കല്ലുവാതുക്കലിലെ അങ്കണവാടി കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടി... സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്താന്‍ മന്ത്രി വി ശിവന്‍കുട്ടിയുടെ നിര്‍ദേശം

കല്ലുവാതുക്കലിലെ അങ്കണവാടി കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടി. അംഗനവാടി വര്‍ക്കര്‍ ഉഷാകുമാരിയെയും ഹെല്‍പ്പര്‍ സജ്‌ന ബീവിയെയും സസ്പെന്‍ഡ് ചെയ്തു.
ചൈല്‍ഡ് ഡവലപ്‌മെന്റ് പ്രോജക്ട് ഓഫീസറുടേതാണ് നടപടി. പ്രാഥമിക അന്വേഷണത്തില്‍ ഇരുവരും കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍. അങ്കണവാടിയില്‍നിന്നു ഭക്ഷണം കഴിച്ചാണു കുട്ടികള്‍ക്ക് അവശത അനുഭവപ്പെട്ടതെന്നു രക്ഷിതാക്കള്‍ ആരോപിച്ചിരുന്നു.
അങ്കണവാടിയിലെ നാല് കുട്ടികളാണ് ചികിത്സ തേടിയത്. തുടര്‍ന്ന് നാട്ടുകാരും രക്ഷിതാക്കളും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ അങ്കണവാടിയില്‍ നിന്ന് പുഴുവരിച്ച അരി കണ്ടെത്തിയിരുന്നു.
അതേസമയം കായംകുളത്തും ഉച്ചക്കടയിലും ഭക്ഷ്യവിഷബാധ ഉണ്ടായെന്ന സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്താന്‍ മന്ത്രി വി ശിവന്‍കുട്ടിയുടെ നിര്‍ദേശം.പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ജീവന്‍ബാബു കെ ഐ എ എസിനാണ് അന്വേഷണ ചുമതലയുള്ളത്.
https://www.facebook.com/Malayalivartha























