പിണറായി തന്ത്രം പൊളിച്ചടുക്കി... പി. സി. പൂജപ്പുരയിൽ; ജയിലിൽ ജോർജിനെ വരിഞ്ഞ് വെർടിഗോ! 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

മത വിദ്വേഷ പ്രസംഗക്കേസിൽ മുൻ എംഎൽഎ പി. സി. ജോർജ് റിമാൻഡിൽ. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. വഞ്ചിയൂർ കോടതിയിലാണ് ഹാജരാക്കിയത്. പൂജപ്പുര ജയിലിലേക്ക് മാറ്റുകയാണ്. കുറച്ച് സമയം മുൻപ് പി. സി. ജോർജിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു.
അതേസമയം, പി സി ജോർജിന്റെ ജാമ്യ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. തനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി രാത്രിയിൽ തന്നെ വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും വ്യാഴാഴ്ച രാവിലെ പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. ജസ്റ്റിസ് പി.ഗോപിനാഥാണ് ജാമ്യഹർജി പരിഗണിക്കുന്നത്.
വെർടിഗോ അസുഖമുണ്ടെന്നും ശ്വസനോപകരണങ്ങളുടെ സഹായത്തോടെയാണ് രാത്രി ഉറങ്ങുന്നതെന്നും അതിനാൽ അടിയന്തിരമായി രാത്രി തന്നെ ഹർജി പരിഗണിക്കമെന്നുമായിരുന്നു പി.സി ജോർജിന്റെ ആവശ്യം. ജാമ്യം ലഭിച്ചാൽ എല്ലാം തുറന്നു പറയുമെന്ന് പി. സി. ജോർജ് പ്രതികരിച്ചു. കേസ് തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നും ജയിലിൽ പോകാൻ തയ്യാറായിട്ടാണ് വന്നതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
'ക്രൂരതയാണ് എന്നോട് കാണിക്കുന്നത്. ജാമ്യം ലഭിച്ചാൽ പല കാര്യങ്ങളും പറയാനുണ്ട്. വിലക്കുള്ളതിനാൽ ഇപ്പോൾ ഒന്നും പറയുന്നില്ല. പൊതുജനത്തിന്റെ പിന്തുണയുണ്ട്. കൂടാതെ ബിജെപി ആത്മാർത്ഥമായി പിന്തുണയ്ക്കുന്നുണ്ട്. നേതാക്കളെല്ലാം ഇന്നലെ എറണാകുളത്ത് വന്നിരുന്നു. പൊലീസ് കഷ്ടപ്പെടുത്തുകയാണ്. അവർ ചെയ്യുന്നത് കാണുമ്പോൾ തമാശയായിട്ടാണ് തോന്നുന്നതെന്നും പി സി ജോർജ് വ്യക്തമാക്കി.
ഹിന്ദുമഹാസമ്മേളനത്തിനിടെ വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിൽ ജാമ്യം റദ്ദാക്കിയതോടെ ബുധനാഴ്ചയാണ് പി.സി ജോർജ്ജിനെ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തത്. പ്രോസിക്യൂഷൻ വാദം അംഗീകരിച്ചായിരുന്നു കോടതി ജാമ്യം റദ്ദാക്കിയത്. തുടർന്ന് ജോർജ്ജ് വീണ്ടും ജാമ്യത്തിനായി കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് ഇന്ന് വീണ്ടും ജാമ്യ ഹർജി പരിഗണിക്കുന്നത്.
അതേസമയം വെണ്ണലയിൽ നടത്തിയ പ്രസംഗത്തിന്റെ പേരിലുള്ള കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നിലവിൽ വെണ്ണല വിദ്വേഷ പ്രസംഗ കേസിൽ ഇടക്കാല ജാമ്യത്തിൽ കഴിയുകയാണ് പി.സി ജോർജ്ജ്. അര്‍ദ്ധരാത്രി 12.35 ഓടെയാണ് ഫോർട് പൊലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘം പിസി ജോര്‍ജുമായി കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിച്ചത്. എആര്‍ ക്യാമ്പിന് മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയിരുന്നു. പുഷ്പവൃഷ്ടി നടത്തി, മുദ്രാവാക്യം വിളിയുമായാണ് പിസി ജോര്‍ജിനെ എ ആര്‍ ക്യാമ്പിന് മുന്നില്‍ കാത്തിരുന്ന ബിജെപി പ്രവര്‍ത്തകര്‍ അഭിവാദ്യം ചെയ്തത്.
നടപടികളില്‍ നിന്ന് ഓടിയൊളിക്കുന്ന ആളല്ലെന്നും പൊലീസിനെ പേടിച്ച് ആശുപത്രിയില്‍ കിടക്കുന്ന ആളല്ലെന്നും പിസി ജോര്‍ജിന്‍റെ മകന്‍ ഷോണ്‍ ജോര്‍ജ് മാധ്യമങ്ങളോട് പ്രതികരിച്ചത്. രാത്രി തന്നെ ഓണ്‍ലൈനായി ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കുന്നത് സംബന്ധിച്ച് പൊലീസ് വ്യക്തത വരുത്തിയിട്ടില്ലെന്നും ഷോണ്‍ പ്രതികരിച്ചു. ഷോണിനെ എആര്‍ ക്യമ്പിനകത്തേക്ക് കയറ്റാന്‍ പൊലീസ് അനുവദിച്ചിട്ടില്ല.
വൈകിട്ട് കൊച്ചിയില്‍ വച്ചാണ് ഫോര്‍ട്ട് പൊലീസ് പിസി ജോര്‍ജിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജോര്‍ജിനെ എറണാകുളം ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധനക്ക് എത്തിച്ചിരുന്നു. പരിശോധനയില്‍ രക്തസമ്മർദത്തിൽ വ്യത്യാസം അനുഭവപ്പെട്ടതോടെ ഒരു മണിക്കൂർ നിരീക്ഷണം വേണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം ലഭിച്ച ശേഷമാണ് പൊലീസ് ജോര്‍ജുമായി തിരുവനന്തപുരത്തേക്ക് തിരിച്ചത്.
നിയമത്തെ ബഹുമാനിക്കുന്നയാളാണ് പി.സി ജോർജെന്ന് മകൻ ഷോൺ ജോർജ് പ്രതികരിച്ചു. അറസ്‌റ്റിന് പിന്നിൽ ഒരു രാഷ്‌ട്രീയമുണ്ട്. രണ്ടരയോടെ കോടതി ജാമ്യം റദ്ദാക്കി. തുടർന്ന് ഒരുമണിക്കൂറിനകം പൊലീസ് സ്‌റ്റേഷനിലെത്തി അദ്ദേഹം കീഴടങ്ങിയെന്ന് ഷോൺ പറഞ്ഞു. വേണമെങ്കിൽ ബിപി വേരിയേഷന്റെ പേരിൽ ആശുപത്രിയിൽ കിടക്കാമായിരുന്നു. എന്നാൽ മരുന്ന് കഴിച്ച് നോർമലായതോടെ പോകാമെന്ന് തീരുമാനിച്ചു. വഴിയിൽ മംഗലപുരത്തിനടുത്ത് വാഹനം ഇടിച്ച് ഒരു ബിജെപി പ്രവർത്തകന് പരിക്കേറ്റതായും ഷോൺ അറിയിച്ചു.
https://www.facebook.com/Malayalivartha