പാവം കുട്ടിയെ മാനസികമായും ശാരീരികമായും തകർത്ത് മരണത്തിലേക്ക് തള്ളിയിട്ട ഒരാൾ ഒരു ദയവും അർഹിക്കുന്നില്ല; നിലനിൽക്കുന്ന നിയമം അനുസരിച്ച് നൽകാവുന്ന ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്; പെൺമക്കളെ ധൈര്യവതികളായി വളർത്താൻ, നിർഭയരായി ജീവിക്കാൻ അവസരം ഒരുക്കുക; പണവും പണ്ടവും പറമ്പും ചോദിച്ചു വരുന്നവന് ഒരു കാരണവശാലും കല്യാണം കഴിപ്പിച്ച് കൊടുക്കരുത്; വിസ്മയ എന്ന മകളുടെ ഓർമ്മ ഓരോ പെൺകുട്ടിക്കും സംരക്ഷണ കവചമാകണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

വിസ്മയ കേസിലെ വിധിയോട് പ്രതികരിച്ചിരിക്കുകയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; വിസ്മയ കേസിൽ വിധി വന്നിരിക്കുന്നു. ഒരു പാവം കുട്ടിയെ മാനസികമായും ശാരീരികമായും തകർത്ത് മരണത്തിലേക്ക് തള്ളിയിട്ട ഒരാൾ ഒരു ദയവും അർഹിക്കുന്നില്ല. നിലനിൽക്കുന്ന നിയമം അനുസരിച്ച് നൽകാവുന്ന ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്.
കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർ, പ്രോസിക്യൂഷൻ എന്നിവർക്ക് അഭിനന്ദനം. ഈ വിധി നമുക്കെല്ലാം താക്കീതും പാഠവുമാക്കട്ടെ. പെൺമക്കളെ ധൈര്യവതികളായി വളർത്താൻ, നിർഭയരായി ജീവിക്കാൻ അവസരം ഒരുക്കുക. പണവും പണ്ടവും പറമ്പും ചോദിച്ചു വരുന്നവന് ഒരു കാരണവശാലും കല്യാണം കഴിപ്പിച്ച് കൊടുക്കരുത്.
വിവാഹ നിശ്ചയം കഴിഞ്ഞോ വിവാഹം കഴിഞ്ഞോ പെൺകുട്ടിയെ അലോസരപ്പെടുത്തുന്നതോ പേടിപ്പിക്കുന്നതോ അപമാനിക്കുന്നതോ ആയ എന്തെങ്കിലും വരൻ്റെയോ കുടുംബത്തിൻ്റെയോ ഭാഗത്തു നിന്നുണ്ടായാൽ ഉടനടി ഇടപെട്ട് ഉചിതവും കൃത്യവുമായ നടപടി എടുക്കണം. വിസ്മയ എന്ന മകളുടെ ഓർമ്മ ഓരോ പെൺകുട്ടിക്കും സംരക്ഷണ കവചമാകണം. ഇതാവട്ടെ വിസ്മയക്ക് നൽകാവുന്ന ഏറ്റവും ഉചിതമായ ശ്രദ്ധാഞ്ജലി. വിസ്മയയുടെ ഓർമയ്ക്ക് മുന്നിൽ പ്രണാമം, മാതാപിതാക്കളെയും സഹോദരനെയും ചേർത്ത് പിടിക്കുന്നു.
https://www.facebook.com/Malayalivartha