'ഇത് ജനങ്ങളുടെ ഷോ അല്ല ആർക്കും അറിയാത്ത ആരോ എഴുതി വച്ച ന്യായങ്ങൾ ആണ് എന്ന് ഇന്നത്തെ എപ്പിസോഡിൽ പറഞ്ഞു കേട്ടു അങ്ങനെ പറഞ്ഞത് സത്യം ആണെങ്കിൽ വിഡ്ഢി ആയ ഈ പ്രേക്ഷക പറഞ്ഞത് മറന്നേക്കൂ... ഇത് കണ്ട് സമയം കളഞ്ഞതിന്...' ബിഗ് ബോസ് സീസൺ 4 ൽ നിന്നും മത്സരാർത്ഥിയായ റോബിൻ രാധാകൃഷ്ണന്റെ പുറത്താക്കലിൽ പ്രതികരിച്ച് താരങ്ങൾ

കഴിഞ്ഞ ദിവസമാണ് ആരാധകരെ ഒന്നടങ്കം വെട്ടിലാക്കി ബിഗ് ബോസ് സീസൺ 4 ൽ നിന്നും മത്സരാർത്ഥിയായ റോബിൻ രാധാകൃഷ്ണന്റെ പുറത്താഖ്യാതി. ഇതിനെതിരെ നിരവധി പേർ പ്രതികരിച്ചുകൊണ്ട് രംഗത്ത് എത്തുകയാണ്. സഹമത്സരാർത്ഥിയായ റിയാസ് സലീമിനെ ടാസ്കിനിടെ ദേഹോപദ്രവം ഏൽപ്പിച്ചതിന്റെ പേരിലായിരുന്നു ഇത്തരത്തിൽ താരത്തെ പുറത്താക്കിയത്. എന്നാൽ പല കാരണം പറഞ്ഞു റോബിനെ പുറത്താക്കിയ നിയമം കൊണ്ട് റിയാസ്, വിനയ്, റോൺസൺ എന്നവരെയും പുറത്താക്കണമെന്ന് പറയുകയാണ് സീരിയൽ നടി ഉമ നായർ. തന്റെ ഫേസ്ബുക്കിലൂടെയാണ് താരത്തിന്റെ പ്രതികരണം. നടി അശ്വതിയും ഫേസ്ബുക്കിലൂടെ വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ്.
'രണ്ട് ശശികൾ സംഭവം പർവ്വതീകരിച്ചു', ജാസ്മിൻ വെളിയിലിറങ്ങി മരുന്ന് വാങ്ങിച്ച് കഴിക്കണമെന്ന് സാബുമോൻ'രണ്ട് ശശികൾ സംഭവം പർവ്വതീകരിച്ചു', ജാസ്മിൻ വെളിയിലിറങ്ങി മരുന്ന് വാങ്ങിച്ച് കഴിക്കണമെന്ന് സാബുമോൻ.
സബ് മോന്റെ വാക്കുകളിലേക്ക്;
ഒരു പക്ഷെ ഞാൻ ആദ്യമായി ആവും എന്റെ സ്വന്തം അക്കൗണ്ടിൽ വന്ന് ബിഗ് ബോസ്സ് എന്ന ഷോ യെ പറ്റി പറയുന്നത്...2തവണ മറ്റൊരു പോസ്റ്റിനടയിൽ പറഞ്ഞിട്ടുണ്ട്...ഒരുപാട് ജനങ്ങൾ കാണുകയും ഇഷ്ടപെടുകയും ചെയുന്ന ഈ ഷോ യെ ആദ്യമായി കാണാൻ പാടില്ലാത്ത ഒന്ന് എന്ന് തോന്നിപ്പിച്ചു. കാരണം ഡോക്ടർ റോബിൻ എന്ന ആളിനെ പുറത്താക്കുമ്പോൾ പോയ കാലങ്ങളിൽ ഒന്നും എടുക്കാത്ത നീതിനടപ്പാക്കലായും ആരെ ഒക്കെയോ സംരക്ഷിക്കുന്ന നിയമം ആയും തോന്നി.. പല കാരണം പറഞ്ഞു റോബിനെ പുറത്താക്കിയ നിയമം കൊണ്ട് റിയാസ്, വിനയ്, റോൺസൺ എന്നവരെയും പുറത്താക്കണം ജാസ്മിൻ സ്വന്തം ആയി പോയതുകൊണ്ട് ആ ജോലി ഒഴിവായി...
ഇങ്ങനെ ഒക്കെ ചിന്തിച്ചാൽ ഈ ഷോ പോകില്ലല്ലോ എന്ന് ബിഗ് ബോസ്സ് ചിന്തിക്കുന്നു എങ്കിൽ അത് നിങ്ങളുടെ സ്വാർഥത ആണ്... നിങ്ങളുടെ സ്വർത്ഥത കൊണ്ട് കാട്ടി കൂട്ടുന്ന ഇത്തരം അന്യായങ്ങൾ നിർത്തി വച്ച്. ഗെയിംനെ എല്ലാ നന്മകളോടെ കാണുവാനും .. വ്യക്തി വൈരാഗ്യം തീർക്കുന്ന ഇടം ഇതല്ല എന്ന് പറഞ്ഞുകൊണ്ട് ഒരേ പോലെയുള്ള കുറ്റം ചെയ്തവരെ bb4 ൽ നിന്നും പുറത്താക്കു..
