ലൈഫ് മിഷന്‍ പദ്ധതിക്രമക്കേടില്‍ അന്വേഷണം തുടരാന്‍ സിബിഐ സംഘത്തിന്റെ തീരുമാനം... സരിത്തിനെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സിബിഐ നോട്ടീസ് നല്‍കി

ലൈഫ് മിഷന്‍ പദ്ധതിക്രമക്കേടില്‍ അന്വേഷണം തുടരാന്‍ സിബിഐ സംഘത്തിന്റെ തീരുമാനം. വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ളാറ്റ് നിര്‍മ്മാണത്തില്‍ ക്രമക്കേടുകള്‍ നടന്നുവെന്ന കേസില്‍ സിബിഐക്ക് അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അന്വേഷണവുമായി മുന്നോട്ട് പോകാന്‍ സിബിഐയെ തീരുമാനിച്ചത്.
സ്വര്‍ണകടത്ത് കേസിലെ പ്രതികളായ സരിത്ത്, എം.ശിവശങ്കര്‍, സ്വപ്നാ സുരേഷ് ഉള്‍പ്പെടെയുള്ളവരെ വീണ്ടും ചോദ്യം ചെയ്യാനാണ് സിബിഐയുടെ തീരുമാനം. സരിത്തിനെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സിബിഐ നോട്ടീസ് നല്‍കി.
സ്വര്‍ണകടത്ത് കേസുമായി ബന്ധപ്പെട്ട് എം.ശിവശങ്കര്‍ ആത്മകഥയെഴുതിയതില്‍ സ്വപ്ന സുരേഷിനെതിരെ നിരവധി പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു. ഇതിനെതിരെ സ്വപ്നാ സുരേഷ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നിരവധി കാര്യങ്ങള്‍ ശിവശങ്കറിനെതിരെ വെളിപ്പെടുത്തിയിട്ടുണ്ടായിരുന്നു.
ഇപ്പോഴത്തെ സ്വപ്നയില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന കണക്ക് കൂട്ടലില്‍ കൂടിയാണ് അന്വേഷണ സംഘം. ലൈഫ് മിഷന്‍ തട്ടിപ്പ് കേസില്‍ പ്രതികളായ മുഴുവന്‍ പേരെയും ചോദ്യം ചെയ്യാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണ് സിബിഐ. ലൈഫ് മിഷന്‍ കേസിലെ സിബിഐ അന്വേഷണം സ്റ്റേ ചെയ്യണമെന്നും എഫ്‌ഐആര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സര്‍ക്കാരും ലൈഫ് മിഷനും ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചിരുന്നു.
എന്നാല്‍ സുപ്രീംകോടതി അന്വേഷണവുമായി മുന്നോട്ട് പോകാന്‍ സിബിഐക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.
"
https://www.facebook.com/Malayalivartha