ആട് ഒരു ഭീകര ജീവിയാണ്... യുവതിയെ കൊലപ്പെടുത്തി... മുട്ടനാട് ജയിലിലായി... മൂന്നുവര്‍ഷം കഠിന തടവ്.

കൊല നടത്തിയത് ആടാണോ പട്ടിയാണോ പശുവാണോ മനുഷ്യനാണോ എന്നതൊന്നും ആഫ്രിക്കന്‍ രാജ്യമായ സുഡാനിലെ പോലീസിനും കോടതിക്കും പ്രശ്‌നമല്ല. കൊല ആരു നടത്തിയാലും പോലീസ് പൊക്കും കോടതി ശിക്ഷയും വിധിക്കും. ഏറ്റവും ഒടുവില്‍ കൊലക്കുറ്റം ആരോപിച്ച് ഒരു മുട്ടനാടിനെ പ്രതിയാക്കി വിധ ികല്‍പ്പിച്ചിരിക്കുകയാണ് സുഡാനിലെ ഒരു പ്രാദേശിക കോടതി.
മുട്ടനാട് ചെയ്ത കുറ്റം ഇത്രയേയുള്ളു. ഒരു യുവതിയെ കൊമ്പുകൊണ്ട് കുത്തിമലര്‍ത്തി. കൊമ്പ് വാരിയെല്ലുകള്‍ക്കിടയില്‍ തുളച്ചു കയറിയ യുവതി ആശുപത്രിയില്‍ പോകാനുള്ള ക്ഷമപോലും കാണിക്കാതെ സംഭവസ്ഥലത്തുതന്നെ മരിച്ചു. കൊലപ്പെടുത്തണമെന്ന ഉത്തമ താല്‍പര്യത്തോടെയാണ് മുട്ടനാട് ആക്രമിച്ചതെന്ന ബന്ധുക്കളുടെ വാദം കോടതി മുഖവിലയ്‌ക്കെടുത്താണ് ശിക്ഷ വിധിച്ചിരിക്കുന്നത്.
മൂന്നു വര്‍ഷത്തെ കഠിന തടവാണ് ശിക്ഷ. ആദിയു ചാപ്പിംഗ് എന്ന 45 കാരിയെയാണ് മുട്ടനാട് ആക്രമിച്ചു കൊലപ്പെടുത്തിയത്. ആടിിന്റെ ഉടമ നിരപരാധിയാണെന്നും കുറ്റും ചെയ്തത് മുട്ടനാടായതു കൊണ്ടാണ് കസ്റ്റഡിയിലെടുത്തതെന്നും പിന്നീട് പോലീസ് വിശദീകരിച്ചു. അടുത്ത മൂന്നുവര്‍ഷം മുട്ടനാട് ലേക്‌സ് സ്‌റ്റേറ്റിലെ അഡ്യൂവല്‍ കൗണ്ടി ആസ്ഥാനത്തുള്ള ഒരു സൈനിക ക്യാമ്പില്‍ ചെലവഴിക്കേണ്ടിവരും. ഇതുകൂടാതെ മുട്ടനാടിന്റെ ഉടമ നഷ്ടടപരിഹാരമായി അഞ്ചു പശുക്കളെ മരിച്ച യുവതിയുടെ കുടുംബത്തിന് നല്‍കണമെന്നും കോടതി വിധിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha