പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി കസ്റ്റഡിയില്‍....യഹിയയാണ് ജലീലിനെ ആശുപത്രിയിലെത്തിച്ച ശേഷം കടന്നുകളഞ്ഞതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തം, അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചുകൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി കസ്റ്റഡിയില്‍. അഗളി സ്വദേശി അബ്ദുള്‍ ജലീലാണ് മരിച്ചത്. കേസില്‍ മുഖ്യപ്രതിയായ അട്ടപ്പാമേലാറ്റൂര്‍ ആക്കപ്പറമ്പ് സ്വദേശി യഹിയയാണ് പിടിയിലായത്.
ആക്കപ്പറമ്പില്‍ നിന്നാണ് യഹിയയെ പിടികൂടിയത്. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. യഹിയയാണ് ജലീലിനെ ആശുപത്രിയിലെത്തിച്ച ശേഷം കടന്നുകളഞ്ഞതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം ഒന്‍പതായി.
ഈ മാസം പതിനഞ്ചിനാണ് ജലീല്‍ ജിദ്ദയില്‍ നിന്ന് നെടുമ്പാശ്ശേരിയിലെത്തിയത്. ബന്ധുക്കള്‍ വിമാനത്താവളത്തിലേക്ക് പോകാനിറങ്ങിയെങ്കിലും സുഹൃത്തിനൊപ്പം വരാമെന്ന് ജലീല്‍ അറിയിച്ചു. പിന്നീട് വിവരമൊന്നുമില്ലാതായി.
ഇതോടെ ഭാര്യ പൊലീസില്‍ പരാതി നല്‍കിയിരുന്നു. നാലു ദിവസത്തിന് ശേഷം ഗുരുതര പരിക്കുകളോടെ ജലീലിനെ യഹിയ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് പ്രവാസി മരിച്ചത്.
"
https://www.facebook.com/Malayalivartha