സമ്മര്‍ദ്ദം സഹിക്കാനായില്ല! പിണറായിക്ക് 'എട്ടിന്റെ പണി'..തൃക്കാക്കരയില്‍ സംഭവിച്ചത് ഞെട്ടിക്കുന്ന കാര്യങ്ങള്‍; സിപിഎം എട്ടുനിലയില്‍ പൊട്ടിയതിന് കാരണം പുറത്തായി..

തൃക്കാക്കരയില്‍ എല്‍ഡിഎഫിന്റെ തോല്‍വിക്ക് കാരണം ഉന്നനേതാക്കളാണെന്നുള്ള ഞെട്ടിക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. മുഖ്യമന്ത്രി അടക്കമുള്ള ഉന്നത നേതാക്കള്‍ കൂട്ടത്തോടെ തൃക്കാക്കരയിലെത്തി തമ്പടിച്ച് നടത്തിയ പ്രവര്‍ത്തനങ്ങളാണ് കനത്ത് തോല്‍വിക്ക് കാരണമായത് എന്നാണ് ഇപ്പോള്‍ കണ്ടുപിടിച്ചിരിക്കുന്നത്.
ഇങ്ങനെ നേതാക്കള്‍ വന്ന് മണ്ഡലത്തില്‍ തമ്പടിച്ചതോടെ പ്രാദേശിക നേതാക്കള്‍ക്ക് മാനസിക സമ്മര്‍ദം ഉണ്ടാവുകയും അവര്‍ക്ക് വേണ്ട രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴഇയാതെ വരുകയും ചെയ്തു എന്നാണ് റിപ്പോര്‍ട്ട്.
സിപിഎം നേതാക്കളുടെ അഹങ്കാരം നിറഞ്ഞ സ്വഭാവവും ധാര്‍ഷ്ട്യത്തോടെയുള്ള പെരുമാറ്റവും കേരളക്കര നേരത്തെ മുതല്‍ കാണുന്ന കാര്യമാണ്. ഇപ്പോഴിതാ പ്രാദേശിക നേതാക്കള്‍ക്ക് മേലും അമിതാധികാരം കാട്ടുന്ന വിധത്തിലാണ് ചില ഉന്നത നേതാക്കള്‍ പെരുമാറുന്നത്. ഇത്തരം ഇടപെടലുകള്‍ തെരഞ്ഞെടുപ്പ് പ്രചാരണസമയത്തും ഉണ്ടായിരുന്നു. മാത്രമല്ല ഇവ പരിധി ലംഘിക്കുന്നതായിരുന്നെന്നും പരാതികളുയര്‍ന്നിട്ടുണ്ട്.
വെറും ഉപതെരഞ്ഞെടുപ്പായിരുന്നിട്ടുപോലും അസാധാരണമായ ഏതോ തെരഞ്ഞെടുപ്പാണ് നടക്കുന്നതെന്ന പ്രതീതിയിലാണ് സിപിഎം ഓരോ കാര്യങ്ങളും കാണിച്ചുകൂട്ടിയിരുന്നത്. അത്തരം കോലാഹലങ്ങളാണ് പ്രാദേശിക നേതാക്കളുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചതെന്ന് സി.പി.എം ബ്രാഞ്ച്, ലോക്കല്‍ കമ്മിറ്റികളില്‍നിന്ന് ഉന്നത സമിതികള്‍ക്ക് റിപ്പോര്‍ട്ടുകള്‍ പോയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് നടപടികള്‍ വരും ദിവസങ്ങളിലുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.
മന്ത്രിമാരും പാര്‍ട്ടി സെക്രട്ടേറിയറ്റ് അംഗങ്ങളുമടക്കമുള്ളവര്‍ നേരിട്ട് വിളിച്ചുകൂട്ടി പ്രാദേശിക വിവരങ്ങള്‍ തേടുന്ന ഒട്ടേറെ യോഗങ്ങള്‍ മണ്ഡലത്തില്‍ ഇക്കാലയളവില്‍ നടന്നിരുന്നു. ഇത്തരം യോഗങ്ങളിലെല്ലാം തന്നെ വോട്ട് സംബന്ധിച്ച കൃത്യമായ കണക്കാണ് ഉന്നത നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നത്. ഇത് പല പ്രാദേശിക നേതാക്കളെയും സമ്മര്‍ദത്തിലാക്കിയിരുന്നു. ഇതോടെ പ്രവര്‍ത്തനം പിന്നോട്ടടിക്കുന്ന അവസ്ഥ ഉണ്ടായി.
മാത്രമല്ല മുഖ്യമന്ത്രി നേരിട്ട് മണ്ഡലത്തിലെത്തി തമ്പടിക്കുകയും പ്രാദേശിക നേതാക്കളെ വിളിച്ചുകൂട്ടി യോഗങ്ങളും നടത്തിയിരുന്നു. സെക്രട്ടേറിയറ്റ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളും വിവരങ്ങള്‍ ആരാഞ്ഞ് പലവട്ടം പ്രാദേശിക നേതാക്കളെ ബന്ധപ്പെട്ടിരുന്നു. ഇത്തരത്തില്‍ നിരന്തരം ഉണ്ടായിരുന്ന സമ്മര്‍ദ്ദമാണ് പ്രാദേശിക നേതാക്കളില്‍ പ്രകടമായത്. മാത്രമല്ല ഇങ്ങനെ മണ്ഡലത്തില്‍ വലിയ നേതാക്കള്‍ വന്നതോടെ പ്രദേശിക നേതാക്കള്‍ക്കളുടെ സ്ഥാനം നഷ്ടപ്പെടുന്ന സ്ഥിതിയും ഉണ്ടായിട്ടുണ്ട്.
മണ്ഡലത്തിലെ വോട്ടര്‍മാരുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഇവര്‍ക്ക് മാറി നില്‍ക്കേണ്ടി വന്നു. ഇതും പ്രദേശിക നേതാക്കളില്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കി എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
മറ്റൊരു ഞെട്ടിക്കുന്ന കാര്യംകൂടിയുണ്ട്. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ലോക്കല്‍ കമ്മിറ്റി യോഗം നടത്തിപ്പിന് ചുമതലപ്പെട്ട ഒരു ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അതിസമ്മര്‍ദം സഹിക്കാനാകാതെ യോഗം നടക്കുന്ന ദിവസം അപ്രത്യക്ഷനായി.
മുഖ്യനടക്കമുള്ള ഇടതുപക്ഷ അനുഭാവികളുടെ അഹങ്കാരത്തിന് കിട്ടിയ കൂലിയാണ് ഈ തോല്‍വിയെന്ന് ഈ റിപ്പോര്‍ട്ട് വീണ്ടും തെളിയിച്ചിരിക്കുകയാണ്...
https://www.facebook.com/Malayalivartha