BB4 നെ സ്നേഹിക്കുന്ന ബഹുമാനിക്കുന്ന നിയമങ്ങൾ അനുസരിക്കുന്നവർ മാത്രം അവിടെ നിർത്തു... അങ്ങനെ എങ്കിൽ ഇന്ന് ഈ ഷോ യെ വെറുക്കുന്ന ഏവരും തിരികെ എത്തും.. ഇത് ജനങ്ങളുടെ ഷോ അല്ല ആർക്കും അറിയാത്ത ആരോ എഴുതി വച്ച ന്യായങ്ങൾ ആണ് എന്ന് ഇന്നത്തെ എപ്പിസോഡിൽ പറഞ്ഞു കേട്ടു അങ്ങനെ പറഞ്ഞത് സത്യം ആണെങ്കിൽ വിഡ്ഢി ആയ ഈ പ്രേക്ഷക പറഞ്ഞത് മറന്നേക്കൂ... ഇത് കണ്ട് സമയം കളഞ്ഞതിന്.
നടി അശ്വതിയുടെ വാക്കുകളിലേക്ക്-
രണ്ട് ദിവസം, രണ്ടു പേരുടെ പടിയിറക്കം, ഒന്ന് കണ്ടത് കണ്ണ് തള്ളി ഇതെന്തൊക്കെയാണ് ഈ കുട്ടീ കാണിച്ചു കൂട്ടുന്നത് എന്ന് ആലോചിച്ചു കൊണ്ട് മറ്റൊന്ന് കണ്ടത് അൽപ്പം കണ്ണ് നിറഞ്ഞും.ഞാൻ നിങ്ങളുടെ ഒരു ഫാൻ അല്ല,പക്ഷെ നിങ്ങൾ നല്ലൊരു പ്ലയെർ ആണെന്നുള്ള ഇഷ്ട്ടം ഉണ്ട് അത് ജാസ്മിനോടും ഉണ്ട്. നിങ്ങൾ നല്ല ഒരു പ്ലയെർ ആണെങ്കിലും നിങ്ങളുടെ അഗ്ഗ്രെസ്സീവ്നെസ്സ് എനിക്കിഷ്ടമല്ലായിരുന്നു.നിങ്ങൾ പറയാറുള്ള "This is Robin Radhakrishnan, I am the winner" എന്നൊക്കെ അലറി വിളിക്കുമ്പോൾ എന്തൊരു ഓവർ കോൺഫിഡൻസ് ആണ് കാണിക്കുന്നത് ബാക്കി പ്ലയെർസ് അവിടെ പൂരം കാണാൻ വന്നതാണോ എന്നൊക്കെ കരുതുകയും പറയുകയും ചെയ്യുമായിരുന്നു.
'പക്ഷെ ഇറങ്ങി പോകുന്നത് കണ്ടപ്പോൾ ഞാനിഷ്ട്ടപെടുന്ന പ്ലയെർ അതിനുള്ളിൽ ഇപ്പോളും ഉണ്ടെങ്കിലും അതിനൊപ്പം നിങ്ങളും ഫൈനൽ വരെ ഉണ്ടായിരുന്നെങ്കിൽ എന്ന് ചിന്തിച്ചു. മാന്യമായ പടിയിറക്കം തന്നെ പടിയിറക്കാൻ കാരണക്കാർ ആയവരോട് പോലും യാത്ര പറഞ്ഞു കൊണ്ട്...Any way good luck!!
ഫാൻസിനോട് : "കാലം ഇനിയും ഉരുളും, വിഷു വരും,വർഷം വരും" എന്ന് പറയുന്നപോലെ ഇനിയും ബിഗ്‌ബോസ് സീസൺകൾ വരും, റോബിനെപോലെയും രജിത് സാറിനെ പോലെയും ജാസ്മിനെ പോലെയും ഉള്ളവർ ഒക്കെ വരും പോകും ഇതുപോലെ ഇടയ്ക്കു വെച്ചു, അങ്ങനെ പോകുമ്പോൾ അതുവരെ അവർക്കു വേണ്ടി അന്യോന്യം ചീത്ത വിളിച്ചും വീട്ടുകാരെ പറഞ്ഞും സമയം കളഞ്ഞ നിങ്ങൾ ആരായി??നല്ല പ്ലയേഴ്‌സിനെ സപ്പോർട്ട് ചെയ്യുക, ചിലപ്പോ ഒന്നിൽ കൂടുതൽ പേരുണ്ടാകും. നന്നായി കളിക്കുന്നുണ്ടെങ്കിൽ സപ്പോർട്ട് ചെയ്ത് മുന്നോട്ട് കൊണ്ടുപോവുക കളി തുടരട്ടെ ചിലപ്പോൾ ഇനിയെന്ത് ട്വിസ്റ്റ് ആണ് നമ്മളെ കാത്തിരിക്കുന്നത് എന്ന് പറയാൻ പറ്റില്ലല്ലോ അല്ലേ.
https://www.facebook.com/Malayalivartha























