ഷൂട്ടിങ്ങിനിടയിലാണ് ബ്ലെസ്ലിലിയെ കണ്ടത്; ബ്ലെസ്ലിയിലേക്ക് തന്നെ ആകർഷിച്ചത് ആ സ്വഭാവമായിരുന്നു; വേറൊരു പെണ്ണ് തന്റെ ജീവിതത്തിൽ ഇല്ലെന്ന് പറഞ്ഞാണ് പിരിഞ്ഞത്; എന്നാൽ ബിഗ്‌ബോസിൽ ദിൽഷയോട് പ്രണയം പറഞ്ഞപ്പോഴാണ് താൻ വഞ്ചിക്കപ്പെട്ടെന്ന് മനസിലായത്; ബ്ലെസ്ലി അത്യാവശ്യം പെണ്ണുങ്ങളെ വളക്കാനും നോക്കാനുമൊക്കെ ശ്രമിക്കുന്ന വ്യക്തിയായിരുന്നു; റോബിനെക്കാളും ദിൽഷക്ക് ചേരുന്നത് ബ്ലെസ്ലിയാണ്; ബ്ലെസ്ലിലിയുമായി പിരിയാനുള്ള കാരണം തുറന്നടിച്ച് മുൻ കാമുകി

ബിഗ് ബോസിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള മത്സരാർത്ഥികളിൽ ഒരാളാണ് ബ്ലെസ്സ്ലി. തന്റെ ക്രഷ്ക്കുളെ കുറിച്ച് തുറന്ന് പറഞ്ഞ് ക്രഷ്ലി എന്നൊരു പേര് കൂടെ ബ്ലെസ്സിലി നേടിയെടുത്തിരുന്നു. ഇപ്പോൾ ഇതാ മുൻ കാമുകി ബ്ലെസ്സിലിക്കെതിരെ ചില വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ്.
ബ്ലെസ്ലി ബിഗ് ബോസ് പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയത് ബിഗ് ബോസ് വീട്ടിലെ പ്രകടനത്തോടൊപ്പം ദിൽഷയോടുള്ള പ്രണയം കൂടി അതിനു കാരണമായി മാറിയിട്ടുണ്ട്. ഈ പ്രണയം ഗെയിമിന് വേണ്ടിയാണെന്ന് ബ്ലെസ്ലിയുടെ കുടുംബം പറഞ്ഞിരുന്നു. അതേ അഭിപ്രായമാണ് ബ്ലെസ്ലിയുടെ കാമുകിയായിരുന്ന കൃഷ്ണ രാജനുമുളളത്. ബ്ലെസ്ലി തനിക്ക് ദിൽഷയോടുള്ള പ്രണയം പറഞ്ഞെങ്കിലും തന്നെക്കാൾ പ്രായം കുറഞ്ഞ വ്യക്തിയായത് കൊണ്ട് ദിൽഷയ്ക്ക് ഈ കാര്യത്തിൽ താല്പര്യമില്ല.
ബ്ലെസ്ലിയെ ഒരു സഹോദരനായാണ് കാണുന്നതെന്ന് ദിൽഷ വ്യക്‌തമാക്കി. ബ്ലെസ്ലി ബിഗ് ബോസിൽ തനിക്കൊരു ടോക്സിക് കാമുകി ഉണ്ടായിരുന്നുവെന്ന് പറഞ്ഞിരുന്നു. ആ നിർഭാഗ്യവതി താനെന്ന് കൃഷ്ണ പറഞ്ഞു. ഇരുവരും 2019ൽ ആണ് കണ്ടുമുട്ടിയത്. ബ്ലസ്‌ലി ആദ്യമായി ഡയറക്റ്റ് ചെയ്ത കിസ്സ് ഓഫ് ലവ് എന്ന ആൽബത്തിന്റെ ഷൂട്ടിങ് സമയത്തായിരുന്നു ഇരുവരും കണ്ടു മുട്ടിയത്. അതിൽ അഭിനയിക്കാൻ എത്തിയതായിരുന്നു കൃഷ്ണ.
ആൽബത്തിന് ശേഷം ഇരുവരും നല്ല സുഹൃത്തുക്കളായി. ആ സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് പോയി. തന്നെ ആകർഷിച്ചത് ബ്ലെസ്ലിയുടെ നിഷ്കളങ്കമായ സംസാരമാണ്. ആദ്യം പ്രണയം പറഞ്ഞത് ബ്ലെസ്ലിയാണ്. തുടർന്ന് താനും സമ്മതം മൂളി. ഇരുവർക്കുമിടയിൽ സീരിയസ് ആയുള്ള പ്രണയമായിരുന്നു. വീട്ടുകാർക്ക് അറിയാമായിരുന്നു ഇതെല്ലാം. ഈ പ്രണയം വിവാഹത്തിൽ എത്തുമെന്ന് കരുതിയിരുന്നു.
പക്ഷേ ബന്ധത്തിൽ ഉലച്ചിലുകൾസംഭവിച്ചപ്പോൾ പിരിഞ്ഞു. റിലേഷഷിപ്പിൽ ചെറിയ പ്രശ്നങ്ങളും സംശയങ്ങളും ഉണ്ടാകുമ്പോൾ നമ്മൾ ചോദിക്കും. ബ്ലെസ്ലിയുടെ ഭാഗത്ത് നിന്നും തന്റെ വികാരങ്ങളെ മനസിലാക്കാൻ ഉള്ള ഒരുപക്വത ബ്ലെസ്ലി കാണിച്ചില്ല. അത് തനിക്ക് വിഷമമായി. ഞാൻ അത് വീണ്ടും വീണ്ടും തുറന്നു ചോദിച്ചു. പക്ഷെ ബ്ലെസ്ലി ബിസിയായിരുന്നു. ബ്ലെസ്ലി തന്നെ ശ്രദ്ധിക്കുന്നില്ലെന്ന് തോന്നിയതോടെ ബ്ലെസ്ലിയോട് ഇതേപ്പറ്റി പറഞ്ഞു. അപ്പോൾ ബ്ലെസ്ലി തന്റേതായ കുറെ ന്യായങ്ങൾ പറഞ്ഞു. അത് തനിക്ക് മനസിലായില്ല.
ബ്രേക്ക് അപ്പ് ആവുന്ന സമയത്ത് താൻ കരിയറിൽ കൂടുതൽ ശ്രദ്ധിക്കുന്ന ആളാണെന്നും വേറെ പ്രണയം ഇല്ല എന്നെല്ലാം തന്നെ ധരിപ്പിച്ചു.പക്ഷേ ബിഗ് ബോസിൽ എത്തിയതിനു ശേഷമാണ് ബ്ലെസ്ലി അത്യാവശ്യം പെണ്ണുങ്ങളെ വളക്കാനും നോക്കാനുമൊക്കെ ശ്രമിക്കുന്ന വ്യക്തിയാണെന്ന് മനസിലായത്. ബ്ലെസ്ലി ബിഗ് ബോസിൽ വരുന്നത് വരെ താൻ വിചാരിച്ചിത് പരസ്പരം ചേരാത്തതിനാലാണ് പിരിഞ്ഞതെന്നാണ്. എന്നാൽ ബിഗ് ബോസിലെ ബ്ലെസ്ലിയുടെ പ്രകടനം കണ്ടതോടെ ബ്ലെസ്ലിയോട് ഉണ്ടായിരുന്ന സ്നേഹമൊക്കെ ഇല്ലാതായി.
ദിൽഷയോട് പ്രണയം പറഞ്ഞപ്പോഴാണ് ബ്ലെസ്ലി ഇത് എല്ലാവരോടും ചെയ്യുന്നതാണെന്ന് മനസിലായത്. തന്നോട് പറഞ്ഞ കാര്യങ്ങൾ തന്നെയാണ് ബ്ലെസ്ലി ദിൽഷയോടും പറഞ്ഞത്. ദിൽഷായോട് ഇങ്ങനെയൊക്കെ കാണിക്കുന്നത് കാണുമ്പോൾ കുശുമ്പ് തോന്നാതിരുന്നിട്ടില്ല. വേറൊരു പെണ്ണ് തന്റെ ജീവിതത്തിൽ ഇല്ല എന്നൊക്കെ പറഞ്ഞിട്ട് എന്താണ് ഇങ്ങനെയൊക്കെ ചെയ്യുന്നതെന്ന് തോന്നിയിട്ടുണ്ട്.
ഇനി ബ്ലെസ്ലി തിരിച്ചുവന്നാലും സ്വീകരിക്കില്ല. സുഹൃത്തായി മുന്നോട്ട് പോകാനാണ് താല്പര്യം. റോബിനെക്കാളും ദിൽഷക്ക് ചേരുന്നത് ബ്ലെസ്ലിയാണെന്നും കൃഷ്ണ പറഞ്ഞു. അതേസമയം ബിഗ് ബോസ് വീട്ടിലെ ശക്തനായ ഒരു മത്സരാർഥിയാണ് ബ്ലെസ്ലി മറ്റ് മത്സരാർഥികളിൽ നിന്നും തികച്ചും വ്യത്യസ്തനായാണ് ബ്ലെസ്ലി ബിഗ് ബോസ് വീട്ടിൽ മത്സരിക്കുന്നത്.
https://www.facebook.com/Malayalivartha