'റോബിൻ പോകുമ്പോൾ ദിൽഷയുടെ മുഖത്ത് ആത്മാർത്ഥമായ ഒരു വിഷമം കണ്ടില്ല. പോയ ശേഷം വളരെ ആക്റ്റീവ് ആയി ചിരിച്ചും കളിച്ചും നടക്കുന്ന ദിൽഷയെ കണ്ടപ്പോൾ എനിക്ക് റോബിനോട് സഹതാപം തോന്നി. തെറ്റ് പറ്റാത്ത മനുഷ്യർ ഉണ്ടോ? ഒരു തവണ കൂടി ചാൻസ് കൊടുക്കണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു...' വൈറലായി കുറിപ്പ്

ബിഗ് ബോസ് സീസൺ ഫോറിൽ ഏറ്റവും ശക്തനായ മത്സരാർത്ഥിയും കൂടുതൽ ആരാധകരെ സ്വന്തമാക്കിയ താരവുമാണ് ഡോ. റോബിൻ. എന്നാൽ കഴിഞ്ഞ ദിവസം ബിഗ് ബോസ് ഷോയിലെ നിയമങ്ങൾ തെറ്റിച്ചെന്ന് ചൂണ്ടിക്കാട്ടി റോബിനെ ഷോയിൽ നിന്നും പുറത്താക്കുകയുണ്ടായി. സഹമത്സരാർത്ഥി റിയാസ് സലീമിനെ ദേഹോപദ്രവം ചെയ്തതിനാണ് റോബിനെതിരെ നടപടിയുണ്ടായത്.
എന്നാൽ അതിനിടെ റോബിനെ കുറിച്ചുള്ള ഒരു ആരാധികയുടെ കുറിപ്പ് സമൂഹമാധ്യമത്തിൽ വൈറലായി മാറുകയാണ്. ബിഗ് ബോസ് ഷോയിൽ റോബിൻ ചെയ്ത ഏറ്റവും വലിയ തെറ്റ് ദിൽഷയെ കൂടെ നിർത്തിയതാണെന്നാണ് കുറിപ്പിൽ ചൂണ്ടിക്കാണിക്കുന്നു.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
അടിയും ഇടിയും തെറിയും എല്ലാം അവിടെ നിക്കട്ടെ.അതൊക്കെ ന്യായം-നീതി നോക്കി Bb തീരുമാനിക്കട്ടെ.ഗെയിം മാറ്റി നിർത്തി ചിന്തിച്ചാൽ എല്ലാ കുറവുകളും കൂടുതലുകളും ഉള്ള സാധാരണ മനുഷ്യനാണ് റോബിൻ.സ്നേഹം, ദേഷ്യം, അസൂയ, വിനയം, കോംപ്ലക്സ്,ഈഗോ... എല്ലാം അയാളിൽ ഉണ്ട്.അത് പ്രകടിപ്പിക്കുന്നുണ്ട് എന്നതാണ് അയാളുടെ ക്വാളിറ്റി. Bb യിൽ റോബിന് പറ്റിയ ഏറ്റവും വലിയ തെറ്റാണ് ദിൽഷയെ കൂടെ നിർത്തിയത്. അയാൾക്ക് ദിൽഷയോട് സ്നേഹമാണ്. എന്നാൽ ദിൽഷക്ക് തിരിച്ചുണ്ടോ?ഇല്ലെന്നും ഫ്രണ്ട്‌സ് ആണെന്നും എപ്പോഴും പറയുമ്പോഴും ഉണ്ടെന്ന് മുഖഭാവങ്ങൾ കൊണ്ടും പെരുമാറ്റം കൊണ്ടും ബോഡി ലാംഗ്വേജ് കൊണ്ടും ദിൽഷ റോബിനെ വിശ്വസിപ്പിക്കുന്നു.
താൻ പ്രണയിക്കുന്ന പെൺകുട്ടിയോടുള്ള റോബിന്റെ possessiveness ആണ് പുറത്തു നെഗറ്റീവ് ആയി മാറുന്നത്. ദിൽഷ കൂടെ ഇല്ലായിരുന്നു എങ്കിൽ റോബിൻ പലയിടത്തും ഇത്രയും aggressive ആവില്ലായിരുന്നു. മറ്റുള്ളവർക്ക് പെട്ടെന്ന് തിരിച്ചറിയാത്ത രീതിയിൽ ഉള്ളിൽ തീപ്പൊരി ഇടാനുള്ള ദിൽഷയുടെ കഴിവ് അപാരം തന്നെ. "എന്നേപറ്റി അവർ അത് പറഞ്ഞു, ചോദിച്ചില്ലല്ലോ, പറഞ്ഞില്ലല്ലോ"എന്ന് തുടങ്ങിയ ദിൽഷയുടെ പിണക്കം നടിച്ച പരിഭവങ്ങൾ പലപ്പോഴും റോബിന് വിനയായിട്ടുണ്ട്. എപ്പോഴെങ്കിലും റോബിന് ദിൽഷ തന്നെ യൂസ് ചെയ്യുകയാണെന്ന് ഫീൽ ചെയ്ത്, അത് ചോദിച്ചാൽ ഈസി ആയി ദിൽഷ അയാളെ കയ്യൊഴിയും.
"ഞാൻ റോബിനോട് ഇഷ്ടമാണെന്ന് പറഞ്ഞിട്ടുണ്ടോ?" എന്നുള്ള ഒറ്റ ചോദ്യത്തിൽ അയാൾ തകർന്നു പോകും.റോബിൻ പോകുമ്പോൾ ദിൽഷയുടെ മുഖത്ത് ആത്മാർത്ഥമായ ഒരു വിഷമം കണ്ടില്ല.പോയ ശേഷം വളരെ ആക്റ്റീവ് ആയി ചിരിച്ചും കളിച്ചും നടക്കുന്ന ദിൽഷയെ കണ്ടപ്പോൾ എനിക്ക് റോബിനോട് സഹതാപം തോന്നി.
എപ്പോഴെങ്കിലും റോബിന് ദിൽഷ തന്നെ യൂസ് ചെയ്യുകയാണെന്ന് ഫീൽ ചെയ്ത്, അത് ചോദിച്ചാൽ ഈസി ആയി ദിൽഷ അയാളെ കയ്യൊഴിയും. "ഞാൻ റോബിനോട് ഇഷ്ടമാണെന്ന് പറഞ്ഞിട്ടുണ്ടോ?" എന്നുള്ള ഒറ്റ ചോദ്യത്തിൽ അയാൾ തകർന്നു പോകും. റോബിൻ പോകുമ്പോൾ ദിൽഷയുടെ മുഖത്ത് ആത്മാർത്ഥമായ ഒരു വിഷമം കണ്ടില്ല. പോയ ശേഷം വളരെ ആക്റ്റീവ് ആയി ചിരിച്ചും കളിച്ചും നടക്കുന്ന ദിൽഷയെ കണ്ടപ്പോൾ എനിക്ക് റോബിനോട് സഹതാപം തോന്നി.
റോബിൻ പോയതിൽ തനിക്ക് വിഷമം ഉണ്ട് എന്ന് കാണിക്കാനായി റോബിനെ എതിർത്തവരെ ടാർഗറ്റ് ചെയ്ത് വോട്ട് തന്റെതാക്കാൻ മത്സരിക്കുന്ന ബ്ലെസ്ലിയും ദിൽഷയും, കുളം കലക്കി മീൻ പിടിക്കുന്ന ധന്യയും എത്രത്തോളം റോബിൻ ഫാൻസിനെ കയ്യിലെടുത്തു എന്നറിയില്ല. Whtspp ആർമി ഗ്രൂപുകളിൽ വോട്ട് സ്വന്തമാക്കാൻ തലപുകഞ്ഞ ചർച്ചകൾ നടക്കുമ്പോൾ മനസ്സിൽ ഒരു വിഷമം. റോബിൻ ഒറ്റയ്ക്ക് ഉണ്ടാക്കിയ സപ്പോർട്ട് ആണ്.
പ്രേക്ഷകരിൽ മുക്കാൽ ഭാഗം ഫാൻസിനെ ഉണ്ടാക്കണമെങ്കിൽ അയാൾക്ക് എന്തൊക്കെയോ പ്രത്യേകതകൾ ഉണ്ടെന്ന് തന്നെയാണ് അർത്ഥം.ആ സപ്പോർട്ട് ആത്മാർത്ഥതയില്ലാത്ത അവസരവാദികൾക്ക് വേണ്ടി പോകാനുള്ളതല്ല. അതയാൾ ഒരുപാട് റിസ്ക് എടുത്ത് ഉണ്ടാക്കിയെടുത്തതാണ്. മറ്റുള്ളവരെ പോലെ സേഫ് ആയി നിന്നോ നിഴലായി നിന്നോ ഉണ്ടായതല്ല. തെറ്റ് പറ്റാത്ത മനുഷ്യർ ഉണ്ടോ? ഒരു തവണ കൂടി ചാൻസ് കൊടുക്കണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു...
https://www.facebook.com/Malayalivartha























