Widgets Magazine
01
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....


അഞ്ചാം ട്വന്റി20യില്‍ 15 റണ്‍സിനു വിജയിച്ചതോടെ പരമ്പര ഇന്ത്യ തൂത്തുവാരി.... ഒരുകളിയിലെങ്കിലും വിജയം നേടുകയെന്ന ലക്ഷ്യത്തോടെ അവസാനമത്സരത്തില്‍ പൊരുതിയെങ്കിലും ഇന്ത്യന്‍ മുന്നേറ്റത്തില്‍ ലങ്ക വീഴുകയായിരുന്നു


കടകംപിള്ളിയറിയാതെ ശബരിമലയില്‍ ഒന്നും നടന്നിട്ടില്ല: സ്വര്‍ണ്ണപ്പാളി മോഷണത്തിന്‌ രാഷ്ട്രീയ സംരക്ഷണം; കുടുങ്ങാന്‍ ഇനിയും വന്‍ സ്രാവുകളുണ്ട്‌ | കര്‍ണ്ണാടകയില്‍ എന്തു ചെയ്യണമെന്ന്‌ പിണറായി ഉപദേശിക്കേണ്ടാ... രമേശ്‌ ചെന്നിത്തല


55 സാക്ഷികൾ, 220 രേഖകൾ, 50 തൊണ്ടി സാധനങ്ങളും ഹാജരാക്കിയിട്ടും അവഗണിച്ചോ? – വിശാൽ വധക്കേസിൽ വിലപിടിച്ച തെളിവുകൾ മുൻവിധിയോടെ കോടതി വിശകലനം ചെയ്തതെന്ന സംശയം ഉയരുന്നു- സന്ദീപ് വാചസ്പതി

പ്രിവിലേജ്‌ഡ്‌ ക്ലാസ്സിനു പ്രത്യേക അന്വേഷണം സംഘം ഞൊടിയിടയിൽ പ്രഖ്യാപിക്കപ്പെടുകയും, പരാതി പറയാൻ പോകുന്ന സാധാരണക്കാർ ലോക്കപ്പുകളിൽ അനാഥ ശവം ആകുകയും ചെയ്യുന്ന ഒരുകാലത്താണ് നമ്മൾ ജീവിക്കുന്നത്; സെലിബ്രറ്റിയാകട്ടെ, സാധരണക്കാരനാകട്ടെ, ദരിദ്രനാരായണൻമാരാകട്ടെ എല്ലാ പൗരന്മാർക്കും തുല്യ നീതി പുലരട്ടെ; സിനിമാ ഇരക്ക് മാത്രമല്ല ദാരിദ്രവാസി ഇരകൾക്കും മുഖ്യനെ കാണാനും ആശങ്ക അറിയിക്കാനും ജനാധിപത്യത്തിൽ അവസരം ഉണ്ടാകണമെന്ന് അഡ്വ ശ്രീജിത്ത് പെരുമന

26 MAY 2022 02:14 PM IST
മലയാളി വാര്‍ത്ത

സിനിമാ ഇരക്ക് മാത്രമല്ല ദാരിദ്രവാസി ഇരകൾക്കും മുഖ്യനെ കാണാനും ആശങ്ക അറിയിക്കാനും ജനാധിപത്യത്തിൽ അവസരം ഉണ്ടാകണം. സെലിബ്രറ്റികൾ അപമാനിക്കപ്പെടുമ്പോൾ മാത്രം വിജ്രംഭിക്കുന്നതാകരുത് സർക്കാരിന്റെ സദാചാരം. നടിയെ അക്രമിച്ച കേസിലെ അതിജീവിത നാളെ മുഖ്യമന്ത്രിയെ കാണുവാൻ പോകുന്ന വിഷയത്തിൽ പ്രതികരിച്ച് അഡ്വ ശ്രീജിത്ത് പെരുമന. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ; വാർത്ത;

നടിയെ അക്രമിച്ച കേസിലെ അതിജീവിത നാളെ മുഖ്യമന്ത്രിയെ കാണും. കേസ് അട്ടിമറിച്ചെന്ന വിവാദങ്ങൾക്കിടെയാണ് അതിജീവിത മുഖ്യമന്ത്രിയെ കാണുന്നത്. സർക്കാരും കൂടിക്കാഴ്ചക്ക് മുൻകൈയെടുത്തു. വളരെ നല്ല വാർത്ത, ബലാത്സംഗ ഇരക്ക് നീതി കിട്ടട്ടെ, സിനിമാ ഇരക്ക് മാത്രമല്ല ദാരിദ്രവാസി ഇരകൾക്കും മുഖ്യനെ കാണാനും ആശങ്ക അറിയിക്കാനും ജനാധിപത്യത്തിൽ അവസരം ഉണ്ടാകണം... സെലിബ്രറ്റികൾ അപമാനിക്കപ്പെടുമ്പോൾ മാത്രം വിജ്രംഭിക്കുന്നതാകരുത് സർക്കാരിന്റെ സദാചാരം.

