യൂണിവേഴ്‌സിറ്റി ബി എസ് സി റീ വാല്യുവേഷന്‍ വ്യാജ മാര്‍ക്ക് ലിസ്റ്റ് കേസ് .... ലാബ് അസിസ്റ്റന്റ് ഹാജരാകാന്‍ കോടതിയുടെ അന്ത്യശാസനം... ജൂലൈ 19 ന് ഹാജരാകണം, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന ആവശ്യം കോടതി തള്ളി,റീ വാല്യുവേഷന്‍ മെമ്മോയില്‍ കൃത്രിമം കാട്ടി പരീക്ഷാ ഡെപ്യൂട്ടി രജിസ്ട്രാറുടെ വ്യാജ ഒപ്പിട്ടാണ് തട്ടിപ്പിന് ശ്രമിച്ചത്

യൂണിവേഴ്‌സിറ്റി ബി. എസ്. സി. റീ വാല്യുവേഷന്‍ വ്യാജ മാര്‍ക്ക് ലിസ്റ്റ് തട്ടിപ്പ് കേസില്‍ ഒന്നാം പ്രതിയായ ലാബ് അസിസ്റ്റന്റ് നേരിട്ട് ഹാജരാകാന്‍ തലസ്ഥാനത്തെ സംസ്ഥാന മാര്‍ക്ക് ലിസ്റ്റ് സ്‌പെഷ്യല്‍ കോടതി അന്ത്യ ശാസനം നല്‍കി.
ജൂലൈ 19 നാണ് ഹാജരാകേണ്ടത്. ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന ആവശ്യം കോടതി തള്ളി. പല തവണ കേസ് പരിഗണിച്ചിട്ടും ഒന്നാം പ്രതി ഹാജരാകാത്തതിനാലാണ് മജിസ്‌ട്രേട്ട് അശ്വതി നായര്‍ ജൂലൈ 19 ന് ഹാജരാകാന്‍ പ്രതിക്ക് അന്ത്യശാസനം നല്‍കിയത്.
https://www.facebook.com/Malayalivartha