കോഴിക്കോട് ഫുട്ബോള്‍ താരത്തിന് വാഹനാപകടത്തില്‍ ദാരുണാന്ത്യം

ഫുട്ബോള്‍ താരം വാഹനാപകടത്തില്‍ മരിച്ചു. ഫ്രാന്‍സിസ് റോഡ് തോട്ടൂളിപ്പാടം ദാറുല്‍ ഹസയില്‍ ഇസ്ഹാം മിഷാബ് (താപ്പ-45)യാണ് മരിച്ചത്. മീഞ്ചന്തയില്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിനും വട്ടക്കിണറിനുമിടയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ നാലുമണിക്കുണ്ടായ അപകടത്തിലാണ് ദാരുണാന്ത്യമുണ്ടായത്.
ഇസ്ഹാം സ്‌കൂട്ടറില്‍ മീഞ്ചന്ത ഭാഗത്തേക്ക് പോവുകയായിരുന്നു. എതിരേ മീനുമായി വന്ന പിക്കപ്പ് വാന്‍ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല.
മികച്ച ഫുട്ബോള്‍ താരമായിരുന്നു. എം.എം. ഹൈസ്‌കൂളിനുവേണ്ടി 1997-98 വര്‍ഷം സുബ്രദോ മുഖര്‍ജി കപ്പ് സ്‌കൂളിന് നേടിക്കൊടുത്ത ടീമിലെ കളിക്കാരനായിരുന്നു.
ആ വര്‍ഷംതന്നെ കേരളാ ടീമിനെ പ്രതിനിധീകരിച്ച് ബിഹാറില്‍ നടന്ന ഇന്റര്‍സ്റ്റേറ്റ് സ്‌കൂള്‍ ടൂര്‍ണമെന്റിലും കളിച്ചു. ഗുരുവായൂരപ്പന്‍ കോളേജ് ടീമിന് വേണ്ടിയും കേരള ജൂനിയര്‍ ടീമിന് വേണ്ടിയും ജേഴ്സിയണിഞ്ഞു. പരപ്പില്‍ ശാദുലിപ്പള്ളി മുക്രി ഉമ്മറിന്റെയും റുഖിയയുടെയും മകനാണ്.
"
https://www.facebook.com/Malayalivartha