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടതു തുടങ്ങി സുപ്രീംകോടതി വരെ കയറിയിറങ്ങി കേരള സർക്കാരും സർക്കാരിന് വേണ്ടി ക്രൈബ്രാഞ്ചും നടത്തുന്ന നടത്തുന്ന വീരോചിത പോരാട്ടവും, പ്രോസിക്കൂഷൻ ഇടപാടുകളും അങ്ങേയറ്റം പ്രശംസനീയമാണ്. നടിയുടേത് എന്നല്ല ഏതൊരു പൗരന്റെയും പരാതിയിൽ അടിയന്തരമായി അന്വേഷണം നടത്തി നടപടികൾ കൈക്കൊള്ളേണ്ടത് പോലീസിന്റെ നിയമപരമായ ഉത്തരവാദിത്വമാണ്. എന്നാൽ ദരിദ്ര നാരായണൻമാരുടെയും, പാർശ്വത്കരിക്കപ്പെട്ടവരുടെയും പരാതികൾ മുന്നിലേക്കെത്തുമ്പോൾ മുഖം തിരിക്കുകയും പരാതിക്കാരനെ പ്രതിയാകുകയും ചെയ്യുന്ന പോലീസ് അതാരും പൂശി , ചാനൽ ക്യാമറകളുടെ അകമ്പടിയോടെ വരുന്ന പ്രിവിലേജ്‌ഡ്‌ പൗരന്മാരുടെ കാര്യത്തിൽ സടകുടഞ്ഞെഴുന്നേൽക്കുന്ന വിജ്രംഭിത അർപ്പിത സേവന മനോഭാവത്തിലെ ഇരട്ടത്താപ്പ് ചൂണ്ടികാണിക്കാതെ വയ്യ !

മഞ്ജുവാര്യർ -സൗബിൻ സിനിമയിലെ സംവിധായകനെ മലദ്വാരത്തിലൂടെ പോലും അതിക്രൂരമായി ബലാത്സംഗം ചെയ്തതിനു അറസ്റ്റ് ചെയ്ത ശേഷം യാതൊരു വിവരവുമില്ല എന്ന് മാത്രമല്ല മെഴുകുതിരോയോ, പച്ച മീൻ പൊരിയോ ഇല്ല. കൊച്ചിയിൽ സെലിബ്രറ്റികളെ ഉൾപ്പടെ ടാറ്റൂ ചെയ്യുന്നതിനിടെ ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയിലോ, ആരോപണതിലോ ഇനിയും മെഴുകുതിരി കത്തുന്നില്ല...

കഴിഞ്ഞ കുറെ വർഷങ്ങളായി സമൂഹത്തിലെ ശബ്ദമില്ലാത്തവന്റെ ശബ്ദമായി പോലീസ് സ്റ്റേഷനുകൾ കയറിയിറങ്ങി പരാതികൾ നൽകിവരുന്ന ഒരു വക്കാലത്തുകാരൻ എന്ന നിലയിൽ പറയട്ടെ, നിങ്ങളുടെ ഇരട്ട നീതി അഥവാ some are more equal എന്ന പോളിസി ജനാധിപത്യത്തിന് ഭൂഷണമല്ല. നിരവധി അനവധി പെൺകുട്ടികൾ സ്റ്റേഷനുകൾ കയറി തങ്ങൾ പീഡിപ്പിക്കപ്പെട്ടു എന്ന് തുറന്നു പറഞ്ഞിട്ടും കേസെടുക്കാനോ അന്വേഷിക്കാനോ തയ്യാറാകത്തെ സ്റ്റേഷനിവെച്ച സദചാരപോലീസ് ചമഞ്ഞു അപമാനിച്ചതൊക്കെ അനുഭവത്തിലെ പൊളളുന്ന ഏടുകളാണ്.

ഇന്നിപ്പോൾ യുവ നടിയുടെ കാര്യത്തിൽ കാണിച്ച ശുഷ്ക്കാന്തി നോക്കിക്കാണുന്ന സമൂഹത്തിലെ അശരണരായ ഇരകൾ, ബലാത്സംഗത്തിന് ഇരയായവർപോലും പലതവണ പോലീസ് സ്റ്റേഷനുകൾ കയറിയിറങ്ങിയിട്ടുപോലും ഒരു പെറ്റി കേസുപോലും രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ പെട്ടിട്ടുള്ളവർ അവരുടെ മുന്നിൽ വന്നു തുണിപൊക്കി കാണിച്ചതുപോലെയല്ലേ പ്രിവിലേജ്‌ഡ്‌ ക്ളാസിനുള്ള ഈ പ്രത്യേക പോലീസ് അന്വേഷണ സംഘം.

