ഗുണ്ടാ കുടിപ്പക:തലസ്ഥാന നഗരത്തെ നടുക്കിയ ബാര്‍ട്ടണ്‍ഹില്‍ അനില്‍ കുമാര്‍ കൊലക്കേസ്, പ്രതികളുടെ ക്രിമിനല്‍ കേസുകളുടെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ കോടതി ഉത്തരവ്, പ്രതികളുടെ ജയില്‍ നടത്തയെക്കുറിച്ച് ജയില്‍ സൂപ്രണ്ടും പ്രൊബേഷന്‍ ഓഫീസറും റിപ്പോര്‍ട്ട് ഹാജരാക്കണം, കൊലയ്ക്ക് കൊലയെന്ന പകപോക്കല്‍ വധശിക്ഷയാകരുതെന്ന മെയ് 20 ലെ സുപ്രീം കോടതി മാര്‍ഗ്ഗ നിര്‍ദേശത്തിന്റെ വെളിച്ചത്തിലാണ് ഉത്തരവ്, ശിക്ഷ 27 ന് പ്രഖ്യാപിക്കും

തലസ്ഥാന നഗരത്തെ നടുക്കിയ ബാര്‍ട്ടണ്‍ഹില്‍ അനില്‍ കുമാര്‍ കൊലക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ടു പ്രതികളുടെ ക്രിമിനല്‍ കേസുകളുടെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ തലസ്ഥാനത്തെ വിചാരണ കോടതി ഉത്തരവിട്ടു.
പ്രതികളുടെ ജയില്‍ നടത്തയെക്കുറിച്ച് പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടും പ്രൊബേഷന്‍ ഓഫീസറും 27 നകം റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ജഡ്ജി കെ. ലില്ലി ഉത്തരവിട്ടു. കൊലയ്ക്ക് കൊലയെന്ന പകപോക്കല്‍ പോലെ വധ ശിക്ഷയാകരുതെന്ന മെയ് 20 ലെ സുപ്രീം കോടതി മാര്‍ഗ്ഗ നിര്‍ദേശത്തിന്റെ വെളിച്ചത്തിലാണ് ഉത്തരവ്.
വിചാരണ കോടതിയുടെ വധ ശിക്ഷ ചോദ്യം ചെയ്ത് മനോജ് എന്ന ശിക്ഷാ പ്രതി മഹാരാഷ്ട്രാ സര്‍ക്കാരിനെതിരെ സമര്‍പ്പിച്ച അപ്പീലിലാണ് സുപ്രീം കോടതി വധ ശിക്ഷയ്ക്കുള്ള മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ രാജ്യത്തെ വിചാരണ കോടതികള്‍ക്ക് നല്‍കിയത്. ഒന്നും രണ്ടും പ്രതികളായ ജീവന്‍ , മനോജ് എന്നിവര്‍ക്കുള്ള ശിക്ഷ 27 ന് പ്രഖ്യാപിക്കും.
"
https://www.facebook.com/Malayalivartha