Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..


യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ

പി.ആർ.ടീംമിന്റെ ഉപദേശം! ക്രൈംബ്രാഞ്ചിനെ തള്ളി പിണറായി... പ്രതിക്കൊപ്പം പോയ സർക്കാർ തിരികെ

26 MAY 2022 02:04 PM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസിൽ ഇതാദ്യമായാണ് മുഖ്യമന്ത്രി നേരിട്ട് ഇടപെടുന്നത്. തൃക്കാക്കര ഉപതെരഞടുപ്പ് കഴിയുന്നതുവരെ നടി ആക്രമണ കേസിൽ കോടതി പറയുന്നത് മാത്രം അനുസരിച്ചാൽ മതിയെന്നാണ് മുഖ്യമന്ത്രി സംസ്ഥാന പോലീസ് മേധാവിക്കും പി ശശിക്കും നൽകിയ നിർദ്ദേശം.

നടിയെ ആക്രമിച്ച കേസിൽ തനിക്കും അദ്ദേഹത്തിൻ്റെ ഓഫീസിനുമെതിരെ ജനാഭിപ്രായം എതിരായെന്ന മുഖ്യമന്ത്രിയുടെ പി.ആർ.ടീമിൻ്റെ ഉപദേശപ്രകാരമാണ് പുതിയ തീരുമാനം.നടിയെ ആക്രമിച്ച കേസിൽ താൻ പറയുന്നതുപ്രകാരം പ്രവർത്തിച്ചാൽ മതിയെന്നാണ് മുഖ്യമന്ത്രി തൻെറ ഓഫീസിന് നൽകിയ നിർദ്ദേശം. ഇനി മുഖ്യമന്ത്രി നേരിട്ട് ഇക്കാര്യം നിരീക്ഷിക്കും.

സർക്കാറിനെതിരായ പരാതിക്ക് പിന്നിൽ ദുരൂഹതയുണ്ടെന്ന് ഇടത് നേതാക്കൾ ആരോപണം ഉന്നയിക്കുമ്പോഴാണ് അതിജീവിതയായ നടി നേരിട്ട് മുഖ്യമന്ത്രിയെ കാണുന്നത്. പരാതിയിൽ വെട്ടിലായ സർക്കാറും കൂടിക്കാഴ്ചയ്ക്ക് താല്പര്യമെടുത്തു. അതിനിടെ, തുടരന്വേഷണം നീട്ടണമെന്ന ഹർജിയിൽ പ്രതിഭാഗത്തിൻ്റെ ഭാഗം കേൾക്കാതെ തീരുമാനമെടുക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇലക്ഷൻ പടിവാതുക്കലെത്തിയ സന്ദർഭത്തിൽ തനിക്ക് മോശമാകാൻ കഴിയില്ലെന്നാണ് മുഖ്യമന്ത്രിയുടെ തീരുമാനം.

സർക്കാറിലെ ഉന്നതരുടെ സഹായത്തോടെ ദിലീപ് കേസ് അട്ടിമറിക്കുന്നുവെന്നും തട്ടിക്കൂട്ട് കുറ്റപത്രം നൽകി കേസ് അവസാനിപ്പിക്കാൻ നീക്കമുണ്ടെന്നുമായിരുന്നു അതിജീവിത ഹൈക്കോടതിയെ അറിയിച്ചത്. എന്നാൽ നടിയുടേത് അനാവശ്യ ആശങ്കയാണെന്നായിരുന്നു സർക്കാർ നിലപാട്. ഇരയെ വിശ്വാസത്തിലെടുത്താണ് ഇതുവരെ കേസ് നടത്തിയത്.

സർക്കാറിനെതിരായ ആരോപണങ്ങൾ ഹർജിയിൽ നിന്ന് നീക്കണമെന്ന് ഡിജിപി കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ അന്വേഷണം തന്നെ നിലച്ചിരിക്കുകയാണെന്ന് അതിജീവത കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തിൽ കുറ്റപത്രം നൽകുന്നത് ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടു. എന്നാൽ സമയപരിധി നീട്ടാൻ ആകില്ലെന്ന് ജസ്റ്റിസ് സിയാദ് റഹ്മാൻ വ്യക്തമാക്കി.

പ്രതിഭാഗം കേസിൽ കക്ഷിയല്ലാത്തതിനാൽ അവരെ കേൾക്കാതെ തീരുമാനമെടുക്കാൻ കഴിയില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. കേസിൽ രണ്ട് ദിവസത്തിനകം സർക്കാർ വിശദീകരണം നൽകണമെന്ന് പറഞ്ഞ കോടതി ഹർജി പരിഗണിക്കുന്നത് വെള്ളിയാഴച മാറ്റി, അന്ന് ആവശ്യമെങ്കിൽ വിചാരണ കോടതി രേഖകൾ വിളിപ്പിക്കുമെന്നും കോടതി വ്യക്തമാക്കി.