സൈബർ ക്രൈമുകളുടെ പേരിൽ ആത്മഹത്യപോലും നടന്ന നേടാനാണ് നമ്മുടേത്. ഒരു നിമിഷവും നിരവധി സ്ത്രീകൾ സൈബർ ആക്രമണങ്ങൾക്കും, അപമാനിക്കലിനും, ഭീഷണികൾക്കും വിധേയമാകുന്നുണ്ട് എന്നാൽ ഇവയിൽ എത്ര കേസുകളിൽ ഒരു എഫ്ഐആർ എങ്കിലും രജിസ്റ്റർ ചെയ്യാൻ പോലീസ് തയാറായിട്ടുണ്ട് ? നമുക്കറിയാം സമൂഹത്തിന്റെ എല്ലാ തുറയിലും കിടമത്സരമുണ്ടെങ്കിലും സിനിമ വ്യവസായത്തിൽ അത് നമുക്ക് ചിന്തിക്കാവുന്നതിനും അപ്പുറമാണ്.

നമ്മൾ കേട്ടുശീലിച്ച കഥകളും, പഴയകാല സിനിമ രംഗത്തോടുള്ള നമ്മുടെ സമൂഹത്തിന്റെ അയിത്തവുമൊക്കെ അത്തരത്തിലാണ് പറഞ്ഞു വെച്ചിട്ടുള്ളത്. മീടൂ ക്യമ്പയിൻ എന്ന പേരിൽ ഒരു സാമൂഹിക അവസരം വന്നപ്പോൾ സിനിമ മേഖലയിൽ നിന്നുതന്നെ അന്ന് കൂടുതൽ വെളിപ്പെടുത്തലുകൾ വന്നതും ആ കിടമത്സരങ്ങളുടെയും സാമ്പത്തിക -ലൈംഗിക അരാചകത്വത്തിന്റെയും ഭാഗമായാണ്.

എന്നാൽ സിനിമ സംഘടനകൾ നടത്തുന്ന വാർത്ത സമ്മേളക്കങ്ങളും, ഇത്തരം പരാതികളും ചില ഓർഗനൈസ്ഡ് തുറന്നുപറച്ചിലുകൾ വെറും ബ്ളാക്മെയിലിംഗ് തന്ത്രങ്ങളാകുന്നില്ലേ എന്ന് ഒരാൾ ചിന്തിച്ചാൽ അയാളെ കുറ്റം പറയാൻ സാധിക്കില്ല. സെലിബ്രറ്റികളെ നേരീട് ക്ഷണിച്ച് വരുത്തി ചായ സൽക്കരവുംനടത്തി പരാതികൾ ഏറ്റുവാങ്ങുന്ന നിയമപാലക്കാരുള്ള നാട്ടിൽ കേവലം ഒരു ഫോൺ കോളിലൂടെപോലും പരിഹരിക്കപ്പെടുകയോ, നടപടികളെടുക്കപ്പെടുകയോ ചെയ്യാവുന്ന കാര്യങ്ങളിൽ പോലും ആത്മാർത്ഥമായി മുന്നോട്ടുവരാൻ സിനിമ മേഖലയിലെ സംഘടനകൾ എന്തുകൊണ്ട് മുന്നൂറ് വരുന്നില്ല.

സിനിമാവ്യവസായത്തിലെ അധോലോക കഥകൾ നാം ഇന്നും ഇന്നലെയൊന്നുമല്ലലോ കേൾക്കുന്നത്. ജനനമാണെങ്കിലും, മരണമാണെങ്കിലും, ഏത് മതങ്ങളുടെ ആഘോഷമാണെങ്കിലും സിനിമ സെലിബ്രറ്റികളില്ലാതെ മലയാളി ഇല്ല. അതുകൊണ്ടുതന്നെയാണ് സെലിബ്രറ്റികളുടെ ഇടയിലെ നിഗൂഢ രാഷ്ട്രീയം ചിലപ്പോഴൊക്കെ അരോചകമാണെന്നു പറയേണ്ടി വരുന്നത്. സെലിബ്രറ്റികളുടെ പരാതികളിൽ യുദ്ധകാല അടിസ്ഥാനത്തിൽ ഇന്റർപോളിന്റെ അന്വേഷണം പ്രഖ്യാപിക്കുന്ന കേരള പോലീസ് അതേസമയം തന്നെ ഒരു പുരോഹിതൻ പതിമൂന്നു പ്രാവശ്യം പീഡിപ്പിച്ചു എന്ന് ഒരു കന്യാസ്ത്രീയുടെ പരാതിയിൽ,

കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇര തെരുവിൽ അലമുറയിട്ട് കരഞ്ഞു കേണപേക്ഷിക്കുന്നതും വിശുദ്ധ വസ്ത്രം ധരിച്ചുകൊണ്ട് ഒരു പോലീസ് നടപടിക്കായി തെരുവിലിറങ്ങേണ്ടിവന്നതും സമാനതകളില്ലാത്ത ചരിത്രം. പ്രിവിലേജ്‌ഡ്‌ ക്ലാസ്സിനു പ്രത്യേക അന്വേഷണം സംഘം ഞൊടിയിടയിൽ പ്രഖ്യാപിക്കപ്പെടുകയും, പരാതി പറയാൻ പോകുന്ന സാധാരണക്കാർ ലോക്കപ്പുകളിൽ അനാഥ ശവം ആകുകയും ചെയ്യുന്ന ഒരുകാലത്താണ് നമ്മൾ ജീവിക്കുന്നത്. സെലിബ്രറ്റിയാകട്ടെ, സാധരണക്കാരനാകട്ടെ, ദരിദ്രനാരായണൻമാരാകട്ടെ #എല്ലാ പൗരന്മാർക്കും തുല്യ നീതി പുലരട്ടെ !

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബര്‍ഗറില്‍ ചിക്കന്‍ സ്ട്രിപ്പ് കുറഞ്ഞത് ചോദ്യം ചെയ്തതില്‍ സംഘര്‍ഷം  (3 hours ago)

പതിനാറുകാരിയെ ഫ്‌ലാറ്റിലെത്തിച്ച് ലഹരിമരുന്നു നല്‍കി പീഡിപ്പിച്ച കേസ്  (3 hours ago)

മതപരിവര്‍ത്തന ആരോപണത്തില്‍ അറസ്റ്റിലായ മലയാളി വൈദികന്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് ജാമ്യം  (4 hours ago)

പുതുവര്‍ഷത്തില്‍ ആരോഗ്യത്തിനായി വൈബ് 4 വെല്‍നസ്സ്  (4 hours ago)

കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍: 159 തസ്തികകള്‍ സൃഷ്ടിച്ചു  (4 hours ago)

വിടപറയുമ്പോഴും നാല് പേര്‍ക്ക് പുതുജീവന്‍ നല്‍കി ഡോ. അശ്വന്‍  (4 hours ago)

മതപരിവര്‍ത്തനം ആരോപിച്ച് മലയാളി വൈദികനും ഭാര്യയും അറസ്റ്റില്‍  (5 hours ago)

മദ്യലഹരിയില്‍ ഭാര്യയെ ആസിഡ് ഒഴിച്ച് പരിക്കേല്‍പ്പിച്ചു: ആക്രമണത്തില്‍ നിന്ന് മകള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (6 hours ago)

കാറില്‍ കടത്തിയ 150 കിലോഗ്രാം സ്‌ഫോടക വസ്തുക്കള്‍ പിടികൂടി  (7 hours ago)

ബസുകള്‍ നിര്‍ത്തിയിടാന്‍ കോര്‍പ്പറേഷന് ഇഷ്ടം പോലെ സ്ഥലമുണ്ട്: ഇലക്ട്രിക് ബസ് സര്‍വീസ് വിവാദത്തില്‍ മന്ത്രി കെ ബി ഗണേഷ് കുമാറിന് മറുപടിയുമായി മേയര്‍ വിവി രാജേഷ്  (7 hours ago)

2026നെ വരവേറ്റ് കിരിബാത്തി ദ്വീപ്  (8 hours ago)

അന്തരിച്ച ശാന്തകുമാരിയമ്മ മാതൃ സ്നേഹത്തിൻ്റെ കാര്യത്തിൽ മലയാളികൾക്കാകെ എന്നും ഓർക്കാവുന്ന പുണ്യ ദേവതയായിരിക്കും; അനുസ്മരിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (14 hours ago)

ശബരിമല യുവതിപ്രവേശന വിഷയം അടക്കം പരിഗണിക്കാൻ ഒമ്പത് അംഗ ഭരണഘടന ബെഞ്ച് രൂപീകരിക്കാൻ സാധ്യത തേടി സുപ്രീം കോടതി  (15 hours ago)

തീവണ്ടിതട്ടി മരിച്ച എൻജിനിയറിങ് വിദ്യാർഥിക്ക് വിട നൽകി നാട്  (15 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്..  (15 hours ago)

Malayali Vartha Recommends