കുമ്മനം ജിയെ തോല്‍പ്പിച്ചു... വി മുരളീധരന്‍ കേരള ബിജെപിയുടെ ശാപം എന്ന് ട്വീറ്റ് ചെയ്ത യുവമോര്‍ച്ചാ നേതാവിനെതിരെ ബിജെപി നടപടി; യുവജന വിഭാഗം ജില്ലാ ജനറല്‍ സെക്രട്ടറി പ്രസീദ് ദാസിനെ ബിജെപി പുറത്താക്കി; വെളിപ്പെടുത്തല്‍ തീകോരിയിടുനന്ത് പോലെയായി

വി മുരളീധരന് കേന്ദ്രത്തിലെ സ്വാധീനം എല്ലാവര്‍ക്കും അറിയാവുന്നതാണ്. ആ മുരളീധരനെ വല്ലോം പറഞ്ഞാല്‍ പിന്നെ കാണുമോ. അതാണിവിടെ സംഭവിച്ചത്. യുവമോര്‍ച്ച തൃശ്ശൂര്‍ ജില്ലാ നേതാവിനെ ബിജെപി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.
കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനെ വിമര്‍ശിച്ച് ട്വിറ്ററില്‍ ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് നടപടി. പാര്‍ട്ടിയുടെ യുവജന വിഭാഗം ജില്ലാ ജനറല്‍ സെക്രട്ടറി പ്രസീദ് ദാസിനെതിരെയാണ് നടപടി. കേന്ദ്രസഹമന്ത്രി വി മുരളീധരന്‍ കേരള ബിജെപിയുടെ ശാപം എന്നായിരുന്നു ട്വീറ്റ്. വി മുരളീധരനെ കേന്ദ്ര സഹമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന് പ്രസീദ് ദാസ് തന്റെ ട്വീറ്റില്‍ ആവശ്യപ്പെട്ടു.
'കേരള ബിജെപിയുടെ ശാപമാണ് വി മുരളീധരന്‍. കുമ്മനം ജി യുടെ പരാജയം നേമത്ത് ഉറപ്പാക്കി, ശ്രീധരന്‍ സാറിനെയും ജേക്കബ് തോമസിനെയും അവഗണിച്ചു, രാജ്യസഭയിലേക്ക് സുരേഷ് ഗോപിയുടെ രണ്ടാമത്തെ ടേമിനെ തടഞ്ഞു. ഈ ചതിക്ക് കാലം മാപ്പ് നല്‍കില്ല. കേന്ദ്രസഹമന്ത്രി സ്ഥാനത്ത് കാലാവധി തീരുന്ന അന്ന് കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ വി മുരളീധരനെ വിമാനത്താവളത്തില്‍ നിന്ന് നരകത്തിലേക്ക് അയക്കും. ആ ദിവസം വന്നുചേരും,' എന്നായിരുന്നു പ്രസീദ് ദാസിന്റെ ട്വീറ്റ്.
ട്വീറ്റ് വൈറലായി മാറി. പാര്‍ട്ടിയ്ക്കുള്ളില്‍ വലിയ ചര്‍ച്ചയായി. പ്രസീദ് ദാസ് ട്വീറ്റ് ചെയ്ത് അല്‍പ്പസമയത്തിനകം പാര്‍ടിയുടെ അച്ചടക്ക നടപടികളെ മാനിച്ച് പോസ്റ്റ് ഒഴിവാക്കുന്നതായി പ്രസീദ് ദാസ് ട്വീറ്റ് ചെയ്തു. അതിന് പിന്നാലെയാണ് പ്രസീദ് ദാസിനെ യുവമോര്‍ച്ചയുടെ പ്രാഥമികാംഗത്വത്തില്‍നിന്ന് പുറത്താക്കിയതായി ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റ് കെ കെ അനീഷ് കുമാര്‍ അറിയിച്ചത്.
അതേസമയം ഇതിനോട് വി മുരളീധരന്‍ പ്രതികരിച്ചിട്ടില്ല. തൃക്കാക്കരയില്‍ ഇടതുമുന്നണിക്കുണ്ടായ പരാജയം സില്‍വര്‍ ലൈനിനെതിരായ വിധിയെഴുത്താണെന്ന് വി. മുരളീധരന്‍പറഞ്ഞു. സില്‍വര്‍ ലൈന്‍ ഉയര്‍ത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയത്. വികസത്തിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുള്ള പോരാട്ടമെന്നാണ് മുഖ്യമന്ത്രി ഉപതിരഞ്ഞെടുപ്പിനെ വിശേഷിപ്പിച്ചത്. അദ്ദേഹം ഇനിയെങ്കിലും ജനവികാരം മനസിലാക്കണം.
കേരളത്തിന് ഹാനികരമായ സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കണം. സില്‍വര്‍ ലൈന്‍ സമരഭൂമികളില്‍ ജനങ്ങള്‍ ഇടതുമുന്നണിയുടെ പരാജയം ആഘോഷിക്കുകയാണ്. മുഖ്യമന്ത്രിയും സംസ്ഥാനത്തെ ഭരണസംവിധാനവും മുഴുവന്‍ മന്ത്രിമാരും ഒരു മാസം തൃക്കാക്കരയില്‍ ക്യാമ്പ് ചെയ്തിട്ടും ജനങ്ങള്‍ ശക്തമായാണ് ഇടതുമുന്നണിക്കെതിരെ പ്രതികരിച്ചത്. ഇത്ര ദയനീയമായ തോല്‍വി എല്‍.ഡി.എഫിന് നേരിടേണ്ടി വന്നത് സര്‍ക്കാരിനെ ജനങ്ങള്‍ തള്ളിയെന്നതിന്റെ തെളിവാണ്.
സില്‍വര്‍ ലൈനിനെതിരായ ജനവികാരം ബി.ജെ.പിക്ക് പ്രയോജനപ്പെട്ടില്ല. എന്നാല്‍ കോണ്‍ഗ്രസിന് അനുകൂലമായി. പി.സി.ജോര്‍ജ് ഉന്നയിച്ച വിഷയങ്ങള്‍ ബി.ജെ.പിക്ക് തിരിച്ചടിയായില്ല. ശബരിമല പ്രക്ഷോഭകാലത്ത് ബി.ജെ.പി ഉന്നയിച്ച പ്രതിഷേധത്തിനെതിരെ ജനങ്ങള്‍ ഒപ്പം നിന്നു. പക്ഷേ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പരാജയപ്പെടുത്താന്‍ ജനങ്ങള്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുകയായിരുന്നു.
ഈ തിരഞ്ഞെടുപ്പിലും അവിലും മലരും കുന്തിരിക്കവുമൊക്കെ ഉയര്‍ത്തിയ ജനവികാരം ബി.ജെ.പിക്ക് അനുകൂലമായിരുന്നെങ്കിലും എല്‍.ഡി.എഫിനെ അകറ്റാന്‍ വോട്ടര്‍മാര്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യുകയായിരുന്നു. പി.ടി. തോമസിന്റെ ഭാര്യയ്ക്ക് അനുകൂലമായ സഹതാപതരംഗവും കോണ്‍ഗ്രസ് വിജയത്തിന് കാരണമായെന്ന് മുരളീധരന്‍ ചൂണ്ടിക്കാട്ടി.
"
https://www.facebook.com/Malayalivartha