അതേസമയം നടിയുടെ പരാതി വലിയ ചർച്ചയായ സാഹചര്യത്തിൽ അന്വേഷണം തുടരാൻ കൂടുതൽ സാവകാശം തേടി ഹർജി നൽകാൻ ക്രൈം ബ്രാഞ്ചിന് സർക്കാർ നി‍ദ്ദേശം നൽകി. ക്രൈംബ്രാഞ്ച് മറ്റൊരു ബെഞ്ചിൽ ഉടൻ ഹർജി നൽകും. അന്വേഷണം തുടരാൻ നിർദ്ദേശം നൽകുമ്പോഴും ദിലീപിൻ്റെ അഭിഭാഷകരെ ചോദ്യം ചെയ്യുന്നതിൽ തീരുമാനമെടുത്തിട്ടില്ല.

പീഡനത്തിന് ഇരയായ നടി ഹൈകോടതിയെ സമീപിച്ചതിൻ്റെ കലിപ്പിലായിരുന്നു പിണറായി സർക്കാർ. തൃക്കാക്കര ഉപതെരഞ്ഞടുപ്പ് പടിവാതുക്കലെത്തി നിൽക്കെ സർക്കാരിനെതിരെ കോടതിയെ സമീപിച്ച അതിജീവിത കോൺഗ്രസ് സ്ഥാനാർത്ഥി ഉമാ തോമസിൻ്റെ കൈയിലെ കളി പാവയായെന്നാണ് സർക്കാരും പാർട്ടിയും സംശയിച്ചത്. നടിക്ക് വേണ്ടി തങ്ങൾ ഇത്രയും കാലം നടത്തിവന്നിരുന്ന പോരാട്ടം ഇനി തുടരേണ്ടതില്ലെന്നും സർക്കാർ തീരുമാനിച്ചിരുന്നു.

സർക്കാരും കോടതിയുമായി അതിജീവിത തെറ്റിയതോടെ ദിലീപിൻെറ ടൈം തെളിഞ്ഞെന്ന് നിയമ ലോകം കരുതിയിരുന്നു..ജസ്റ്റിസ് കൗസർ എടപ്പഗത്തിനെ ബഞ്ച് തൻ്റെ കേസ് കേൾക്കേണ്ടെന്ന് അതിജീവിത പറഞ്ഞത് ഹൈകോടതിയെയും ഞെട്ടിച്ചു. നടിയെ ആക്രമിച്ച കേസ് ഉന്നത സ്വാധീനം ഉപയോഗിച്ച് അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതിജീവിത നൽകിയ ഹർജി പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിന്‍മാറിയെങ്കിലും പുതിയ ബഞ്ചും പഴയ ബഞ്ചിൻെറ വഴിയെയാണ് യാത്രയായത്.

ബഞ്ച് മാറ്റം ആവശ്യപ്പെട്ട് അതിജീവിത അപേക്ഷ നൽകിയിരുന്നുവെങ്കിലും ഹൈക്കോടതി രജിസ്ട്രി തീരുമാനമെടുത്തിരുന്നില്ല. ഇതേ ബഞ്ചില്‍ കേസ് വീണ്ടും ലിസ്റ്റ് ചെയ്തു. ഓപ്പൺ കോടതിയിൽ നടിയുടെ അഭിഭാഷക ഇക്കാര്യം വീണ്ടും ആവശ്യപ്പെട്ടു.വിചാരണ കോടതിയിൽ കേസ് പരിഗണിച്ച ജഡ്ജിക്ക് ഈ ഹർജി പരിഗണിക്കാൻ ആകില്ലെന്നാണ് അതിജീവിതയുടെ നിലപാട്.

നടിയെ ആക്രമിച്ച കേസിൽ സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായാണ് അതിജീവിത ഹൈക്കോടതിയിൽ എത്തിയത്. കേസ് അട്ടിമറിക്കാൻ നീക്കം നടക്കുന്നുവെന്നും നീതി ഉറപ്പാക്കാൻ കോടതി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് നടി കോടതിയെ സമീപിച്ചത്. ഭരണമുന്നണിയിലെ രാഷ്ട്രീയക്കാരെ സ്വാധീനിച്ച് കേസ് അവസാനിപ്പിക്കാനാണ് ശ്രമം.

