പി സി ജോർജ്ജിനെ അറസ്റ്റ് ചെയ്തു; പോപ്പുലർ ഫ്രണ്ട് നേതാക്കളെയും അറസ്റ്റ് ചെയ്തു; ആരോടും വിട്ടുവീഴ്ച ഇല്ലാത്ത നടപടി; ഒറ്റ നോട്ടത്തിൽ ഇങ്ങനെയാണ് തോന്നുക; ഇവിടെയാണ് ഇടത് സർക്കാരിന്റെ ഇരട്ടത്താപ്പ് തിരിച്ചറിയേണ്ടത്; വിദ്വെഷ പ്രസംഗത്തെയും വിഘടന വാദത്തെയും ഒരേ ത്രാസ്സിൽ തൂക്കുന്ന പിണറായി സർക്കാർ യഥാർത്ഥത്തിൽ ഭീകരവാദികളെ സഹായിക്കുകയാണെന്ന് സന്ദീപ് വാചസ്പതി

പി സി ജോർജ്ജിനെ അറസ്റ്റ് ചെയ്തു. പോപ്പുലർ ഫ്രണ്ട് നേതാക്കളെയും അറസ്റ്റ് ചെയ്തു. ആരോടും വിട്ടുവീഴ്ച ഇല്ലാത്ത നടപടി. ഒറ്റ നോട്ടത്തിൽ ഇങ്ങനെയാണ് തോന്നുക. ഇവിടെയാണ് ഇടത് സർക്കാരിന്റെ ഇരട്ടത്താപ്പ് തിരിച്ചറിയേണ്ടതെന്ന് സന്ദീപ് വാചസ്പതി. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
പി സി ജോർജ്ജിനെ അറസ്റ്റ് ചെയ്തു. പോപ്പുലർ ഫ്രണ്ട് നേതാക്കളെയും അറസ്റ്റ് ചെയ്തു. ആരോടും വിട്ടുവീഴ്ച ഇല്ലാത്ത നടപടി. ഒറ്റ നോട്ടത്തിൽ ഇങ്ങനെയാണ് തോന്നുക. ഇവിടെയാണ് ഇടത് സർക്കാരിന്റെ ഇരട്ടത്താപ്പ് തിരിച്ചറിയേണ്ടത്. വിദ്വെഷ പ്രസംഗത്തെയും വിഘടന വാദത്തെയും ഒരേ ത്രാസ്സിൽ തൂക്കുന്ന പിണറായി സർക്കാർ യഥാർത്ഥത്തിൽ ഭീകരവാദികളെ സഹായിക്കുകയാണ്.
കശ്മീർ വിഘടനവാദികളുടെ മുദ്രാവാക്യമായ 'ആസാദി' മുഴക്കി, ഹിന്ദുക്കളെയും കൃസ്ത്യാനികളെയും കൊന്നൊടുക്കാൻ ആഹ്വാനം ചെയ്തത് വെറും വിദ്വെഷ പ്രസംഗമായാണ് പിണറായി കാണുന്നത്. താരതമ്യേന ദുർബല വകുപ്പായ 153 A യാണ് ആലപ്പുഴ സംഭവത്തിൽ ചുമത്തിയിരിക്കുന്നത്. സമുദായങ്ങൾ തമ്മിൽ സ്പർദ്ധ വളർത്തുക വഴി പൊതു സമാധാനത്തിന് ഭംഗം വരുത്തുക എന്നതാണ് കുറ്റം. പരമാവധി 3 വർഷം വരെ തടവ് കിട്ടാം. പി സി ജോർജിനെ ചാരി ഭീകരവാദികളെ രക്ഷിച്ചെടുക്കുകയാണ് സർക്കാർ ചെയ്തത്. വർഗീയമായ പരാമർശം എന്ന ഉമ്മാക്കി കാണിച്ച് വിഘടനവാദി നേതാക്കളെ വെള്ള പൂശുകയാണ്. ഇതിന് ഒരു വിഭാഗം മാധ്യമങ്ങളും കൂട്ടുനിൽക്കുന്നു.
നാളിതുവരെ രാഷ്ട്ര വിരുദ്ധമായ ഒരു നടപടിയും ചെയ്യാത്ത ദേശീയ പ്രസ്ഥാനങ്ങളെയും നേതാക്കളെയും ആഗോള ഭീകര സംഘടനകളുമായി സമീകരിക്കുന്ന നടപടി സ്വന്തം ശവക്കുഴി തോണ്ടുന്ന പരിപാടി ആണെന്ന് മാധ്യമങ്ങൾ തിരിച്ചറിയണം. കാരണം ഏത് ചെകുത്താനെ കൂട്ടുപിടിച്ചും അടുത്ത 4 വർഷം കൂടി ഉന്തിതള്ളി പോകണം എന്നേ പിണറായിക്കുള്ളൂ. അതുകഴിഞ്ഞും ഈ നാട് ഇതുപോലെ എങ്കിലും ഉണ്ടാകണം. നമ്മുടെ മക്കൾക്കായി.
https://www.facebook.com/Malayalivartha


























