25 ലക്ഷം രൂപ വ്യാപാര സ്ഥാപനം വിപുലപ്പെടുത്താനായി ആവശ്യപ്പെട്ടു.... പലഘട്ടങ്ങളിലായി പണം നല്‍കിയെങ്കിലും കൂടുതല്‍ ആവശ്യപ്പെട്ട് ഭാര്യയെ ഉപദ്രവിച്ചതായി പരാതി... മണര്‍ക്കാട് സ്വദേശിനി അര്‍ച്ചനയുടെ ആത്മഹത്യയില്‍ ഭര്‍ത്താവ് ബിനു അറസ്റ്റില്‍... സ്ത്രീധന പീഡനം അടക്കമുള്ള കുറ്റങ്ങളാണ് ഇയാള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്

മണര്‍ക്കാട് സ്വദേശിനി അര്‍ച്ചനയുടെ ആത്മഹത്യയില്‍ ഭര്‍ത്താവ് ബിനു അറസ്റ്റില്‍... സ്ത്രീധന പീഡനം അടക്കമുള്ള കുറ്റങ്ങളാണ് ഇയാള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.
കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ബിനുവിനെ അറസ്റ്റ് ചെയ്തത്. ഏപ്രില്‍ മൂന്നാം തീയതിയാണ് അര്‍ച്ചനയെ ഭര്‍തൃവീട്ടിലെ ശുചിമുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.
ഭര്‍ത്താവിന്റെയും ഭര്‍തൃമാതാപിതാക്കളുടെയും പീഡനം കാരണമാണ് മകള്‍ ജീവനൊടുക്കിയതെന്നായിരുന്നു അര്‍ച്ചനയുടെ മാതാപിതാക്കളുടെ പരാതി. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ബിനു നിരന്തരം അര്‍ച്ചനയെ ഉപദ്രവിച്ചിരുന്നതായും ഇവര്‍ ആരോപിക്കുന്നു.
വ്യാപാരസ്ഥാപനം വിപുലപ്പെടുത്താനായി 25 ലക്ഷം രൂപയാണ് ബിനു അര്‍ച്ചനയുടെ വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നത്. പലഘട്ടങ്ങളിലായി പണം നല്‍കിയെങ്കിലും കൂടുതല്‍ പണം ചോദിച്ച് ബിനു ഭാര്യയെ ഉപദ്രവിച്ചിരുന്നതായും പരാതിയുണ്ടായിരുന്നു. തുടര്‍ന്നാണ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.
" fr
https://www.facebook.com/Malayalivartha