സാക്ഷികളെ സ്വാധീനിക്കാൻ ദിലീപിന്‍റെ അഭിഭാഷകർ ശ്രമിച്ചതിന് തെളിവുകൾ പുറത്തുവന്നിട്ടും അന്വേഷണത്തിൽ നിന്ന് അവരെ ഒഴിവാക്കി. ഈ പശ്ചാത്തലത്തില്‍ കോടതി ഇടപെടണമെന്നാണ് അതിജീവിതയുടെ ആവശ്യം. കേസ് തിടുക്കത്തിൽ അവസാനിപ്പിക്കാൻ നീക്കം നടക്കുന്നതായി വിവരം ലഭിച്ചെന്നും ഇത് നീതി നിഷേധത്തിന് ഇടയാക്കുമോ എന്ന ആശങ്ക ഉണ്ടാക്കുന്നുണ്ടെന്നും നടിയുടെ ഹർജിയിലുണ്ട്. കേസ് അന്വേഷണം അവസാനിപ്പിക്കാൻ അന്വേഷണസംഘത്തിന് മേൽ രാഷ്ട്രീയ സമ്മർദ്ദമുണ്ട്.

കേസിലെ പ്രതിയായ ദിലീപ് ഉന്നത രാഷ്ട്രീയ സ്വാധീനം ഉള്ള വ്യക്തിയാണ്. അന്തിമ റിപ്പോർട്ട് തട്ടിക്കൂട്ടി നൽകാൻ നീക്കം നടക്കുകയാണ്. ഭരണകക്ഷിയിലെ അംഗങ്ങളും ദിലീപും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് ഇതിന് പിന്നിലെന്നും അതിജീവിത ഹ‍ർ‍ജിയിൽ ആരോപിക്കുന്നു. ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാനുള്ള നീക്കത്തിന് തടയിട്ടത് അഭിഭാഷകന്റെ രാഷ്ട്രീയ ബന്ധമാണ്. നീതിക്കായി കോടതിയെ സമീപിക്കുകയല്ലാതെ തനിക്ക് മറ്റ് മാർഗങ്ങൾ ഇല്ലെന്നും നടി കോടതിയെ അറിയിച്ചു. കോടതി മാറാൻ പറഞ്ഞത് മാത്രമാണ് ഇതിൽ ഞ്ഞട്ടിച്ച വസ്തുത.

നടിയെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഫ് ഉപയോഗിക്കുന്നോ എന്ന് സംശയമുണ്ടെന്ന് എൽ ഡി എഫ് കൺവീനർ ഇ.പി.ജയരാജൻ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പുകളിൽ എന്ത് വൃത്തികെട്ട രാഷ്ട്രീയം കളിക്കാനും യു ഡി എഫ് മടിക്കില്ല. മുഖ്യമന്ത്രിയുടെ മനസാണ് ജയരാജൻ വായിച്ചത്. എന്നാൽ ഇതിൽ നിന്ന് ജയരാജനും പിൻമാറി.

ദിലീപുമായി അവിശുദ്ധ ബന്ധമുള്ളത് ആർക്കാണെന്ന് ജനത്തിന് അറിയാം. സർക്കാരിന് ഇക്കാര്യത്തിൽ മറ്റ് ലക്ഷ്യങ്ങളില്ല. അതിജീവിതയ്ക്ക് കോടതിയെ സമീപിക്കാൻ അവകാശമുണ്ട്. എന്നാൽ പ്രതികളെ രക്ഷിക്കാൻ സർക്കാർ ഒരു വഴിവിട്ട ഇടപെടലും നടത്തിയിട്ടില്ല. സർക്കാർ എന്നും ഇരയ്ക്കൊപ്പമാണെന്നും എൽ ഡി എഫ് കൺവീനർ ഇ.പി.ജയരാജൻ പറഞ്ഞു.

നടിയെ ആക്രമിച്ച കേസിൽ അതിജീവിത കോടതിയെ സമീപിക്കാൻ ഉണ്ടായ സാഹചര്യം അറിയില്ലെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. നിയമമന്ത്രിയാണ് രാജീവ്. അതിജീവിതയെ സഹായിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. കോടതിയുടെ പരിഗണനയിൽ ആയതിനാൽ ഇക്കാര്യത്തിൽ കൂടുതൽ പ്രതികരണത്തിനില്ലെന്നും പി.രാജീവ് കൊച്ചിയിൽ പറഞ്ഞു. കോടതിയെ സമീപിക്കാനുള്ള സ്വാതന്ത്ര്യം അതിജീവിതയ്ക്കുണ്ട്. സർക്കാർ നിലപാടിൽ വ്യക്തതയുണ്ടെന്നും പി.രാജീവ് പറഞ്ഞു.

ജുഡീഷ്യൽ കസ്റ്റഡിയിൽ ഉള്ള ദൃശ്യങ്ങൾ ചോർന്നതിൽ വിചാരണക്കോടതി ജഡ്ജിയ്ക്കെതിരെ അന്വേഷണം വേണമെന്നും നടി ആവശ്യപ്പെട്ടിട്ടുണ്ട്. കേസിൽ ഈ മാസം തുടരന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. ഇത് മറയാക്കി, കൂടുതൽ സമയം ആവശ്യപ്പെടാതെ തിരക്കിട്ട് അന്തിമ റിപ്പോർട്ട് സമർപ്പിക്കാനാണ് അന്വേഷണ സംഘം നീക്കം നടത്തുന്നത്.

കേസിൽ കാവ്യ മാധവനെ പ്രതിയാക്കേണ്ടതില്ലെന്നും ആരോപണവിധേയരായ അഭിഭാഷകരെ ചോദ്യം ചെയ്യേണ്ടതില്ലെന്നും കോടതി നേരത്തെ തീരുമാനിച്ചിരുന്നു. കേസിലെ അന്വേഷണ മേൽനോട്ട ചുമതലയിൽ നിന്ന് എസ്.ശ്രീജിത്തിനെ മാറ്റിയതിന് പിന്നാലെ യുഡിഎഫ് അട്ടിമറി ആരോപണം ഉന്നയിച്ചിരുന്നു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, സർക്കാരിനെതിരെ ശക്തമായ ആയുധമായി പ്രതിപക്ഷം ഇത് ഉന്നയിച്ചേക്കും.

സർക്കാർ തലത്തിൽ നടി ആക്രമണ കേസ് അട്ടിമറിക്കാൻ വൻ ശ്രമങ്ങളാണ് നടക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ വരെ ആരോപണം ഉയർന്നിരുന്നു. കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ശ്രമിച്ചത് ഉദാഹരിക്കാൻ വേണ്ടിയാണ് ഉന്നതതലത്തിൽ ഗൂഢാലോചനയുണ്ടെന്ന് നടി പറഞ്ഞത്.

അഭിഭാഷകനായ കെ രാമൻപിള്ളക്കെതിരെ തത്കാലം നടപടിയെടുക്കാൻ കഴിയില്ലെന്നാണ് സർക്കാർ നിലപാട്. അഭിഭാഷകനും കക്ഷികളും തമ്മിലുള്ള ബിസിനസിൽ തങ്ങൾക്ക് ഇടപെടാൻ കഴിയില്ലെന്ന് സർക്കാർ ആവർത്തിക്കുന്നു. അഡ്വക്കേറ്റ് ജനറലിൽ നിന്നു വരെ ഉപദേശം സ്വീകരിച്ച ശേഷമാണ് സർക്കാർ ഇക്കാര്യത്തിൽ മുന്നോട്ടു പോയിട്ടുള്ളത്. രാമൻപിള്ള റ്റി.പി.കേസിലെ പ്രതികളെ രക്ഷിക്കാൻ സഹായിച്ചു എന്ന ആരോപണം സർക്കാർ മുഖവിലയ്ക്ക് എടുക്കുന്നില്ല. അത് എന്തു തന്നെയായാലും പ്രശസ്തനായ ക്രിമിനൽ അഭിഭാഷകനെതിരെ നീങ്ങാൻ കഴിയില്ലെന്നാണ് സർക്കാർ നിലപാട്. വിചാരണ കോടതിക്കെതിരെയും സർക്കാർ നീങ്ങില്ല.

വിചാരണ കോടതി അന്വേഷണ സംഘത്തിനെതിരെ ആഞ്ഞടിച്ചത് കോടതിയുടെ ക്ഷമ നശിച്ചപ്പോഴാണ്. നടിയെ ആക്രമിച്ച കേസില്‍ രഹസ്യരേഖകള്‍ കോടതിയില്‍ നിന്ന് ചോര്‍ന്നിട്ടില്ലെന്ന് വിചാരണ കോടതി അതീവ ഗൗരവത്തോടെയാണ് പറഞ്ഞത്. എന്ത് രഹസ്യ രേഖയാണ് കോടതിയില്‍ നിന്ന് ചോര്‍ന്നതെന്ന് വിചാരണ കോടതി ചോദിച്ചു. അന്വേഷണ വിവരങ്ങള്‍ ചോരുന്നത് സംബന്ധിച്ച് പ്രോസിക്യൂഷന് മറുപടിയില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. ദിലീപിന്റെ ഫോണില്‍ കോടതി രേഖകള്‍ കണ്ടെത്തിയത് അന്വേഷിക്കാന്‍ പൊലീസിന് അധികാരമില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

കോടതിക്കെതിരെ പോലീസ് അന്വേഷണം തുടങ്ങിയാൽ നീതിന്യായ വ്യവസ്ഥ തകിടം മറിയും. കോടതിക്കെതിരെ അന്വേഷണം നടത്തിയാൽ മജിസ്റ്റ്ട്രേറ്റ് പോലീസിന് കീഴിലാവും. അത് കോടതി അനുവദിക്കില്ല.കീഴ് കോടതികൾ ജില്ലാ കോടതിയുടെ കീഴിലാണ്. ജില്ലാ കോടതി ഹൈകോടതിക്കു കീഴിലാണ്. ഓരോ ജില്ലയ്ക്കും ചാർജുള്ള ഹൈകോടതി ജഡ്ജിയുണ്ട്. അവരുടെ തീരുമാനങ്ങളാണ് അന്തിമം.

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായിരുന്ന ഡോ. കൗസർ എടപ്പഗത്ത് ഹൈക്കോടതിയിലെ പ്രമുഖ ന്യായാധിപനാണ്. നിയമത്തിൽ ഡോക്ടറേറ്റ് നേടിയെന്ന അപൂർവതയും അദ്ദേഹത്തിനുണ്ട് . പിന്നീട് ഹൈകോടതി ജഡ്ജിയായ മുഹമ്മദ് മുസ്താഖുമായി ചേർന്ന് എം കെ അസോസിയേറ്റ്സ് എന്ന സ്ഥാപനം തുടങ്ങിയ ഡോ കൗസർ ക്രിമിനൽ നിയമത്തിൽ അഗ്രഗണ്യനണ്. ആരുടെയും സ്വാധീനത്തിന് വഴങ്ങുന്ന ഒരാളല്ല അദ്ദേഹം. ദിലീപിന് അദ്ദേഹത്തെ സ്വാധീനിക്കാൻ കഴിയുമെന്ന് പറയുന്നത് പമ്പര വിഡ്ഢിത്തമായി നിയമ ലോകം കരുതുന്നു.ഏതായാലും മിന്നൽ പിണറായി വിരണ്ടുവെന്ന് തന്നെ പറയാം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഐസിയു പീഡനക്കേസില്‍ സസ്‌പെന്‍ഷനിലായ ജീവനക്കാര്‍ക്ക് തിരികെ നിയമനം  (37 minutes ago)

സ്ത്രീയെയും പുരുഷനെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി  (57 minutes ago)

ആഗോള അയ്യപ്പ സംഗമത്തില്‍ പന്തളം കൊട്ടാരം പങ്കെടുക്കില്ല  (1 hour ago)

അമീബിക് മസ്തിഷ്‌ക ജ്വരം, ആദ്യം ചികിത്സാമാര്‍ഗരേഖ പുറത്തിറക്കിയത് കേരളമെന്ന് ആരോഗ്യമന്ത്രി  (1 hour ago)

ആഗോള അയ്യപ്പ സംഗമം തടയണമെന്ന ആവശ്‌യം തള്ളി സുപ്രീംകോടതി  (1 hour ago)

ഗാസ ചാരക്കൂമ്പാരം  (1 hour ago)

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...  (1 hour ago)

പ്രധാനമന്ത്രിയുടെ എസ്പിജി അംഗമായ മലയാളി മരിച്ചു  (1 hour ago)

വയോധികയുടെ ചോദ്യത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി വീണ്ടും വിവാദത്തില്‍  (2 hours ago)

രണ്ട് ഇടത്തായി നാലുപേർ; കുട്ടികളെ കാണാനില്ല  (2 hours ago)

സ്‌കൂളിലേക്ക് പോയ വിദ്യാര്‍ത്ഥിനികളെ കാണാനില്ലെന്ന് പരാതി  (2 hours ago)

തിരുവോണം ബമ്പർ; വില്പന 56 ലക്ഷം കടന്നു  (2 hours ago)

മുൻ എഡിജിപി എം.ആർ. അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ്; അജിത് കുമാറിൻ്റെ ഹർജി തള്ളണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ കൗണ്ടർ പത്രിക  (2 hours ago)

പോയി പിണറായിയോട് പറ.. വീണ്ടും പരാതിക്കാരെ പരിഹസിച്ച് സുരേഷ് ​ഗോപി എംപി  (2 hours ago)

GAZA IDF ഉറ്റവരെ തിരഞ്ഞ് കുടുംബം  (2 hours ago)

Malayali Vartha Recommends