ഓട്ടോമറ്റിക്കായി കോളുകള്‍ റെക്കോര്‍ഡായി എന്നത് അവന്‍ അറിഞ്ഞില്ല, കിരണിന്റെ ഫോണില്‍ നിന്ന് സൈബര്‍ സെല്ലിന് ലഭിച്ചത് 4,87, 000 വോയ്സ് ക്ലിപ്പുകൾ, കേസിൽ ഇനിയും നിരവധി പേർ പ്രതികളാകും, സമൂഹത്തിന് മുന്നില്‍ അവരെ കൊണ്ടുവരാനാണ് ഇനിയുള്ള ശ്രമമെന്ന് വിസ്മയയുടെ അച്ഛന്‍...!

കേസിൽ ഇനിയും നിരവധി പേർ പ്രതികളാകുമെന്ന് വിസ്മയയുടെ അച്ഛന്‍ ത്രിവിക്രമന്‍ നായർ പറഞ്ഞു. 4,87, 000 വോയ്സ് ക്ലിപ്പുകളാണ് കിരണിന്റെ ഫോണില്‍ നിന്ന് സൈബര്‍ സെല്ലിന് ലഭിച്ചത്. ഓട്ടോമറ്റിക്കായി കോളുകള്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്യപ്പെടുന്നുണ്ടെന്ന് അവന്‍ അറിഞ്ഞില്ലായിരുന്നു. വോയ്സ് ക്ലിപ്പുകളനുസരിച്ച് ഇനിയും നിരവധി പ്രതികള്‍ വരും. അവരെ സമൂഹത്തിന് മുന്നില്‍ കൊണ്ടുവരാനാണ് ഇനിയുള്ള ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി.
കേസുമായി ഒരു ബന്ധവുമില്ലാത്ത ചോദ്യങ്ങളാണ് പ്രതിഭാഗം അഭിഭാഷകന്‍ പ്രതാപചന്ദ്രന്‍ കോടതിയില്‍വെച്ച് തങ്ങളോട് ചോദിച്ചത്. രണ്ട് പെണ്‍കുട്ടികളുടെ പിതാവാണ് അഭിഭാഷകന്‍ പ്രതാപചന്ദ്രനും.അത് അദ്ദേഹം മറക്കരുത്. ഭാര്യ നഷ്ടമായ ഭര്‍ത്താവിന്റെ കേസാണ് താന്‍ എടുത്തിരിക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്. ഞാന്‍ ചെയ്തതിനുള്ള ശിക്ഷയാണ് ഇപ്പോള്‍ അനുഭവിക്കുന്നതെന്നും പിതാവ് പറഞ്ഞു.
പരമാവധി ശിക്ഷ പ്രതിക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് വിസ്മയയുടെ അമ്മ സജിത വി നായര്‍ പ്രതികരിച്ചു. വിസ്മയ കേസിലെ വിധി സമൂഹത്തിനുള്ള സന്ദേശമാകണമെന്നും ഇരുവരും പ്രതികരിച്ചു.കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഭര്‍ത്താവ് കിരണ്‍ കുമാറിന്റെ ശിക്ഷ ഇന്ന് വിധിക്കും.
കേസില്‍ കിരണ്‍ കുറ്റക്കാരാണെന്ന് കൊല്ലം അഡിഷണല്‍ സെഷന്‍സ് കോടതി ഇന്നലെ വിധിച്ചിരുന്നു. ഇന്ന് ഉച്ചയോടെ കോടതി വിധി പറയും.കിരണ്‍കുമാറിനെതിരെ 304 ബി ( സ്ത്രീധന മരണം), 306 ( ആത്മഹത്യാ പ്രേരണ), 498 എ (ഗാര്‍ഹിക പീഡനം) എന്നി വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha