Widgets Magazine
24
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗൾഫിലെ സിഐഎ കേന്ദ്രങ്ങളിൽ അടുത്തിടെ നടന്ന ഇറാനിയൻ ഡ്രോൺ ആക്രമണം..റഷ്യയ്ക്ക് പങ്കുണ്ടോ..? അമേരിക്ക അന്വേഷണം തുടങ്ങി..മോസ്‌കോ പ്രത്യേകമായി സഹായം നല്‍കിയിരുന്നോ..?


തെക്കൻ ഗുജറാത്തിലും മഹാരാഷ്ട്രയിലും മഴ കനത്തു.. കേരളത്തിൽ നിന്നുളള ട്രെയിനുകൾ വഴിതിരിച്ചുവിടുന്നു..ആറു ട്രെയിനുകൾ പൂർണമായും നിരവധി സർവീസുകൾ ഭാഗികമായും റദ്ദാക്കി..


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത..കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട്.. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്‌ക്കും സാധ്യത..


സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’..ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്..


മുന്‍ ഡി വൈ എഫ് ഐ ജില്ലാ നേതാവിന്റെ ചെമ്മീന്‍ ഷെഡിന് തീയിട്ടു..എംഎല്‍എ വി കുഞ്ഞികൃഷ്ണനെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അനുകൂലിച്ച നേതാവ്..

പി.സിയെ പോലെ പിണറായിയെ മോദി തൂക്കും! കേന്ദ്രത്തിലേക്ക്... ഗവർണറുടെ റിപ്പോർട്ട്.... തൃക്കാക്കര കഴിയുമ്പോൾ തേഞ്ഞൊട്ടും....

26 MAY 2022 02:06 PM IST
മലയാളി വാര്‍ത്ത

പി.സി. ജോർജിനെ കൊല്ലുമെന്ന് ഭീഷണിപെടുത്തിയ യഥാർത്ഥ പ്രതികളെ തന്ത്രപൂർവം രക്ഷപ്പെടുത്തിയ ശേഷം പി.സി ജോർജിനെ തൂക്കി അകത്തിട്ട പിണറായി സർക്കാരിൻ്റെ കിരാത നടപടിയെ കുറിച്ച് കേന്ദ്ര സർക്കാരിന് സംസ്ഥാന ഗവർണർ രഹസ്യ റിപ്പോർട്ട് അയച്ചതായി സൂചന. കേന്ദ്ര സർക്കാരിൻ്റെ ആവശ്യപ്രകാരമാണ് ഗവർണർ റിപ്പോർട്ട് നൽകിയതെന്നാണ് മനസിലാക്കുന്നത്. ഗുരുതര ആരോപണങ്ങളാണ് പ്രസ്തുത റിപ്പോർട്ടിലുള്ളതെന്നും മനസിലാക്കുന്നു. റിപ്പോർട്ടിൻ്റെ ഉള്ളടക്കം ഗൗരവമുള്ളതിനാൽ കേന്ദ്ര സർക്കാർ സംസ്ഥാന ആഭ്യന്തര വകുപ്പ് സെക്രട്ടറിയിൽ നിന്നും കൂടുതൽ വിശദാംശങ്ങൾ തേടുമെന്നാണ് മനസിലാക്കുന്നത്.

ഹിന്ദുക്കളുടെയും ക്രൈസ്തവരുടെയും മരണാനന്തര കര്‍മങ്ങള്‍ക്കുള്ള വസ്തുക്കള്‍ കരുതിവയ്ക്കണമെന്നാവശ്യപ്പെട്ട് പോപ്പുലർ ഫ്രണ്ട് നടത്തിയ പ്രകടനത്തിന് നിരുപാധിക പിന്തുണ നൽകിയത് കേരള സർക്കാരാണെന്ന് കേന്ദ്ര സർക്കാരിൻെറ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയതായും റിപ്പോർട്ടുണ്ട്.

പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചവരെ പിടിച്ച് അകത്തിട്ടില്ലെങ്കിൽ വിവരമറിയുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പിണറായിയുടെ ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചു. തൃക്കാക്കരയിൽ കിട്ടാവുന്ന മുസ്ലിം വോട്ടുകൾ സമാഹരിക്കുന്നതിന് വേണ്ടിയാണ് ആലപ്പുഴയിലെ എന്തിനും പോന്നവർക്ക് സർക്കാർ ചുവന്ന പരവതാനി വിരിച്ചത്.

സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന അയോധ്യയിലെ രാമക്ഷേത്രം തകര്‍ക്കുമെന്ന പോപ്പുലര്‍ ഫ്രണ്ട് ഭീകരരുടെ മുദ്രാവാക്യമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ സജീവ ശ്രദ്ധയിലെത്തിയത്. തീവ്രവാദികൾ ഭരിക്കുന്ന സ്ഥലങ്ങളിൽ പോലും കേൾക്കാത്ത മുദ്രാവാക്യമാണ്പ ആലപ്പുഴയിൽ കേട്ടത്.ഇത് കേന്ദ്രത്തെ ഞെട്ടിച്ചു.

മുമ്പും കേരളം തീവ്രവാദികളുടെ ഹബ്ബാണന്ന റിപ്പോർട്ട് കേന്ദ്ര സർക്കാരിന് ലഭിച്ചിട്ടുണ്ട്. കേരളത്തിലാണ് പോപ്പുലർ ഫ്രണ്ട് ബാലപാഠം അഭ്യസിച്ചത്. മതേതരത്വത്തെ കുറിച്ച് പറഞ്ഞ് മനുഷ്യരെ പറ്റിക്കുന്ന ഇടതു-വലതു മുന്നണികളാണ് കേരളത്തിൽ ഇവരെ വളർത്തിയത്. പതിറ്റാണ്ടുകൾക്ക് മുമ്പ് മലപ്പുറത്തിന് സമീപം കുറ്റിപ്പുറത്ത് കണ്ടെത്തിയ മാരക സ്ഫോടന ശേഷിയുള്ള ആയുധങ്ങളിൽ നിന്നാണ് കേരളത്തിൽ തീവവാദികൾ കളം വരച്ച് തുടങ്ങിയത്.

അന്ന് കേരളം ഭരിച്ചിരുന്നവർക്കാർക്കും ഇതിൻ്റെ അപകടം മനസിലായില്ല. മുൻ മുഖ്യമന്ത്രി ഇ. കെ നായനാരാണ് മഅ്ദനി എന്ന ഇസ്ലാമിക് തീവ്രവാദിയെ ആദ്യം പിടിച്ച് കർണാടക പോലീസിന് കൈമാറിയത്. പിന്നീട് മൂവാറ്റുപുഴയിലെ അധ്യാപകൻ പ്രൊഫ. ജോസഫിൻ്റെ കൈപ്പത്തി മുറിച്ചുമാറ്റിയപ്പോൾ ഇസ്ലാമിക് തീവ്രവാദം ഉച്ചസ്ഥായിയിലെത്തി.

ജനങ്ങള്‍ക്കുണ്ടായ ആശങ്ക ശരിവയ്ക്കുന്നതാണ് ആലപ്പുഴ നഗരത്തില്‍ പോപ്പുലര്‍ ഫ്രണ്ട് നടത്തിയ പരേഡും സമ്മേളനവും. കൊച്ചുകുട്ടികളെക്കൊണ്ടു പോലും കൊലവിളി മുദ്രാവാക്യം വിളിപ്പിക്കുകയും, നേതാക്കള്‍ മതവിദ്വേഷം വമിക്കുന്ന പ്രസംഗങ്ങള്‍ നടത്തുകയും ചെയ്തതിലൂടെ ഈ സംഘടനയുടെ തനിനിറം കേരളം മനസിലാക്കി. എന്നാൽ സർക്കാർ മനസിലാക്കിയില്ല. ഇതിൻ്റെ ദൃശ്യങ്ങൾ വൈറലായിട്ടും പിണറായി കണ്ണടച്ചു. ന്യൂനപക്ഷങ്ങൾക്ക് വേണ്ടി അദ്ദേഹം തൃക്കാക്കരയിൽ വാദിച്ചു കൊണ്ടേയിരുന്നു.

ഹിന്ദുക്കളെയും ക്രൈസ്തവരെയും കൊലപ്പെടുത്തുമെന്നും, മരണാനന്തര കര്‍മങ്ങള്‍ക്കുള്ള വസ്തുക്കള്‍ കരുതിവച്ചോളാനുമാണ് പരേഡില്‍ മുഴങ്ങിക്കേട്ട മുദ്രാവാക്യം. സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന അയോധ്യയിലെ രാമക്ഷേത്രം തകര്‍ക്കുമെന്നും പോപ്പുലര്‍ ഫ്രണ്ട് മുദ്രാവാക്യത്തിലൂടെ ഭീഷണി മുഴക്കുകയുണ്ടായി.

മതവെറി നിറയുന്ന ഇത്തരം കൊലവിളികള്‍ നടത്താന്‍ കൊച്ചുകുട്ടികളെ ഉപയോഗിച്ചു എന്നത് അത്യന്തം ഗൗരവമായി കാണേണ്ട കാര്യമാണ്. എന്നാൽ കേരള സർക്കാരിന് മാത്രം ഇക്കാര്യം മനസിലായില്ല. ആലപ്പുഴ എസ് പി ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിലാണ് ഇത്തരം പ്രകോപനകരമായ മുദ്രാവാക്യങ്ങൾ വിളിച്ചത്. വിവിധ ജാതി മതസ്ഥരെ വിറളിപിടിപ്പിക്കുന്ന മുദ്രാവാക്യങ്ങൾ പക്ഷേ ബധിരകർണങ്ങളിലാണ് പതിച്ചത്.

നിയമം എതിരായിരിക്കെ ഇതിനെല്ലാം തങ്ങള്‍ക്ക് അവകാശവും അധികാരവുമുണ്ടെന്നാണ് പോപ്പുലര്‍ ഫ്രണ്ട് കരുതുന്നത്. വിദ്യാര്‍ത്ഥികളെ വെയിലത്ത് അണിനിരത്താന്‍ പോലും നിയമം അനുവദിക്കുന്നില്ല. ചില വിദ്യാലയങ്ങള്‍ വിദ്യാര്‍ത്ഥികളെ പ്രകടനത്തില്‍ പങ്കെടുപ്പിച്ചതിനെതിരെ കോടതിയില്‍ കേസുകള്‍ വരികയുണ്ടായി. എറണാകുളത്ത് കന്യാസ്ത്രികൾ നടത്തിയ സമരത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചതിൽ പോലീസ് കേസെടുത്തിരുന്നു.

പോപ്പുലര്‍ ഫ്രണ്ടിന്റേത് ബാലാവകാശ ലംഘനമായിട്ടു പോലും ബാലാവകാശ കമ്മീഷൻ മിണ്ടിയില്ല. കോടിയേരിയുടെ വീട്ടിലെത്തിയ ബാലാവകാശ കമ്മീഷൻ ചെയർമാൻ ഇക്കാര്യം അറിഞ്ഞതേയില്ല. കുട്ടികളെ മതഭീകരവാദത്തിലേക്ക് വലിച്ചിഴക്കുന്ന ഇത്തരം നടപടികൾ സർക്കാർ കണ്ടില്ലെന്ന് നടിച്ചു.

ഭീകരവാദികള്‍ക്ക് കേരളത്തിലെ ഇടതുപക്ഷഭരണത്തിന്റെ സംരക്ഷണം ലഭിക്കുന്നു എന്നതിന്റെ തെളിവാണ് ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പരേഡവും കൊലവിളിയും. പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിഐയും മതഭീകര സംഘടനകളാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചതാണ്. ഈ സംഘടനകളെ നിയമം വഴി നിരോധിക്കേണ്ടതാണെന്ന സൂചനയും നല്‍കുകയുണ്ടായി. മതത്തിന്റെ പേരില്‍ ഒന്നിനു പുറകെ ഒന്നായി നിരവധി അരുംകൊലകളാണ് സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ നടത്തിയിട്ടുള്ളത്.

