പാളയത്തില്‍ പടയൊരുക്കം ശക്തം.. കെവി തോമസിന് എന്‍സിപിയിലേക്ക് സ്വാഗതം; കോണ്‍ഗ്രസിനെ പൂട്ടാനുള്ള വെടിമരുന്ന് പൊട്ടിച്ച് ശരദ് പവാര്‍

രാഷ്ട്രീയത്തില്‍ ഏറെ അനുഭവപാടവമുള്ള കെവി തോമസിന് വേണ്ടി എന്‍സിപിയും ചരടുവലി തുടങ്ങിയിരിക്കുന്നു. എന്‍സിപി ദേശീയ അധ്യക്ഷനായ ശരദ് പവാര്‍ കെ.വി. തോമസിനെ എന്‍സിപിയിലേക്ക് സ്വാഗതം ചെയ്തു എന്നാണ് പുറത്തുവരുന്ന വിവരം.
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തതിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാവായ കെവി തോമസിന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കയിതോടെയാണ് എന്‍സിപി അദ്ദേഹത്തിന്റെ മേല്‍ ഒരു കണ്ണുവെച്ചത്. സിപിഎം സമ്മേളനത്തില്‍ പങ്കെടുത്തത് മഹാഅപരാതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഒരു കൂട്ടം കോണ്‍ഗ്രസ് നേതാക്കള്‍ തോമസിനെ പുറത്താക്കാന്‍ മുറവിളി കൂട്ടിയത്.
തുടര്‍ന്ന് എഐസിസിയുടെ അംഗീകാരത്തോടെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ തോമസിനെ പുറത്താക്കി. ഇങ്ങനെ ഒരു പാര്‍ട്ടിയിലും ഇല്ലാതെ നിന്നിരുന്ന സമയത്താണ് ശരദ് പവാര്‍ അദ്ദേഹത്തെ തങ്ങളുടെ പാളയത്തിലേക്ക് ക്ഷണിച്ചത്.
മാത്രമല്ല എന്‍സിപിക്ക് ഒരു ലോക്‌സഭാ സീറ്റോ രാജ്യസഭാ സീറ്റോ കേരളത്തില്‍ നിന്ന് വേണമെന്ന് ശരദ് പവാര്‍ ആഗ്രഹിക്കുന്നുണ്ട്. കേന്ദ്ര മന്ത്രിയടക്കം ആയി കേരളാ രാഷ്ട്രീയത്തിലും ദേശീയ രാഷ്ട്രീയത്തിലും അനുഭവ സമ്പത്തുള്ള കെവി തോമസ് തങ്ങള്‍ക്ക് അനുയോജ്യനാണെന്ന് എന്‍സിപിക്ക് അറിയാം. നേരത്തെയും അദ്ദേഹത്തെ എന്‍സിപിയിലേക്ക് ക്ഷണിച്ച് കേരളത്തിലെ നേതാക്കളും രംഗത്ത് വന്നിരുന്നു.
തോമിസിനെതിരെ കോണ്‍ഗ്രസിലുള്ളവര്‍തന്നെ കരുക്കള്‍ നീക്കുന്നത് മുന്നില്‍ കണ്ട് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് എന്‍സിപിയില്‍ ചേര്‍ന്ന പി.സി ചാക്കോയും അദ്ദേഹത്തോട് എന്‍.സി.പിയിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. കെ.വി തോമസിനെ പോലുള്ളവര്‍ക്ക് വരാന്‍ പറ്റുന്ന പാര്‍ട്ടിയാണിതെന്നും കോണ്‍ഗ്രസിനോളം പാരമ്പര്യമുള്ള പാര്‍ട്ടിയാണ് എന്‍.സി.പിയെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല കെ.വി തോമസിനെ പോലുള്ള ഒരാളെ നഷ്ടപ്പെടുത്തിയത് കോണ്‍ഗ്രസിന്റെ ചരിത്രത്തിന് തന്നെ അപമാനമാണെന്നും ലോക തോല്‍വിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുകയും ചെയ്തു.
ഇപ്പോള്‍ ശരദ് പവാറും കെവി തോമസിനെ സ്വാഗതം ചെയ്തി വന്നിരിക്കുകയാണ്. തോമസുമായി കൂടിക്കാഴ്ചനടത്തിയ ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ പത്ത് വര്‍ഷം മുമ്പ് തന്നെ എന്‍സിപിക്ക് ലോകസഭാ സീറ്റ് നല്‍കുന്നത് ചര്‍ച്ചയായിരുന്നു.ഇത്തവണ ഒരു ലോകസഭാ സീറ്റോ രാജ്യസഭാ സീറ്റോ പാര്‍ട്ടി ആവശ്യപ്പെടുമെന്നും ശരദ്പവാര്‍ ചൂണ്ടിക്കാട്ടി.
കെവി തോമസില്‍ ശരദ് പവാറിന് വലിയ പ്രതീക്ഷയാണ് ഉള്ളത് എന്ന് അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്ന് തന്നെ വ്യക്തമാണ്. താനും തോമസും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോഴത്തെ സന്ദര്‍ശനം ഒരു സൗഹൃദ കൂടിക്കാഴ്ചയായിരുന്നു. എന്നാല്‍ കെവി തോമസ് ഞങ്ങളുമായി സഹകരിക്കുന്നതിന് താത്പര്യപ്പെട്ടാല്‍ പാര്‍ട്ടി സ്വാഗതം ചെയ്യും. ഇപ്പോള്‍ ചര്‍ച്ചകള്‍ നടത്തിട്ടില്ല. പിസി ചാക്കോയും പീതാംബരന്‍ മാസ്റ്ററും ശശീന്ദ്രനും തോമസും എല്ലാം ഒരു ടീമായാണ് പ്രവര്‍ത്തിക്കുന്നത്. അവര്‍ എടുക്കുന്ന തീരുമാനങ്ങളാണ് പ്രധാനം എന്നാണ് ശരദ് പവാര്‍ പ്രമുഖ മാധ്യമത്തോട് പറഞ്ഞത്.
അതേസമയം പിസി ചാക്കോ നേരത്തെ തന്നെ തന്റെ നിലപാട് അറിയിച്ചതിനാല്‍ എന്ഡസിപി കേരളാ ഘടകം തോമസിന്റെ വരവിനെ രണ്ട് കയ്യും നീട്ടി സ്വീകരക്കും എന്ന് കരുതാം. അതേസമയം സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തതിനാല്‍ തന്നെ അദ്ദേഹം എന്‍സിപിയിലേക്ക് വരുമെന്നാണ് പ്രതീക്ഷിക്കുന്നതെങ്കിലും തോമസ് ഈ ക്ഷണം സ്വീകരിക്കുമോ എന്നുത് കണ്ടറിയേണ്ടിയിരിക്കുന്നു.
കാരണം കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് ഇത്രയൊക്കെ പ്രഹരം ഉണ്ടായപ്പോഴും താന്‍ ഒരു കോണ്‍ഗ്രസ് കാരനാണ്.. അന്നും ഇന്നും എന്നൊക്കെയാണ് അദ്ദേഹം പറഞ്ഞത്. അതുകൊണ്ട് എന്‍സിപി പാളയത്തിലേക്ക് പോകുമോ എന്ന് നോക്കിക്കാണേണ്ടിവരും..
https://www.facebook.com/Malayalivartha