ചര്‍ച്ചകള്‍ വഴിമാറുമ്പോള്‍... നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം അട്ടിമറിച്ചെന്നാരോപിച്ച് അതിജീവിത നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍; വിചാരണക്കോടതി നടപടിയില്‍ പരിശോധന വേണം; അതിജീവിതയെ അനുകൂലിച്ചും നിലപാടിനെ എതിര്‍ത്തും തര്‍ക്കം

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം അവസാനിപ്പിക്കുന്നു എന്ന വാര്‍ത്തയാണ് പുതിയ കോലാഹലങ്ങള്‍ക്ക് കാരണം. അതിജീവിത നല്‍കിയ ഹൈക്കോടതിയില്‍ ഹര്‍ജി കൂടി നല്‍കിയതോടെ വീണ്ടും ചര്‍ച്ചയായി. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കൂടി വന്നപ്പോള്‍ വിഷയം ചൂടുപിടിപ്പിച്ചു. പ്രതിപക്ഷത്തിന് കിട്ടിയ വലിയ വടിയായി മാറി. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം സര്‍ക്കാര്‍ അട്ടിമറിച്ചെന്നാരോപിച്ച് അതിജീവിത നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
ഹൈക്കോടതിയുടെ പരാമര്‍ശം വലിയ ചര്‍ച്ചയാകും. ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാകും കേസ് കേള്‍ക്കുക. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ച് ഇന്നലെ ഹര്‍ജി പരിഗണിച്ചെങ്കിലും അതിജീവിതയുടെ ആവശ്യത്തെത്തുടര്‍ന്ന് വാദം കേള്‍ക്കുന്നതില്‍ നിന്ന് പിന്‍മാറിയിരുന്നു. വരുന്ന തിങ്കളാഴ്ച അധിക കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെ കേസ് അട്ടിമറിച്ച ദിലീപിന്റെ അഭിഭാഷകരെ ഒഴിവാക്കിയെന്നും വിചാരണക്കോടതിയുടെ നടപടികളില്‍ പരിശോധന വേണമെന്നുമാണ് അതിജീവിതയുടെ ആവശ്യം
തെരഞ്ഞെടുപ്പ് സമയമായതിനാല്‍ വിഷയം സര്‍ക്കാരിനെതിരെ പ്രതിപക്ഷം തിരിച്ചിട്ടുണ്ട്. അതിനെതിരെ ഭരണ പക്ഷവും രംഗത്തെത്തി. സ്ത്രീ സുരക്ഷയ്ക്കായി സര്‍ക്കാര്‍ ഒട്ടേറെ നടപടികള്‍ എടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
എത്ര കണ്ട് ഗൗരവത്തോടെ സര്‍ക്കാര്‍ സ്ത്രീ വിഷയങ്ങളില്‍ നിലകൊണ്ടു എന്നതാണ് വിസ്മയ കേസിലെ വിധി കാണിക്കുന്നത്. പൊലീസ് ഇക്കാര്യത്തില്‍ ഫലപ്രദമായി ഇടപെട്ടിരുന്നു. വിചാരണ അടക്കം വേഗതയില്‍ നടന്നു. ഇത് ഈ കേസില്‍ മാത്രമല്ല ജിഷ കേസില്‍ അടക്കം ഫലപ്രദമയി കൈകാര്യം ചെയ്തത് നിങ്ങളുടെ മുന്നിലുണ്ട്. എത്ര കാര്‍ക്കശ്യത്തോടെ സര്‍ക്കാര്‍ ഇതില്‍ ഇടപെട്ടെന്ന് എല്ലാവരും കണ്ടതാണ്.
ഇടത് സര്‍ക്കാര്‍ അല്ലെങ്കില്‍ ഈ കേസിലൊക്കെ സംഭവിക്കുമെന്ന് നമ്മുക്ക് അറിയാം. കുറ്റക്ക ാരുടെ മേല്‍ നീതിയുടെ വിലങ്ങ് അണിയിച്ചത് എല്‍ഡിഎഫ് സര്‍ക്കാരാണ്. അങ്ങനെ ഒരു അറസ്റ്റ് യുഡിഎഫ് ആയിരുന്നെങ്കില്‍ നടക്കുമായിരുന്നോ? യുഡിഎഫ് എല്ലാ കാലത്തും പ്രതികള്‍ക്ക് ഒപ്പമാണ്. സംഭവത്തിന്റെ തൊട്ടടുത്ത അദ്യ അറസ്റ്റ് ഉണ്ടായി. ക്വട്ടേഷന്‍ കൊടുത്ത കാര്യം ഇവരുടെ മൊഴികളില്‍ നിന്ന് പോലീസിന് ലഭിച്ചു. അങ്ങനെയാണ് കേസിലെ പ്രധാന പ്രതി അഴിക്കുള്ളിലായത്. പോലീസിന്റെ കൈ വിറച്ചില്ല.
ഒരു തരത്തില്‍ ഉള്ള തടസവും പോലീസിന് ഇല്ല. ഏത് ഉന്നതന്റെ അടുത്തേക്കും പോലീസിന് പോകാം. എല്ലാ ഘട്ടത്തിലും സര്‍ക്കാര്‍ നടിക്കൊപ്പമാണ്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിലും പൊലീസ് കൃത്യമായ അന്വേഷണം നടത്തിയിട്ടുണ്ട്. കേസ് കൃത്യമായി അതിന്റെ വഴിക്ക് പോകും. ഇവിടെ ചിലര്‍ക്ക് കൈപ്പിടിയില്‍ ഒതുങ്ങിയത് മെല്ലെ കൈവിട്ടു പോകുന്നതിന്റെ പേടിയാണ്. പല തരത്തിലുള്ള കുപ്രചരണങ്ങള്‍ വരും. അതിനെ സൂക്ഷിക്കണം. യുഡിഎഫിന് ഇക്കാര്യത്തില്‍ പ്രത്യേക കഴിവുണ്ട്.
അതേസമയം നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ പരാതി തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനു മുന്‍പു വന്നത് സംശയകരമാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. അതിജീവിതയ്‌ക്കൊപ്പം അന്നു മുതല്‍ ഇന്നു വരെ നില്‍ക്കുന്നതാണ് ഇടതു സര്‍ക്കാര്‍. പ്രോസിക്യൂഷന്‍ അതിന് അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.
ഭരണപക്ഷത്തിന് എതിരായ ആക്ഷേപക്ഷങ്ങള്‍ക്ക് അടിസ്ഥാനമില്ല. അങ്ങനെ ഉണ്ടെങ്കില്‍ കോടതിയില്‍ സമര്‍പ്പിക്കട്ടെ, കോടതി തന്നെ പരിശോധിക്കുന്നതായിരിക്കും നല്ലതെന്നും അദ്ദേഹം പറഞ്ഞു. രാവിലെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ പറഞ്ഞതിനെ പിന്തുണച്ചാണ് വാര്‍ത്താ സമ്മേളനത്തില്‍ കോടിയേരി നിലപാടു വ്യക്തമാക്കിയത്.
നടിയെ ആക്രമിച്ച കേസ് ഉണ്ടായപ്പോള്‍തന്നെ കാര്‍ക്കശ്യത്തോടെയാണ് പ്രശ്‌നം കൈകാര്യം ചെയ്തത്. അതിജീവിതയ്ക്കു നീതി കിട്ടുന്നതിനായി നിശ്ചയദാര്‍ഢ്യത്തോടെ ഇടപെട്ട സര്‍ക്കാരാണ് ഇതെന്നും കോടിയേരി പറഞ്ഞു.
" f
https://www.facebook.com/Malayalivartha