവരെ ആഞ്ഞടിക്കുന്ന തരത്തില്‍ കാര്യങ്ങള്‍ പറഞ്ഞതും സര്‍ക്കാരിന് ക്ഷീണമായിരുന്നു.
അതേസമയം ഈ അട്ടിമറി തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലും ചര്‍ച്ചയാക്കാന്‍ ഒരുങ്ങുകയാണ് പ്രതിപക്ഷം. അന്താരാഷ്ട്ര ചലചിത്രമേളക്ക് എത്തിച്ച് കൈയ്യടിനേടി ഇപ്പോള്‍ നടിയോടും കടക്ക് പുറത്ത് എന്നുള്ള സമീപനമാണ് സര്‍ക്കാര്‍ കാണിച്ചിരിക്കുന്നത്. ഇത് രാഷ്ട്രീയ ആയുധമാക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. പി.സി. ജോര്‍ജിനു ജാമ്യം കിട്ടാനും ഇടനില നിന്നതു സിപിഎം നേതാവാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ രംഗത്തുവന്നതും ഇതിന്റെ തുടക്കമാണ്.
രണ്ടു കേസിലും 'ഇടനിലക്കാരന്‍' ഒരാള്‍ തന്നെയാണ്. അതെക്കുറിച്ചു ചില വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. വ്യക്തമായ തെളിവുകള്‍ ലഭിച്ചാല്‍ പേരു വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം അതിജീവിതയ്ക്ക് നീതി ഉറപ്പാക്കണമെന്ന് തൃക്കാക്കരയിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി ഉമ തോമും ആവശ്യപ്പെട്ടിട്ടുണ്ട്. തെറ്റ് നടന്നിട്ടുണ്ട് എന്നത് വ്യക്തമാണ്. കുറ്റവാളികള്‍ക്ക് ശിക്ഷ കിട്ടേണ്ടത് അത്യാവശ്യമാണെന്നും ഉമ തോമസ് വ്യക്തമാക്കി. 'സ്ത്രീ എപ്പോഴും മാനിക്കപ്പെടേണ്ടവളാണ്. അവള്‍ അപമാനിതയായാല്‍ അവള്‍ക്ക് നീതി കിട്ടണം. അതുകൊണ്ട് തന്നെയാണ് അതിജീവിതയുടെ നീതിക്ക് വേണ്ടി ഞാന്‍ നിലപാടെടുത്തതും അതിനായി സംഘടിപ്പിക്കപ്പെട്ട പരിപാടികളില്‍ പങ്കെടുത്തതും.
പി ടി അതിജീവിതക്ക് വേണ്ടി നിലപാട് എടുത്തയാളാണ്. തെറ്റ് നടന്നിട്ടുണ്ട് എന്നത് വ്യക്തമാണ്. കുറ്റവാളികള്‍ക്ക് ശിക്ഷ കിട്ടേണ്ടത് അത്യാവശ്യമാണ്. കുറ്റവാളികള്‍ ആരാണന്ന് കണ്ടെത്തപ്പെടണം. തെറ്റുകാര്‍ക്ക് ശിക്ഷ ലഭിക്കാന്‍ വേണ്ടി എല്ലാ പിന്തുണയും അതിജീവിതക്ക് നല്‍കും.' ഉമ തോമസ് പറഞ്ഞു.
തീര്‍ച്ചയായും ഹര്‍ജിയുമായുള്ള നടിയുടെ പുതിയ നീക്കം തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും എന്നത് സംശയമില്ലാത്ത കാര്യമാണ്. കാരണം സര്‍ക്കാരിന്റെ ഇരട്ടത്താപ്പിനെ ശക്തമായ രീതിയിലാണ് നടി ഹര്‍ജിയിലൂടെ തുറന്നുകാണിച്ചിരിക്കുന്നത്.
ആദ്യഘട്ടത്തില്‍ നടിക്ക് പിന്തുണ നല്‍കി കൂടെനിന്ന് സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്ത സര്‍ക്കാര്‍, രാഷ്ട്രീയ തലത്തില്‍ കൈയ്യടി വാങ്ങിയ ശേഷം പിന്‍വാങ്ങുകയാണ് ഉണ്ടായത്. പാതിവഴിയില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ നീക്കം നടത്തിയ സംസ്ഥാന സര്‍ക്കാറിന്റെ ഈ ഇരട്ടത്താപ്പിനെയാണ് ഹര്‍ജിയിലൂടെ നടി ഇന്നലെ ചൂണ്ടിക്കാട്ടിയത്.
സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപിന്റെ അഭിഭാഷകര്‍ ശ്രമിച്ചതിന് തെളിവുകള്‍ പുറത്തുവന്നിട്ടും അന്വേഷണത്തില്‍ നിന്ന് അവരെ ഒഴിവാക്കി കേസ് അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് അതിജീവിത നേരിട്ട് കോടതിയിലെത്തിയത്.
തനിക്ക് ഇനി മറ്റ് മാര്‍ഗങ്ങളില്ലെന്നും അതിജീവിത പറഞ്ഞു. അഭിഭാഷകന്റെ രാഷ്ട്രീയ സ്വാധീനമാണ് അവര്‍ക്കെതിരെ അന്വേഷണം ഇല്ലാതെ കേസ് ഒതുക്കാന്‍ കാരണമായതെന്നും അതിജീവിത പറയുന്നുണ്ട്. കേസ് അവസാനിപ്പിക്കാന്‍ ഭരണത്തിലുള്ളവര്‍ സമ്മര്‍ദ്ദം ചെലുത്തിയെത്തും നടി ആരോപിക്കുന്നുണ്ട്.
രാമന്‍പിള്ളയും സര്‍ക്കാരും തമ്മിലുള്ള അവിശുദ്ധ ബന്ധം കൂടി ഈ ഘട്ടത്തില്‍ ചര്‍ച്ചയാകുന്നുണ്ട്. ടിപി വധക്കേസ് പ്രതികള്‍ക്ക് വേണ്ടി വാദിച്ചത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയും അഡ്വ. രാമന്‍ പിള്ളയുമാണ് എന്നുള്ള ഞെട്ടിക്കുന്ന സത്യം കേരളത്തിലെ പലരും ഇപ്പോഴാണ് തിരിച്ചറിയുന്നത്.
അതുകൊണ്ട് തന്നെ ഒരു നിര്‍ണായക ഘട്ടത്തില്‍ സിപിഎമ്മിനെ സഹായിച്ച ആ അഭിഭാഷകനെ കൈവിടാന്‍ സിപിഎമ്മിന് എന്തായാലും കഴിയില്ല. അതുകൊണ്ടു കൂടിയാണ് പി ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി ചുമതലയേറ്റ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കേസ് അട്ടിമറിക്കാന്‍ ശ്രമം നടത്തിയത്. ഇതെല്ലാം തന്നെ തൃക്കാക്കരയില്‍ പ്രതിഫലിക്കും എന്നുള്ള വിശ്വാസത്തിലാണ് പ്രതിപക്ഷം..
https://www.facebook.com/Malayalivartha