സംഘടനയുടെ നിരവധി നേതാക്കള്‍ ഇതുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതികളുമാണ്. രാജ്യത്ത് മതധ്രുവീകരണം സൃഷ്ടിക്കാനും, വര്‍ഗീയ കലാപങ്ങള്‍ കുത്തിപ്പൊക്കി അസ്ഥിരത വളര്‍ത്താനും ശ്രമിക്കുന്ന പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന ആവശ്യം ആഭ്യന്തര മന്ത്രാലയത്തിൻ്റെ മുന്നിലുള്ളപ്പോഴാണ് ആലപ്പുഴയിലെ കൊലവിളി നടന്നത്. ഇതാണ് ഗവർണർക്ക് മുമ്പിൽ കേന്ദ്ര സർക്കാർ വച്ചിരിക്കുന്ന മുഖ്യവിഷയം.

സമൂഹത്തെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിയിടുന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ പരേഡിന് ആലപ്പുഴയില്‍ അനുമതി നല്‍കരുതെന്ന് സമാധാനകാംക്ഷികള്‍ നിന്ന് ആവശ്യമുയര്‍ന്നിരുന്നു. എന്നാൽ ഇതൊന്നും സർക്കാർ മുഖവിലയ്ക്കെടുത്തില്ല. തൃക്കാക്കര ഉപതെരഞ്ഞെടുപ്പാണ് കാരണം.

പോലീസിന്റെ എതിര്‍പ്പുപോലും അവഗണിച്ച് സര്‍ക്കാര്‍ അനുമതി നല്‍കുകയാണുണ്ടായത്. ജനവികാരത്തിന് യാതൊരു വിലയും കല്‍പ്പിക്കാതെ മതഭീകരവാദികളെ പ്രീണിപ്പിക്കാനും വോട്ടുബാങ്കിനെ സ്വാധീനിക്കാനുമുള്ള നടപടികളാണ് സിപിഎമ്മും ഇടതുമുന്നണി സര്‍ക്കാരും സ്വീകരിച്ചത്.

പോപ്പുലര്‍ ഫ്രണ്ട് ആഗ്രഹിക്കുന്നതെല്ലാം ചെയ്യാന്‍ കഴിയുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. ഇടതു-വലതു മുന്നണികളുടെ ഭരണമാണ് ഈ സ്ഥിതിവിശേഷം സൃഷ്ടിച്ചത്. ന്യൂനപക്ഷ വോട്ടുബാങ്ക് അനുകൂലമാക്കാന്‍ താളത്തിനു തുള്ളാന്‍ പോലും പിണറായി സര്‍ക്കാര്‍ മടിക്കുന്നില്ല എന്നതിനു തെളിവാണ് വാഹനഗതാഗതം പോലും മുടക്കി ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ടിനെ പരേഡ് നടത്താന്‍ അനുവദിച്ചത്.

കൊലവിളി മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നപ്പോഴും മതവിദ്വേഷം ആളിക്കത്തിക്കുന്ന പ്രസംഗങ്ങള്‍ നടന്നപ്പോഴും ആലപ്പുഴയില്‍ പോലീസുകാര്‍ക്ക് കാഴ്ചക്കാരായി നോക്കിനില്‍ക്കേണ്ടി വന്നു. രാജ്യത്ത് ഏറ്റവുമധികം മയക്കുമരുന്ന് വില്‍പ്പന വലിയ തോതില്‍ നടക്കുന്ന ഒരിടമായി കേരളം മാറിയിരിക്കുകയാണ്.

ആഗോള ഭീകരവാദം ഫണ്ടു കണ്ടെത്തുന്നത് മയക്കുമരുന്ന് കടത്തിലൂടെയാണെന്ന വസ്തുത സർക്കാരിനറിയാം. കഴിഞ്ഞ ദിവസം ലക്ഷദ്വീപില്‍ രണ്ട് ബോട്ടുകളില്‍നിന്ന് പിടികൂടിയ സഹസ്രകോടികള്‍ വിലവരുന്ന മയക്കുമരുന്നിന്റെ ഉറവിടം പാകിസ്ഥാനാണെന്ന് അന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചിരിക്കുന്നു.

കേരളത്തിലെ മതഭീകര വാദികള്‍ പണമൊഴുക്കുന്നത് ഇത്തരം ഇടപാടുകളിലൂടെയാണെന്ന ധാരണ പ്രബലമാണ്. സംസ്ഥാന ഭരണകൂടവും ഭീകരവാദികളും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതു കൊണ്ടാണ് എന്‍ഐഎ, സിബിഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുതലായ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സംസ്ഥാനത്ത് പിടിമുറുക്കുന്നത്. തൃക്കാക്കര കഴിയുമ്പോൾ പിണറായിയെ മോദി തൂക്കുമോ എന്ന് കണ്ടറിയാം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബാറിലെ തീവയ്പില്‍ രണ്ടു പേര്‍ മരിച്ച സംഭവം; സാക്ഷിയായ യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി  (2 hours ago)

ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ. എം.കെ. റാമിനെ അറസ്റ്റ് ചെയ്യാന്‍ അനുമതി  (2 hours ago)

സംസ്ഥാനത്ത് ആവശ്യമായ അളവില്‍ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യം ഉണ്ടായാല്‍ ഇന്നും നിയന്ത്രണം ഉണ്ടാകും  (5 hours ago)

പി കെ കാളന്‍ ഭവന പദ്ധതി ക്രമക്കേടില്‍ അടിയന്തിര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെഎം ഷാജി  (5 hours ago)

യുവജനങ്ങളുടെ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യവുമായി മമ്മൂട്ടി  (5 hours ago)

കൊല്ലത്ത് മകളുടെ മൃതദേഹം കായലില്‍ കണ്ടെത്തിയതിന് പിന്നാലെ അമ്മയും മരിച്ചു  (5 hours ago)

ഒരു യുഗം അവസാനിക്കുന്നു;സെൻസർ പ്രതിസന്ധികളും ലീക്ക് വിവാദങ്ങളും മറികടന്ന് 'ജനനായകൻ'; അഡ്വാൻസ് ബുക്കിങ്ങിൽ നേടിയത് കോടികൾ!  (7 hours ago)

ഓപ്പറേഷൻ തൂഫാൻ ദ നാർക്കോ ഹണ്ടിനെ പിന്തുണച്ച് യുവജനത; കേരളത്തിലെ വിദ്യാർത്ഥി യുവജനസംഘടനകളുടെ ഏകോപിതമായ പ്രവർത്തനത്തിലൂടെ ഓപ്പറേഷൻ തൂഫാന്റെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തവും വ്യാപകവുമാക്കുമെന്ന് രമേശ് ചെന്നി  (8 hours ago)

കാരിക്കാമുറി ഷണ്മുഖമായി മമ്മൂട്ടി; രഞ്ജിത്തിന്റെ ലോ ആൻഡ് ഓർഡർ സെപ്റ്റംബർ 4-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് പുതിയ പോസ്റ്റർ!!!!  (8 hours ago)

സുര്യയുടെ ജന്മദിനത്തിൽ ആ സമ്മാനം; വിശ്വനാഥൻ ആന്റ് സൺസിന്റെ രണ്ടാമത്തെ പ്രൊമോ ഗാനം പുറത്തുവിട്ടു  (8 hours ago)

CIA sites in Gulf ഗള്‍ഫില്‍ ശരിക്കും ആക്രമണം നടത്തിയത് റഷ്യ?  (8 hours ago)

മന്ത്രിസഭാ ഉപസമിതിയുടെ പേരിൽ കേന്ദ്രത്തിന് കത്തയക്കാനുള്ള പുതിയ നീക്കം വിദ്യാഭ്യാസ മേഖലയിലെ കാവിവൽക്കരണത്തിന് വഴിതെളിക്കലാണ്; ആരോപണവുമായി മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി  (8 hours ago)

കേരളത്തിൽ നിന്നുളള ട്രെയിനുകൾ വഴിതിരിച്ചുവിടുന്നു;  (8 hours ago)

'ഓപ്പറേഷന്‍ തൂഫാന്‍' അടുത്തഘട്ടത്തിലേക്ക്; ആഭ്യന്തരവകുപ്പിനൊപ്പം കൈകോര്‍ക്കാന്‍ ആരോഗ്യരംഗത്തെ വിവിധ സംഘടനകൾ രംഗത്ത്  (8 hours ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത;  (8 hours ago)

Malayali Vartha Recommends