ബിഗ്‌ബോസിൽ സ്ത്രീവിരുദ്ധതയും മറ്റു പ്രശ്നങ്ങളുമുണ്ടെന്ന് കുറ്റപ്പെടുത്തുന്നവർ സ്വന്തം ചുറ്റുപാടുകളിലേക്കൊന്ന് നോക്കിയാൽ മതി; ഇത്തരം പരാമർശങ്ങൾക്ക് കയ്യടിയും റെയ്റ്റിംഗും കൂടുതലാണ്! സമൂഹത്തിന്റെ പ്രതിഫലനമാണ് ബിഗ്‌ബോസിൽ കാണുന്നതെന്ന് ജസ്ല മാടശ്ശേരി

ബിഗ്‌ബോസിൽ നടന്നുവരുന്ന സ്ത്രീവിരുദ്ധ പരാമർശങ്ങളെ കുറിച്ച് സ്വന്തം അഭിപ്രായം പങ്കുവച്ച് ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരി രംഗത്ത് എത്തിയിരിക്കുകയാണ്. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ജസ്ലയുടെ പരാമർശം. അതായത് സ്ത്രീവിരുദ്ധ പരാമർശങ്ങൾക്ക് കയ്യടിയും റെയ്റ്റിംഗും കൂടുതലാണെന്നും സമൂഹത്തിന്റെ പ്രതിഫലനമാണ് ബിഗ്‌ബോസിൽ കാണുന്നതെന്നും ജസ്ല പറയുകയുണ്ടായി.
അതോടൊപ്പം തന്നെ ബിഗ്ബോസ് സീസൺ രണ്ടിലെ മത്സരാർത്ഥിയായിരുന്നു ജസ്ല. വൈൽഡ് കാർഡ് എൻട്രിയിലൂടെയായിരുന്നു ബിഗ്ബോസ് സീസൺ രണ്ടിലേക്ക് ജസ്ല എത്തിയത്. ഇതുവഴി ജസ്ലയ്ക്ക് വലിയൊരു കൂട്ടം ആരാധകരും, ഹേറ്റേഴ്സും ഉണ്ടായിട്ടുണ്ട്. ബിഗ്‌ബോസിൽ സ്ത്രീവിരുദ്ധതയും മറ്റു പ്രശ്നങ്ങളുമുണ്ടെന്ന് കുറ്റപ്പെടുത്തുന്നവർ സ്വന്തം ചുറ്റുപാടുകളിലേക്കൊന്ന് നോക്കിയാൽ മതിയെന്നും സമൂഹത്തിലെ ഒരു വലിയ വിഭാഗം ഇത്തരം പൊതുബോധം പേറിനടക്കുന്നവരാണെന്നും ജസ്ല പറയുകയുണ്ടായി.
‘ബിഗ്‌ബോസ് എന്താണെന്ന് അറിയാതെ ബിഗ് ബോസിന്റെ ഒപ്പം പോയ ആളാണ് ഞാൻ. ബിഗ്‌ബോസിലെ ആളുകളെ വിമർശിക്കുമ്പോൾ അവിടെ ഉള്ള അവസ്ഥ ഇവർക്കൊക്കെ എങ്ങനെ മനസ്സിലാകുമെന്ന് എന്റെ അനുഭവം വെച്ച് ചിന്തിക്കാറുണ്ട്. അതൊക്കെ സാഹചര്യങ്ങളാണ് അങ്ങനെയൊക്കെ സംഭവിക്കുമെന്നും ജസ്ല പറയുന്നു. ഇന്നത്തെ പെൺകുട്ടികൾ വളരെ ബോൾഡ് ആണെന്നും ചോദിക്കേണ്ട ചോദ്യങ്ങളും നിലപാടുകളും അവർ കൃത്യമായി പറയുന്നുണ്ട്' എന്നും ജസ്ല വ്യക്തമാക്കി.
https://www.facebook.com/Malayalivartha