85കാരിയെ ചെറുമകളുടെ ഭര്‍ത്താവ് ബലാത്സംഗം ചെയ്തത് മൂന്ന് തവണ, പ്രതിയെ പേടിച്ച് വിവരം പുറത്ത് പറയാതിരുന്ന വയോധിക ഉപദ്രവം സഹിക്കാന്‍ പറ്റാതായതോടെ കുടുംബാംഗങ്ങളോട് വിവരം പറഞ്ഞെങ്കിലും പുറത്ത് പറയരുതെന്ന് പറഞ്ഞ് വിലക്കി, പൊലീസ് വയോധികയുടെ വിശദമായ മൊഴി രേഖപ്പെടുത്തി, 56 കാരൻ വയോധികയോട് ചെയ്തത് കൊടും ക്രൂരത..

പത്തനംതിട്ടയിൽ എൺപത്തിയഞ്ച് വയസ്സുള്ള വയോധികയെ ചെറുമകളുടെ ഭര്‍ത്താവ് മൂന്ന് തവണ ബലാത്സംഗം ചെയ്തു. കഴിഞ്ഞ മാസം പത്തിനും പതിനഞ്ചിനും ഇടയിലായി മൂന്ന് തവണയാണ് 56 വയസുള്ള പ്രതി ശിവദാസൻ വയോധികയെ ബലാത്സംഗം ചെയ്തത്. പത്തനംതിട്ട അരുവാപ്പുലത്താണ് ക്രൂരമായ സംഭവം നടന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ പോലീസ് പിടികൂടിയിരുന്നു.
16 വര്‍ഷമായി വയോധിക ചെറുമകളുടെ ഒപ്പമാണ് താമസിച്ചിരുന്നത്. ആദ്യ ഘട്ടത്തിൽ പ്രതിയെ പേടിച്ച് വിവരം പുറത്ത് പറയാതിരുന്ന വയോധിക ഉപദ്രവം തുടർന്നതോടെ വിവരം കുടുംബാംഗങ്ങളോട് പറഞ്ഞപ്പോള്‍ പുറത്ത് പറയരുതെന്ന് പറയരുതെന്ന് വിലക്കി.എന്നാൽ ചെറുമകളുടെ ഭര്‍ത്താവിൽ നിന്ന് ഉപദ്രവം സഹിക്കാന്‍ പറ്റാതായതോടെ അയല്‍വാസികളോട് വിവരം പറഞ്ഞു.
പക്ഷേ അവരാരും തന്നെ വയോധികയെ സഹായിക്കാൻ തയ്യാറായില്ല. ഇതോടെയാണ് 85 കാരി ഇന്നലെ സമീപത്തെ അംഗനവാടി ജീവനക്കാരോട് സഹായം അഭ്യര്‍ത്ഥിച്ച് എത്തിയത്. അംഗനവാടിയിലെ ജീവനക്കാരിയോട് സംഭവം പറഞ്ഞു.
തുടർന്ന് അംഗനവാടി ജീവനക്കാരി കോന്നി ഐസിഡിഎസ് സൂപ്പർവൈസറെ വിവരം അറിയിച്ചു. സൂപ്പർവൈസർ ബിന്ദു വി നായരാണ് പൊലീസിൽ പരാതി നൽകിയത്. ഐസിഡിഎസ് സൂപ്പർവൈസറുടെ സാന്നിധ്യത്തിൽ തന്നെ പൊലീസ് വയോധികയുടെ വിശദമായ മൊഴി രേഖപ്പെടുത്തി. പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ വയോധിക ഇളയമകളുടെ അടുത്തേക്ക് താമസം മാറ്റി.
എൺപതിയഞ്ചുകാരിയുടെ ചെറുമകൾ പ്രതിയുടെ രണ്ടാം ഭാര്യയാണ്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376 രണ്ട് വകുപ്പാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha























