സ്ത്രീകളെ ആഞ്ഞടിച്ചും യുവാക്കളെ മര്‍ദ്ദിച്ചും പട്ടികജാതി കോളനിയില്‍ പോലീസിന്റെ നരനായാട്ട്; കാരണം കേട്ട് ഞെട്ടി കേരളക്കര, നടുക്കംമാറാതെ ജനങ്ങള്‍; നാണംകെട്ട ആഭ്യന്തരം

വീണ്ടും പിണറായി പോലീസിന്റെ നെറികെട്ട സ്വഭാവം പുറത്തുവന്നിരിക്കുകയാണ്. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് ചാമ്പക്കണ്ണന്‍ പട്ടികജാതി കോളനിയില്‍ പോലീസ് അതിക്രമം കാണിച്ചെന്നാണ് പരാതി. ഇന്നലെ രാത്രി പെട്രോളിംഗിനിടെയാണ് സംഭവം നടന്നത് എന്നാണ് ലഭിക്കുന്ന വിവരം.
ഈ സമയത്ത് പട്ടികജാതി കോളനിയിലെ ഒരു വീട്ടില്‍ പോലീസ് അതിക്രമിച്ച് കയറുകയും സ്ത്രീകളെയും വയോധികരെയും അടക്കം മര്‍ദിക്കുകയും ചെയ്തുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. തുടര്‍ന്ന് പോലീസിന്റെ നരനായാട്ട് സഹിക്കാനാകാതെ നാട്ടികാര്‍ നേരിട്ട് ഇടപെടുകയും ചെയ്തു. കൂടാതെ അതിക്രമം കാട്ടിയ പോലീസ് സംഘത്തെ ഏകദേശം ഒരു മണിക്കൂറോളം നാട്ടുകാര്‍ തടഞ്ഞുവെച്ചെന്നാണ് ലഭിക്കുന്ന വിവരം. പൊലീസ് ജീപ്പിന്റെ താക്കോലും ഊരിയെടുത്തു. പിന്നീട് കായംകുളം ഡിവൈഎസ്പിയും സംഘവും എത്തിയാണ് പോലീസുകാരെ രക്ഷപ്പെടുത്തിയത്.
സഹോദരങ്ങളായ അജിത്ത്, ശരത്ത് എന്നിവര്‍ താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ച് കയറിയാണ് പോലീസ് ആക്രമണം നടത്തിയത്. ഇവരുടെ വീട്ടില്‍ രണ്ട് പേര്‍ അതിഥികളായി എത്തിയിരുന്നു. എന്നാല്‍ ഇവര്‍ എന്തിനാണ് എത്തിയത്, എപ്പോള്‍ വന്നു എന്നെല്ലാം ചോദിക്കുകയും ബൈക്കിനറെ താക്കോല്‍ ഊരിയെടുക്കുകയും ചെയ്തു പോലീസ്. ഇതാണ് പ്രശ്‌നത്തിലേക്ക് വഴിവെച്ചത്. തുടര്‍ന്ന് വാക്കേറ്റവും അതുപിന്നെ കയ്യാങ്കളിയിലേക്കും കാര്യങ്ങളെത്തിച്ചു.
വീടിന് മുന്നില്‍ നിന്നവരെ യാതൊരു കാരണവും ഇല്ലാതെ പോലീസ് മര്‍ദ്ദിക്കുകയായിരുന്നു ഉണ്ടായതെന്നും ബൈക്കിന്റെ താക്കോല്‍ ഊരിയെടുത്ത ശേഷം ബലപ്രയോഗത്തിലൂടെ പൊലീസ് വാഹനത്തില്‍ കയറ്റാന്‍ ശ്രമം നടന്നിയെന്നും നാട്ടുകാര്‍ പറയുന്നു. കൂടാതെ ജാതിപറഞ്ഞ് അതിക്ഷേപിച്ചെന്നും വാര്‍ത്തകളുണ്ട്. എന്തായാലും സംഘര്‍ഷത്തില്‍ പരിക്കേറ്റ സ്ത്രീകളടക്കം 8 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട് എന്നാണ് വിവരം.
അതേസമയം സംഭവത്തില്‍ പ്രതികരണവുമായി പോലീസ് രംഗത്ത് വന്നിട്ടുണ്ട്. പെട്രോളിംഗിനിടെ ഒരു വീടിന് മുന്നില്‍ സംശയ സാഹചര്യത്തില്‍ യുവാക്കളെ കണ്ടപ്പോള്‍ വിവരങ്ങള്‍ തിരക്കുകയാണ് ചെയ്തത്. പിന്നാലെ യുവാക്കള്‍ തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്നും പൊലീസ് വിശദീകരിക്കുന്നു. പൊലീസിനെ ആക്രമിച്ച മൂന്ന് പേരെ കസ്റ്റഡിയിലെടുത്തതായും കായംകുളം ഡിവൈഎസ്പി അറിയിച്ചു.
https://www.facebook.com/Malayalivartha























